/indian-express-malayalam/media/media_files/ROAgXJjWZ3cJ3s99n1nI.jpg)
കേന്ദ്ര ഐ ആൻഡ് ബി മന്ത്രി അശ്വിനി വൈഷ്ണവ്
ഡൽഹി:ലോകത്തെ ആദ്യ മീഡിയ ആൻഡ് എന്റർടെയിൻമെന്റ് ഉച്ചകോടിക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കും. നവംബറിൽ ഗോവയിൽ നടക്കുന്ന ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയ്‌ക്കൊപ്പം ഇന്ത്യ ആദ്യ വേൾഡ് ഓഡിയോ വിഷ്വൽ ആൻഡ് എന്റർടെയിൻമെന്റ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുമെന്ന് ഐ ആൻഡ് ബി മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. മാധ്യമ, വിനോദ മേഖലകളിലെ പ്രവർത്തനങ്ങളിലെ ആവാസവ്യവസ്ഥയെ ഉച്ചകോടി ശക്തിപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.
നവംബർ 20 മുതൽ 24 വരെ ഗോവയിൽ നടക്കുന്ന ആദ്യ വേൾഡ് ഓഡിയോ വിഷ്വൽ ആൻഡ് എന്റർടെയിൻമെന്റ് ഉച്ചകോടിയുടെ (വേവ്സ്) പ്രഖ്യാപനം ശനിയാഴ്ച വൈഷ്ണവും ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തും ചേർന്നാണ് നടത്തിയത്. “ഐപി അവകാശങ്ങൾക്ക് മാധ്യമ, വിനോദ മേഖലകളിൽ വലിയ മൂല്യമുണ്ട്. ഐപി അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള ആവാസവ്യവസ്ഥയെ ഞങ്ങൾ ശക്തിപ്പെടുത്തും, ”വേവ്സിനായുള്ള കർട്ടൻ റൈസർ ഇവന്റിലെ തന്റെ പ്രസംഗത്തിൽ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രി വൈഷ്ണവ് പറഞ്ഞു.
വെഞ്ച്വർ ക്യാപിറ്റൽ മാതൃകയിൽ നിന്നുള്ള പഠനങ്ങൾക്കൊപ്പം മാധ്യമങ്ങൾക്കും വിനോദ മേഖലയ്ക്കും കുറഞ്ഞ ചെലവിൽ ഫണ്ട് ലഭ്യമാക്കുന്നതിനുള്ള വഴികളും സർക്കാർ അന്വേഷിക്കുന്നുണ്ടെന്ന് അശ്വനി വൈഷ്ണവ് പറഞ്ഞു.“മാധ്യമങ്ങളും വിനോദവും (എം ആൻഡ് ഇ) എന്ന മേഖലയിൽ ലോകം ഘടനാപരമായ മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്, കൂടാതെ വലിയ സാങ്കേതിക ഇൻഫ്യൂഷനാണ് ഈ മേഖലയിൽ കാണുന്നത്. ഇത് നിരവധി അവസരങ്ങൾ തുറന്നു, മാത്രമല്ല മാറ്റവുമായി പൊരുത്തപ്പെടാൻ കഴിയാത്ത കുറച്ച് പങ്കാളികൾക്കിടയിൽ ആശങ്കയുണ്ടാക്കുകയും ചെയ്തു, ”അദ്ദേഹം പറഞ്ഞു.
ഈ ഘടനാപരമായ മാറ്റത്തിൽ നിന്ന് ഏറ്റവും മികച്ചത് പ്രയോജനപ്പെടുത്താൻ പ്രാപ്തമാക്കുക എന്നതാണ് പൊതുനയത്തിന്റെ പങ്ക് എന്നും വൈഷ്ണവ് പറഞ്ഞു. ഈ മാറ്റത്തെ നേരിടാൻ മാധ്യമങ്ങളുടെയും വിനോദത്തിന്റെയും മുഴുവൻ ആവാസവ്യവസ്ഥയെയും പിന്തുണയ്ക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read More
- 13 ൽ പത്തും നേടി പ്രതിപക്ഷ സഖ്യം; ഉപതിരഞ്ഞെടുപ്പുകളിൽ ബിജെപിയെ മലർത്തിയടിച്ച് ഇന്ത്യാ മുന്നണി
- നിതി ആയോഗ്: വീണ്ടുംകേരളംഒന്നാമത്
- ജൂൺ 25 ഇനി 'ഭരണഘടനാഹത്യ ദിവസ്' ; പ്രതിപക്ഷത്തിനെതിരെ അടിയന്തരാവസ്ഥ ആയുധമാക്കി കേന്ദ്ര സർക്കാർ
- മദ്യനയ അഴിമതി; കെജ്രിവാളിൻ്റെ അറസ്റ്റിൽ നിയമസാധുത സംബന്ധിച്ച സുപ്രീം കോടതി വിധി ഇന്ന്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.