scorecardresearch

അക്രമത്തിന് രാഷ്ട്രീയത്തിൽ സ്ഥാനമില്ല; അപലപിച്ച് പ്രധാനമന്ത്രി മോദി

ഡൊണാൾഡ് ട്രംപിന് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡൊണാൾഡ് ട്രംപിന് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

author-image
WebDesk
New Update
Donald Trump, PM Modi

ചിത്രം: എക്സ്

ഡൽഹി: മുൻ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനെതിരായ ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അക്രമത്തിന് രാഷ്ട്രീയത്തിലും ജനാധിപത്യത്തിലും സ്ഥാനമില്ലെന്ന് പ്രധാനമന്തി പറഞ്ഞു. സാമൂഹ്യമാധ്യമ അക്കൗണ്ടിലൂടെയാണ് പ്രധാനമന്തി പ്രതികരണം പങ്കുവച്ചത്.

Advertisment

"എൻ്റെ സുഹൃത്തും മുൻ അമേരിക്കൻ പ്രസിഡൻ്റുമായ ഡൊണാൾഡ് ട്രംപിനെതിരായ ആക്രമണത്തിൽ അഗാധമായ ആശങ്കയുണ്ട്. സംഭവത്തെ ശക്തമായി അപലപിക്കുന്നു. രാഷ്ട്രീയത്തിലും ജനാധിപത്യത്തിലും അക്രമത്തിന് സ്ഥാനമില്ല. അദ്ദേഹം വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുന്നു. ഞങ്ങളുടെ ചിന്തകളും പ്രാർത്ഥനകളും മരിച്ചവരുടെ കുടുംബത്തിനും പരിക്കേറ്റവർക്കും അമേരിക്കൻ ജനതയ്‌ക്കുമൊപ്പമുണ്ട്," മോദി എക്സിൽ കുറിച്ചു.

പെൻസിൽവാനിയയിലെ ബട്‌ലറിൽ നടന്ന റാലിയിലാണ് വെടിവെപ്പുണ്ടായത്. സംഭവത്തിൽ ആക്രമിയെന്ന് കരുതുന്ന തോക്കുധാരിയായ ഒരാൾ കൊല്ലപ്പെട്ടു. കൂടാതെ കാണികളിൽ ഒരാൾ മരണപ്പെടുകയും, മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റതായും, രഹസ്യാന്വേഷണ വിഭാഗം പ്രസ്താവനയിൽ പറഞ്ഞു. ആക്രമണം ഉണ്ടായ ഉടൻ തന്നെ ട്രംപിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

വെടിവെപ്പിൽ ട്രംപിന്റെ വലതു ചെവിക്ക് പരിക്കേറ്റു. വലതുചെവിയുടെ മുകള്‍ഭാഗത്താണ് വെടിയേറ്റതെന്നും, വലിയരീതിയില്‍ രക്തസ്രാവമുണ്ടായെന്നും ട്രംപ് സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിച്ചു. യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ  ഹ്രസ്വ പ്രസ്താവനയിലൂടെ അക്രമത്തെ "അസുഖം" എന്ന് അപലപിച്ചു. പ്രസിഡൻ്റ് ട്രംപുമായി സംസാരിച്ചതായി വൈറ്റ് ഹൗസ് പിന്നീട് അറിയിച്ചു. 

Advertisment

പ്രതിയെന്ന് സംശയിക്കുന്നയാളെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവസ്ഥലത്ത് നിന്ന് എർ-15 സെമി ഓട്ടോമാറ്റിക് തോക്ക് സുരക്ഷ ഉദ്യോഗസ്ഥർ കണ്ടെടുത്തിട്ടുണ്ട്.

അതേസമയം, ആക്രമണത്തെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും അപലപിച്ചു. "മുൻ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനെതിരായ വധശ്രമത്തിൽ ആശങ്കയുണ്ട്. ഇത്തരം പ്രവൃത്തികളെ ശക്തമായി അപലപിക്കേണ്ടതാണ്. വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുന്നു," രാഹുൽ കുറിച്ചു.

Read More

pm modi Donald Trump

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: