scorecardresearch

ഡൊണാൾഡ് ട്രംപിന് നേരെ വെടിവയ്പ്പ്; ചെവിക്ക് പരിക്ക്, ആക്രമണം റാലിക്കിടെ

പെൻസിൽവാനിയയിലെ ബട്‌ലറിൽ നടന്ന റാലിയിലാണ് വെടിവെപ്പുണ്ടായത്

പെൻസിൽവാനിയയിലെ ബട്‌ലറിൽ നടന്ന റാലിയിലാണ് വെടിവെപ്പുണ്ടായത്

author-image
WebDesk
New Update
Donald Trump, Shot

ചിത്രം: എക്സ്

ന്യൂയോര്‍ക്ക്: മുൻ അമേരിക്കൻ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്റ റാലിക്കിടെ വെടിവെപ്പ്. പെൻസിൽവാനിയയിലെ ബട്‌ലറിൽ നടന്ന റാലിയിലാണ് വെടിവെപ്പുണ്ടായത്. ആക്രമണത്തിൽ പരിക്കേറ്റ ട്രംപിന്റെ ആരോഗ്യസ്ഥിതി നിലവിൽ തൃപ്തികരമാണെന്ന് അധികൃതർ പ്രസ്താവനയിൽ അറിയിച്ചു. സംഭവത്തിൽ ആക്രമിയെന്ന് സംശയിക്കുന്ന ഒരാളും, പരിപാടി കാണാനെത്തിയ മറ്റൊരാളും കൊല്ലപ്പെട്ടതായി പ്രാദേശിക പ്രോസിക്യൂട്ടർ അറിയിച്ചു.

Advertisment

"ആക്രമണത്തോട് ഉടൻ പ്രതികരിച്ച നിയമ പാലകരോടും സുരക്ഷാ സേനയോടും ട്രംപ് നന്ദി പറയുന്നു. അദ്ദേഹം സുഖമായിരിക്കുന്നു, നിലവിൽ ഒരു പ്രാദേശിക മെഡിക്കൽ സ്ഥാപനത്തിൽ ചികിത്സയിലാണ്," വക്താവ് സ്റ്റീവൻ ച്യൂങ് പ്രസ്താവനയിൽ പറഞ്ഞു.



മുൻ പ്രസിഡന്റെ സുരക്ഷിതനാണെന്ന് രഹസ്യാന്വേഷണ വിഭാഗം അറിയിച്ചു. സംഭവത്തെക്കുറിച്ച് പ്രസിഡൻ്റ് ജോ ബൈഡനെ അറിയിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു.

Advertisment

അൻപത് അടി ദൂരത്തുള്ള കെട്ടിടത്തിന് മുകളിൽ നിന്നാണ് വെടി ഉതിർത്തതെന്നാണ് റിപ്പോർട്ട്. ആക്രമണത്തിൽ ട്രംപിന്റെ ചെവിക്ക് പരിക്കേറ്റു. വേദിയിൽ പരിക്കേറ്റ് വീണ ട്രംപിനെ സുരക്ഷാ സേന ഉടൻ സ്ഥലത്തു നിന്നു മാറ്റി.

"വലതുചെവിയുടെ മുകള്‍ഭാഗത്താണ് വെടിയേറ്റത്. വെടിയൊച്ച കേട്ടപ്പോള്‍ തന്നെ എന്തോ കുഴപ്പമുണ്ടെന്ന് മനസിലായി. പിന്നാലെ എന്റെ ശരീരത്തിലേക്ക് വെടിയുണ്ട തുളച്ചുകയറി. വലിയരീതിയില്‍ രക്തസ്രാവമുണ്ടായി. അപ്പോഴാണ് എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് മനസിലായത്," സംഭവത്തിൽ പ്രതികരിച്ച് ട്രംപ് സോഷ്യൽ മീഡിയ പോസ്റ്റിൽ എഴുതി.

Read More

Attack Donald Trump

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: