/indian-express-malayalam/media/media_files/uploads/2020/11/Trump-2.jpg)
ഡൊണാൾഡ് ട്രംപ്
ഖത്തർ: ഐഫോണുകളുടെ നിർമ്മാണം ഇന്ത്യയിലേക്ക് മാറ്റാനുള്ള ആപ്പിളിന്റെ പദ്ധതിക്ക് തിരിച്ചടിയായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവന. ആപ്പിൾ ഇന്ത്യയിൽ നിർമ്മിക്കുന്നതിൽ തനിക്ക് താൽപര്യമില്ലെന്നാണ് ആപ്പിൾ സി.ഇ.ഒ.യോട് ഖത്തറിൽ വെച്ച് ഡൊണാൾഡ് ട്രംപ് പറഞ്ഞത്.
ഇന്ത്യയിലെ ഉയർന്ന താരിഫ് ചൂണ്ടിക്കാട്ടിയാണ് അമേരിക്കൻ പ്രസിഡന്റിന്റെ പരാമർശം. ഇത്ര ജനസംഖ്യയുള്ള രാജ്യമായിട്ടും അമേരിക്കൻ ഉൽപ്പന്നങ്ങൾ വിൽക്കാൻ വലിയ ബുദ്ധിമുട്ടാണ് ഇന്ത്യയിൽ. ഇന്ത്യയുടെ കാര്യം ഇന്ത്യ നോക്കിക്കോളും.ഉത്പാദനം ഇന്ത്യയിലേക്ക് മാറ്റാനുള്ള ആപ്പിളിന്റെ നീക്കത്തിന് ലോക്കിടുന്നതായിരുന്നു ട്രംപിന്റെ വാക്കുകൾ.
അമേരിക്കയുമായുള്ള ഇന്ത്യയുടെ താരിഫ് ചർച്ചകളിൽ ഇതുവരെ വ്യക്തതയായിട്ടില്ല. നാമമാത്രമായതോ ഒട്ടും താരിഫില്ലാതെയോ ഉള്ള ഡീൽ ഓഫർ ചെയ്യപ്പെട്ടിരുന്നതായാണ് ട്രംപിന്റെ അവകാശവാദം. ഇന്ത്യയ്ക്കും പാക്കിസ്ഥാനും വ്യാപാരം വാഗ്ദാനം ചെയ്താണ് വെടിനിർത്തൽ സാധ്യമാക്കിയതെന്ന വാദവും ട്രംപ് ആവർത്തിച്ചിരുന്നു. ഇതിനിടെയാണ് ഇന്ത്യയിലെ ഏറ്റവും പ്രധാന വ്യവസായിയായ മുകേഷ് അംബാനി ഖത്തറിൽ അമേരിക്കൻ പ്രസിഡന്റിനെ കണ്ടത്. ലുസൈൽ പാലസിൽ വെച്ച് അത്താഴ വിരുന്നിലായിരുന്നു കൂടികാഴ്ച. അതേ സമയം ആരുടെ താൽപര്യങ്ങൾക്കൊപ്പമാണ് ഈ കൂടിക്കാഴ്ച്ച എന്നതാണ് എക്‌സ് പ്ലാറ്റ്‌ഫോമിലെ ചോദ്യങ്ങളും ചർച്ചകളും.
ട്രംപ് ഭരണകൂടത്തിന്റെ താരിഫ് വ്യവസ്ഥകളെ നേരിടാനായി ഐഫോൺ നിർമ്മാതാക്കൾ ഇന്ത്യയിലെ ഉത്പാദനം വിപുലീകരിക്കാനും ചൈനയിൽ നിന്ന് ഉത്പാദനം മാറ്റാനും പദ്ധതിയിടുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തു വരുന്ന സമയത്താണ് ഇന്ത്യയിലെ നിർമ്മാണത്തിനെതിരെ ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവന.
നിലവിൽ ആപ്പിളിന് ഇന്ത്യയിൽ മൂന്ന് പ്ലാന്റുകളാണുള്ളത്. ഇവയിൽ രണ്ടെണ്ണം തമിഴ്നാട്ടിലും ഒന്ന് കർണാടകയിലുമാണ്. ഇവയിൽ ഒന്ന് ഓപ്പറേറ്റ് ചെയ്യുന്നത് ഫോക്സ്‌കോൺ ആണ്. മറ്റ് രണ്ടെണ്ണം ടാറ്റ ഗ്രൂപ്പിന്റെ കയ്യിലുമാണ്. ഇത് കൂടാതെ രണ്ട് ആപ്പിൾ പ്ലാന്റുകളുടെ പ്ലാനിങ്ങും നിർമാണവും തുടങ്ങിക്കഴിഞ്ഞു.
മാർച്ചിൽ അവസാനിച്ച കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ആപ്പിൾ, ഇന്ത്യയിൽ മാത്രം 22 ബില്യൺ ഡോളറിന്റെ ഐഫോണുകൾ അസംബിൾ ചെയ്തുവെന്നാണ് കണക്ക്. മുൻ സാമ്പത്തിക വർഷത്തേക്കാൾ 60 ശതമാനം വർധനവാണ് പ്രൊഡക്ഷനിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
Read More
- തുർക്കിയ്ക്കെതിരെ നടപടി കടുപ്പിച്ച് ഇന്ത്യ; സഹകരണം അവസാനിപ്പിച്ച് സർവ്വകലാശാലകൾ
- സിന്ധു നദീജല കരാറിൽ ചർച്ച വേണം; ആദ്യമായി നിലപാട് വ്യക്തമാക്കി പാക്കിസ്ഥാൻ
- കേണൽ സോഫിയ ഖുറേഷിക്കെതിരായ പരാമർശം; ബിജെപി മന്ത്രിക്കെതിരെ കേസെടുക്കാൻ ഹൈക്കോടതി ഉത്തരവ്
- ഓപ്പറേഷൻ സിന്ദൂറിൽ പാക്കിസ്ഥാന് കനത്ത നഷ്ടം; നിരവധി യുദ്ധവിമാനങ്ങൾ ഇന്ത്യ തകർത്തു, 50 പാക് സൈനികർ കൊല്ലപ്പെട്ടു
- പാക് നയതന്ത്ര ഉദ്യോഗസ്ഥനെ പുറത്താക്കി ഇന്ത്യ; 24 മണിക്കൂറിനുള്ളിൽ രാജ്യം വിടാൻ നിർദേശം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.