scorecardresearch

രാജീവ് ചന്ദ്രശേഖറിന് തിരിച്ചടി; സത്യവാങ്മൂലം പരിശോധിക്കാൻ സിബിഡിടിയെ നിയോഗിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

ലോക്സഭാ തിരഞ്ഞെടുപ്പിൽ കേന്ദ്രമന്ത്രിയും ബിജെപി സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ എന്തെങ്കിലും പൊരുത്തക്കേട് ഉണ്ടോയെന്ന് പരിശോധിക്കാൻ കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡിനോട് നിർദ്ദേശിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

ലോക്സഭാ തിരഞ്ഞെടുപ്പിൽ കേന്ദ്രമന്ത്രിയും ബിജെപി സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ എന്തെങ്കിലും പൊരുത്തക്കേട് ഉണ്ടോയെന്ന് പരിശോധിക്കാൻ കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡിനോട് നിർദ്ദേശിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

author-image
WebDesk
New Update
Rajeev Chandrasekhar | affidavit

കോൺഗ്രസ് നേതാക്കൾ ഇന്നലെ നൽകിയ പരാതിയെ തുടർന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുത്തത് (Express Photo by Deepak Joshi)

ഡൽഹി: തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ നിന്ന് ജനവിധി തേടുന്ന കേന്ദ്രമന്ത്രിയും ബിജെപി സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ എന്തെങ്കിലും പൊരുത്തക്കേട് ഉണ്ടോയെന്ന് പരിശോധിക്കാൻ കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡിന് (സിബിഡിടി) നിർദ്ദേശം നൽകി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ.

Advertisment

കോൺഗ്രസ് നേതാക്കൾ ഇന്നലെ നൽകിയ പരാതിയെ തുടർന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുത്തത്. മുൻ കേന്ദ്രമന്ത്രി സൽമാൻ ഖുർഷിദ്, രാജ്യസഭാ എംപി മുകുൾ വാസ്‌നിക്, പവൻ ഖേര, ഗുർദീപ് സപ്പൽ എന്നിവരടങ്ങിയ സംഘമാണ് ഇന്നലെ നിർവാചൻ സദനിലെത്തി തിരഞ്ഞെടുപ്പ് സമിതിയിലെ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയത്.

രാജീവ് ചന്ദ്രശേഖർ 2021-22ൽ നികുതി നൽകേണ്ട വരുമാനമായി 680 രൂപയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. രാജീവ് ചന്ദ്രശേഖറിൻ്റെ സത്യവാങ്മൂലത്തിൽ 2022-23 വർഷത്തെ നികുതി വിധേയമായ വരുമാനം 5,59,200 രൂപയായി കാണിക്കുന്നു. ബെംഗളൂരുവിലെ കോറമംഗലയിൽ തനിക്ക് കാർഷികേതര ഭൂമിയും, ഒരു ഇന്ത്യൻ സ്കൗട്ട് മോട്ടോർ സൈക്കിളും ഉണ്ടെന്നും ഇയാൾ സത്യവാങ്മൂലത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

മൂന്നാം തവണയും തിരുവനന്തപുരത്ത് മത്സരിക്കുന്ന കോൺഗ്രസ് നേതാവ് ശശി തരൂർ, സിപിഐ സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ എന്നിവർക്കെതിരെയാണ് രാജീവ് ചന്ദ്രശേഖർ മത്സരിക്കുന്നത്.

Read More

Advertisment
Rajeev Chandrasekhar Lok Sabha Election 2024

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: