scorecardresearch

‘കോൺഗ്രസ് വിട്ടവർ സൈബീരിയൻ ദേശാടന പക്ഷികൾ'; എത്തിയ സ്ഥലങ്ങൾക്ക് ഒരു ഗുണവുമുണ്ടാകില്ലെന്ന് മനീഷ് തിവാരി

കോൺഗ്രസ് വിട്ടവരിൽ ഭൂരിഭാഗം ആളുകളും അവർ മാറിയ പാർട്ടികൾക്ക് തിരഞ്ഞെടുപ്പിൽ ഒരു മൂല്യവും നൽകില്ലെന്നും തിവാരി

കോൺഗ്രസ് വിട്ടവരിൽ ഭൂരിഭാഗം ആളുകളും അവർ മാറിയ പാർട്ടികൾക്ക് തിരഞ്ഞെടുപ്പിൽ ഒരു മൂല്യവും നൽകില്ലെന്നും തിവാരി

author-image
WebDesk
New Update
Tiwari

മനീഷ് തിവാരി (ഫയൽ ചിത്രം)

ലുധിയാന: അധികാരം ലക്ഷ്യമിട്ട് കോൺഗ്രസ് പാർട്ടിയിൽ നിന്നും മറ്റ് പാർട്ടികളിലേക്ക് ചേക്കേറിയവർ അവരുടെ പുതിയ പാർട്ടികൾക്ക് പ്രത്യേകിച്ച് ഒരു ഗുണവും നൽകാൻ പോകുന്നില്ലെന്ന് മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ മനീഷ് തിവാരി. കൂറുമാറിപ്പോയവരെ സൈബീരിയൻ ദേശാടന പക്ഷികളോടുപമിച്ച തിവാരി അവരാരും തന്നെ വരുന്ന തിരഞ്ഞെടുപ്പിൽ അവർ ഇപ്പോഴുള്ള സംഘടനകൾക്ക് ഒരു മൂല്യവും നൽകാൻ പോകുന്നില്ലെന്നും വ്യക്തമാക്കി. ഒരു അഭിമുഖത്തിൽ സംസാരിക്കവേയാണ് ആനന്ദ്പൂർ സാഹിബിൽ നിന്നുള്ള എംപി കൂടിയായ മനീഷ് തിവാരിയുടെ പ്രതികരണങ്ങൾ. 

Advertisment

ലുധിയാനയിൽ നിന്നുള്ള കോൺഗ്രസ് എംപി രവ്‌നീത് സിംഗ് ബിട്ടു ഉൾപ്പെടെ നിരവധി മുതിർന്ന കോൺഗ്രസ് നേതാക്കൾ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടി വിട്ടിരുന്നു. അതിനെക്കുറിച്ച് നിങ്ങളുടെ നിലപാട് എന്താണ്?

ഒരു നേതാവിന്റെ ബോധ്യവും പ്രതിബദ്ധതയുമാണ് ആരെങ്കിലും ചായം പൂശിയിറക്കിയ പാർട്ടി നേതാവാണോ എന്ന് നിർവചിക്കുന്നത്. തിരഞ്ഞെടുപ്പ് കാലം അടുക്കുമ്പോൾ സൈബീരിയൻ ദേശാടന കിളികൾ അങ്ങോട്ടും ഇങ്ങോട്ടും പറക്കും. നിർഭാഗ്യവശാൽ, ഇത് ഒരു പുതിയ പ്രതിഭാസമല്ല, അടിസ്ഥാനപരമായി ഇത് രാഷ്ട്രീയ ധാരയിലുടനീളം പ്രത്യയശാസ്ത്രത്തിന്റേയോ പ്രത്യയശാസ്ത്ര മൂല്യങ്ങളുടെയോ നേർപ്പിന്റെ ലക്ഷണമാണ്. കോൺഗ്രസ് വിട്ടവരിൽ ഭൂരിഭാഗം ആളുകളും അവർ മാറിയ പാർട്ടികൾക്ക് തിരഞ്ഞെടുപ്പിൽ ഒരു മൂല്യവും നൽകില്ല. ചരിത്രപരമായ പരിണാമം കാരണം പഞ്ചാബിന്റെ ധാർമ്മികത നിർവചിക്കപ്പെട്ടത് പണ്ടുമുതലേ 'ഡില്ലി ദർബാറി'നെതിരായ നിരന്തരമായ പോരാട്ടത്തിലൂടെയാണ്. ദർബാരികൾ പലപ്പോഴും മാറിയേക്കാമെങ്കിലും അതിനെതിരായ പോരാട്ടത്തിൽ മാറ്റം വരില്ല. 

ലോക്സഭാ തിരഞ്ഞെടുപ്പിൽ പഞ്ചാബിൽ കോൺഗ്രസിന്റെ സാധ്യതകളെ എങ്ങനെ കാണുന്നു?

Advertisment

കോൺഗ്രസ് മികച്ച പ്രകടനം നടത്തും. പാർട്ടിക്ക് ശക്തമായ ഒരു സംഘടനാ അടിത്തറയുണ്ട്. ദേശീയ മാനസികാവസ്ഥ പോലും മാറാൻ തുടങ്ങിയിരിക്കുന്നു. 'ദേശാടന സൈബീരിയൻ പക്ഷികളെ' വേട്ടയാടിക്കൊണ്ട് തങ്ങളുടെ സാധ്യത വർദ്ധിപ്പിക്കാനുള്ള ബിജെപിയുടെ തീവ്രശ്രമം യഥാർത്ഥത്തിൽ ബിജെപി അണികളിൾക്കുള്ളിലെ പരിഭ്രാന്തിയുടെ ലക്ഷണമാണ്. അല്ലാത്തപക്ഷം, ആത്മവിശ്വാസമുള്ള പാർട്ടികൾ അവരുടെ സ്വന്തം ശക്തിയെയാവും ആശ്രയിക്കുക. 

പഞ്ചാബിലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലങ്ങളുടെ ചരിത്രം പരിശോധിച്ചാൽ  ഭരിക്കുന്ന സംസ്ഥാന സർക്കാരുകൾക്കെതിരായി ജനവികാരം ഉയർന്നിട്ടുള്ളത് കാണാനാവും. കാരണം സാധാരണയായി ഭരണത്തിലുള്ള സംസ്ഥാന സർക്കാരിന്റെ കാലാവധി പകുതിയോളം പിന്നിടുമ്പോഴാണ് തിരഞ്ഞെടുപ്പ് നടക്കുന്നത് എന്നതാണ്. ഉയർന്ന തോതിലുള്ള ആൻറി ഇൻകംബൻസി ഫാക്ടർ ഇവിടെ പ്രധാനമാണ്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഞങ്ങൾ എട്ട് സീറ്റുകൾ നേടിയത് ഒഴികെ (പഞ്ചാബിലെ കോൺഗ്രസ് ഭരണകാലത്ത്), പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഭരിക്കുന്ന സംസ്ഥാന സർക്കാരുകൾ ഉയർന്ന ഭരണവിരുദ്ധത നേരിട്ടതായി മുൻകാല കണക്കുകൾ വ്യക്തമാക്കുന്നു.

കഴിഞ്ഞയാഴ്ച ഡൽഹിയിലെ രാംലീല മൈതാനിയിൽ സംസാരിക്കവെ കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പഞ്ചാബിലെ ഇന്ത്യാ സഖ്യ പങ്കാളിയായ ആം ആദ്മി പാർട്ടിയുമായുള്ള സഖ്യത്തിന് അനുകൂലമായി വേദിയിലെത്തിയിരുന്നു. പഞ്ചാബിൽ നിന്നുള്ള സിറ്റിംഗ് പാർട്ടി എംപിമാർ പോലും എഎപിയുമായി സഖ്യം ആഗ്രഹിക്കുന്നുവെന്ന് വിശ്വസിക്കപ്പെട്ടു. ഇതിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം?

കോൺഗ്രസ് അധ്യക്ഷന്റെ പ്രസ്താവനകളേയോ നിലപാടുകളേയോ വ്യാഖ്യാനിക്കാൻ ഞാൻ തയ്യാറല്ല. അത് അദ്ദേഹത്തിന്റെ നിലപാടുകളാണ്. അതിൽ മാറ്റം വരുത്താനോ എന്തെങ്കിലും കൂട്ടി ചേർക്കാനോ ഞാൻ തയ്യാറല്ല. 

ഇത്തവണ ചണ്ഡീഗഡിൽ നിന്ന് മത്സരിക്കാൻ താൽപ്പര്യമുണ്ടെന്ന് പറയപ്പെടുന്നു. കൂടാതെ, രവ്‌നീത് ബിട്ടു ഇപ്പോൾ ബിജെപിയിലേക്ക് മാറിയതിനാൽ, നിങ്ങൾ ലുധിയാനയിൽ നിന്നും മത്സരരംഗത്തുണ്ടാകാൻ  സാധ്യതയുണ്ടോ?

പാർട്ടിയുടെ ആഭ്യന്തര രാഷ്ട്രീയ പ്രക്രിയകളെക്കുറിച്ച് ഞാൻ അഭിപ്രായം പറയില്ല. നിലവിൽ ഞാൻ ആനന്ദ്പൂർ സാഹിബിൽ നിന്നുള്ള സിറ്റിംഗ് എംപിയാണ്. 

നിങ്ങൾ ഒരു അഭിഭാഷകനാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതിനെ കുറിച്ചുള്ള അഭിപ്രായം എന്താണ്?

എന്റെ 43 വർഷത്തെ രാഷ്ട്രീയ ജീവിതത്തിൽ, രാഷ്ട്രീയ പകപോക്കലിനെതിരെ ഞാൻ നിരന്തരം ശബ്ദമുയർത്തിയിട്ടുണ്ട്. പഞ്ചാബിലായാലും മറ്റെവിടെയായാലും. രാഷ്ട്രീയ പകപോക്കലല്ല നമ്മുടെ രാഷ്ട്രീയത്തെ നിർവചിക്കേണ്ടത്. ഇതൊരു സീറോ-സം ഗെയിമാണ്. നിങ്ങൾ വിതച്ചത് അത് എന്ത് തന്നെയായാലും അവസാനം കൊയ്യേണ്ടി വരും.

Read More

Congress

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: