scorecardresearch

13 ൽ പത്തും നേടി പ്രതിപക്ഷ സഖ്യം; ഉപതിരഞ്ഞെടുപ്പുകളിൽ ബിജെപിയെ മലർത്തിയടിച്ച് ഇന്ത്യാ മുന്നണി

പഞ്ചാബിലെ ജലന്ധർ വെസ്റ്റിൽ എഎപി സ്ഥാനാർത്ഥി മോഹിന്ദർ ഭ​ഗവത് 37,000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു

പഞ്ചാബിലെ ജലന്ധർ വെസ്റ്റിൽ എഎപി സ്ഥാനാർത്ഥി മോഹിന്ദർ ഭ​ഗവത് 37,000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു

author-image
WebDesk
New Update
By Polls

(Express photo by Partha Paul)

ഡൽഹി: ഏഴ് സംസ്ഥാനങ്ങളിലെ 13 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ ഇന്ത്യാ മുന്നണിക്ക് വൻ മുന്നേറ്റം. ഉപതിരഞ്ഞെടുപ്പിൽ 13ൽ 10 സീറ്റുകളും ഇന്ത്യ ബ്ലോക്ക് തൂത്തുവാരി, എൻഡിഎയ്ക്ക് രണ്ട് സീറ്റുകൾ മാത്രമാണ് നേടാനായത്. ബിഹാറിലെ ഒരു സീറ്റിൽ സ്വതന്ത്ര സ്ഥാനാർത്ഥി റുപൗലി വിജയിച്ചു. ഹിമാചൽ പ്രദേശിലെ ഡെഹ്‌റയിലും നലഗഢിലും കോൺഗ്രസ് വിജയിച്ചപ്പോൾ ബിജെപി ഹമീർപൂരിൽ വിജയിച്ചു.

Advertisment

മധ്യപ്രദേശിൽ അമർവാരയിലും ബിജെപി വിജയിച്ചു. പഞ്ചാബിൽ ജലന്ധർ വെസ്റ്റിൽ എഎപി വിജയിച്ചു. തമിഴ്നാട്ടിലെ വിക്രവണ്ടിയിൽ ഡിഎംകെ വിജയിച്ചു. ഉത്തരാഖണ്ഡിലെ ബദരീനാഥിലും മംഗളൂരിലും കോൺഗ്രസിനാണ് വിജയം. പശ്ചിമ ബംഗാളിൽ റായ്ഗഞ്ച്, രണഘട്ട് ദക്ഷിണ്, ബഗ്ദ, മണിക്തല എന്നിവിടങ്ങളിൽ തൃണമൂൽ കോൺഗ്രസും വിജയിച്ചു.

ഉത്തരാഖണ്ഡിലെ രണ്ട് അസംബ്ലി സീറ്റുകളിലും മുന്നണിക്ക് നേതൃത്വം നൽകുന്ന കോൺഗ്രസ് വിജയിച്ചു. ഉത്തരാഖണ്ഡിലെ മാംഗരാളിൽ കോൺഗ്രസ് സ്ഥാനാർത്ഥി ഖാസി മുഹമ്മദ് നിസാമുദീൻ 400 വോട്ടുകൾക്ക് വിജയിച്ചു. ബദരീനാഥിലും കോൺഗ്രസിനാണ് വിജയം. ഇവിടെ ലഖപത് സിംഗ് ബൂട്ടോല മുൻ സിറ്റിംഗ് എംഎൽഎ രാജേന്ദ്ര ഭണ്ഡാരിയെ 5000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പരാജയപ്പെടുത്തിയത്. 

Advertisment

ഹിമാചൽ പ്രദേശിൽ കോൺഗ്രസ് സ്ഥാനാർത്ഥിയും മുഖ്യമന്ത്രി സുഖ്വീന്ദർ സിംഗ് സുഖുവിന്റെ ഭാര്യയുമായ കമലേഷ് താക്കൂർ 9,000 വോട്ടുകൾക്ക് ഡെഹ്‌റ മണ്ഡലത്തിൽ നിന്നും വിജയിച്ചു. അതേസമയം, ഹാമിപൂർ നിയമസഭാ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി ഡോ.പുഷ്പീന്ദർ വർമക്കെതിരെ ബിജെപിയുടെ ആശിഷ് ശർമ്മയ്ക്കാണ് വിജയം. പഞ്ചാബിലെ ജലന്ധർ വെസ്റ്റിൽ എഎപി സ്ഥാനാർത്ഥി മോഹിന്ദർ ഭ​ഗവത്  37,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.  

ബിഹാർ, പശ്ചിമബം​ഗാൾ, തമിഴ്നാട്, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ 13 മണ്ഡലങ്ങളിലാണ് ജൂലൈ 10ന് ഉപതിരഞ്ഞെടുപ്പ് നടന്നത്. പശ്ചിമബം​ഗാളിലും ഹിമാചൽ പ്രദേശിലും മൂന്നിടത്ത് വീതവും ഉത്തരാഖണ്ഡിൽ രണ്ടിടത്തും പഞ്ചാബ്, ബിഹാർ, മധ്യപ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളിൽ ഓരോ ഇടത്തുമായിരുന്നു ഉപതിരഞ്ഞെടുപ്പ്. ഇവയിൽ നാല് സംസ്ഥാനങ്ങളിൽ ഇൻഡ്യ സഖ്യകക്ഷികളാണ് ഭരണത്തിലുള്ളത്. മൂന്നിടത്ത് ബിജെപിയോ എൻഡിഎയോ ആണ് അധികാരത്തിലുള്ളത്.

Read More

By Election Election Results India Alliance

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: