/indian-express-malayalam/media/media_files/IDiVTIIsDV8sMh1eb1e1.jpg)
ശ്രീലങ്കന്‍ സ്വദേശികളായ നാല് പേരെയാണ് ഗുജറാത്ത് ഭീകരവിരുദ്ധ സ്ക്വാഡ് അറസ്റ്റ് ചെയ്തത് (ഫയൽ ചിത്രം)
അഹമ്മദാബാദ്: നാല് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ അഹമ്മദാബാദ് വിമാനത്താവളത്തില്‍ പിടിയിലായി. ശ്രീലങ്കന്‍ സ്വദേശികളായ നാല് പേരെയാണ് ഗുജറാത്ത് ഭീകരവിരുദ്ധ സ്ക്വാഡ് (എടിഎസ്) വിമാനത്താവളത്തിൽ നിന്ന് അറസ്റ്റ് ചെയ്തത്. ഇവരുടെ ചിത്രങ്ങൾ എടിഎസ് പുറത്തുവിട്ടിട്ടുണ്ട്. കൂടുതൽ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല.
തിങ്കളാഴ്ച അഹമ്മദാബാദ് സര്‍ദാര്‍ വല്ലാഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ നാലു പേരെയും എ.ടി.എസ്. അറസ്റ്റ് ചെയ്തതായും പിന്നാലെ ചോദ്യം ചെയ്യലിനായി രഹസ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോയതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഐ.പി.എല്‍ പ്ലേ ഓഫ് മത്സരത്തിനായി മൂന്ന് ടീമുകള്‍ അഹമ്മദാബാദില്‍ എത്താനിരിക്കെയാണ് ഐ.എസ്. ഭീകരരായ നാലു പേര് വിമാനത്താവളത്തില്‍ നിന്ന് പിടിയിലായത്. എന്നാല്‍, ഇവര്‍ എന്തിനാണ് എത്തിയതെന്നോ ഇവരുടെ ലക്ഷ്യമെന്തായിരുന്നെന്നോ വ്യക്തമല്ല. സംഭവത്തിന് പിന്നാലെ വിമാനത്താവളത്തില്‍ സുരക്ഷ വര്‍ധിപ്പിച്ചതായും റിപ്പോർട്ടുണ്ട്.
Read More
- ഇറാൻ പ്രസിഡൻ്റ് ഇബ്രാഹിം റൈസി ഹെലികോപ്റ്റർ അപകടത്തിൽ മരണപ്പെട്ടു
- അപകടത്തിൽ കുറ്റപ്പെടുത്തൽ; നാലാം നിലയില്‍നിന്ന് താഴെവീണ കുഞ്ഞിന്റെ അമ്മ ജീവനൊടുക്കി
- ലോക്സഭ തിരഞ്ഞെടുപ്പ് അഞ്ചാം ഘട്ടം; 49 മണ്ഡലങ്ങൾ ഇന്ന് പോളിങ് ബൂത്തിലേക്ക്
- 'നേതാക്കളെ തുറങ്കലിലടച്ചാലും ആശയങ്ങൾ നിലനിൽക്കും'; ബിജെപിക്കെതിരെ അരവിന്ദ് കേജ്രിവാൾ
- 'എട്ടോളം തവണ തല്ലി, മാറിലും വയറിലും ചവിട്ടി'; ബിഭവ് കുമാറിനെതിരായ പരാതിയിൽ സ്വാതി മലിവാളിന്റെ മൊഴി
- ബുർഖയും ഹിജാബും ധരിക്കരുത്; മതപരമായ വസ്ത്രങ്ങൾക്ക് നിരോധനവുമായി ചെമ്പൂർ കോളേജ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.