scorecardresearch

പ്രധാനമന്ത്രിയുടെ മുസ്ലിം ലീഗ് പരാമർശത്തിനും കേരള സ്റ്റോറി സംപ്രേഷണത്തിനുമെതിരെ പരാതി നൽകി കോൺഗ്രസ്

മുസ്ലിം ലീഗിന്റെ ഐഡിയോളജിയാണ് കോൺഗ്രസ് പാർട്ടിയുടെ പ്രകടനപത്രിക പ്രതിഫലിപ്പിക്കുന്നതെന്നും, ഇന്ത്യയെ വിഭജിക്കണമെന്ന ആശയങ്ങളാണ് ഓരോ പേജിലുമുള്ളതെന്ന മോദിയുടെ വിമർശനത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് കോൺഗ്രസ്

മുസ്ലിം ലീഗിന്റെ ഐഡിയോളജിയാണ് കോൺഗ്രസ് പാർട്ടിയുടെ പ്രകടനപത്രിക പ്രതിഫലിപ്പിക്കുന്നതെന്നും, ഇന്ത്യയെ വിഭജിക്കണമെന്ന ആശയങ്ങളാണ് ഓരോ പേജിലുമുള്ളതെന്ന മോദിയുടെ വിമർശനത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് കോൺഗ്രസ്

author-image
WebDesk
New Update
Congress | Election Commission

മുൻ കേന്ദ്രമന്ത്രി സൽമാൻ ഖുർഷിദ്, രാജ്യസഭാ എംപി മുകുൾ വാസ്‌നിക്, പവൻ ഖേര, ഗുർദീപ് സപ്പൽ എന്നിവരടങ്ങിയ സംഘമാണ് നിർവചന സദനിലെത്തിയത്.

ഡൽഹി: മുസ്ലിം ലീഗിന്റെ ഐഡിയോളജിയാണ് കോൺഗ്രസ് പാർട്ടിയുടെ പ്രകടനപത്രിക പ്രതിഫലിപ്പിക്കുന്നതെന്നും, ഇന്ത്യയെ വിഭജിക്കണമെന്ന ആശയങ്ങളാണ് ഓരോ പേജിലുമുള്ളതെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമർശനത്തിനെതിരെ തിങ്കളാഴ്ച കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് മുതിർന്ന കോൺഗ്രസ് നേതാക്കൾ.

Advertisment

മുൻ കേന്ദ്രമന്ത്രി സൽമാൻ ഖുർഷിദ്, രാജ്യസഭാ എംപി മുകുൾ വാസ്‌നിക്, പവൻ ഖേര, ഗുർദീപ് സപ്പൽ എന്നിവരടങ്ങിയ സംഘമാണ് നിർവചന സദനിലെത്തി തിരഞ്ഞെടുപ്പ് ബോഡിയിലെ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയത്.

മാതൃകാ തിരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിച്ച് ബിജെപി സായുധ സേനയെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ തുടർച്ചയായി ഉപയോഗിച്ചതിനെതിരെയും കോൺഗ്രസ് പരാതി നൽകി. രാഷ്ട്രീയ പ്രചാരണത്തിന് മുമ്പും സായുധ സേനയെ ഉപയോഗിച്ചതിൻ്റെ മുൻ സന്ദർഭങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷന് മുമ്പാകെ യഥാവിധി ഉന്നയിച്ചിട്ടും ബിജെപി അതേപടി നിയമലംഘനം തുടരുകയാണെന്നും കോൺഗ്രസ് ആരോപിച്ചു.

തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ സാമ്പത്തിക സ്ഥിതി സംബന്ധിച്ച് തെറ്റായ വിവരങ്ങൾ നൽകി എന്നാരോപിച്ച് കേന്ദ്രമന്ത്രിയും ബി.ജെ.പിയുടെ തിരുവനന്തപുരം സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖറിനെതിരെ മറ്റൊരു പരാതിയും ഫയൽ ചെയ്തിട്ടുണ്ട്. ഡൽഹി സർവകലാശാലയിലെ വിവിധ കോളേജുകളിൽ സ്ഥാപിച്ചിട്ടുള്ള പ്രധാനമന്ത്രിയുടെ വലിയ പരസ്യങ്ങൾക്കും ബാനറുകൾക്കുമെതിരെയും പാർട്ടി ഒരു പരാതി ഉന്നയിച്ചു. ഇതു മാതൃകാ പെരുമാറ്റ വ്യവസ്ഥകൾ ലംഘിക്കുന്നുവെന്നും കോൺഗ്രസ് ചൂണ്ടിക്കാട്ടി.

Advertisment

പൊതുമേഖലാ ദൃശ്യമാദ്ധ്യമമായ ദൂരദർശനിലൂടെ 'ദി കേരള സ്റ്റോറി' എന്ന പ്രൊപ്പഗാണ്ട സിനിമ പ്രദർശിപ്പിച്ചതിനെതിരെയും കോൺഗ്രസ് പരാതി നൽകിയിട്ടുണ്ട്. ഒരു മതസമൂഹത്തെ അപകീർത്തിപ്പെടുത്തുകയും ലവ് ജിഹാദ് എന്ന സാങ്കൽപ്പിക ആശയത്തിന് വിശ്വാസ്യത നൽകാനുള്ള ശ്രമിക്കുന്ന സാങ്കൽപ്പിക സൃഷ്ടിയെന്നാണ് കോൺഗ്രസ് പരാതിയിൽ ഈ ചിത്രത്തെ വിശേഷിപ്പിച്ചത്. 

ഇത്തരം പ്രചാരണ സിനിമകൾ പ്രസിദ്ധീകരിക്കുന്നത് വോട്ടർമാരെ ധ്രുവീകരിക്കുകയും, മതപരമായ സ്വത്വത്തിൻ്റെ അടിസ്ഥാനത്തിൽ സാമുദായിക വിയോജിപ്പുണ്ടാക്കുകയും, സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പിൻ്റെ മനോഭാവത്തിനും മാതൃകാ പെരുമാറ്റച്ചട്ടത്തിനും വിരുദ്ധവുമാണെന്നും പരാതിയിൽ ആരോപിക്കുന്നു.

Read More

Indian National Congress Election Commision Of India

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: