scorecardresearch

ഇന്ത്യൻ ടീമിനെ നാട്ടിലെത്തിക്കാൻ വിമാനം വിട്ടുനൽകി; എയർ ഇന്ത്യയോട് റിപ്പോർട്ട് തേടി

ടീമിനെ നാട്ടിലെത്തിക്കാൻ ന്യൂവാർക്കിൽ നിന്ന് ഡൽഹിയിലേക്ക് ഷെഡ്യൂൾ ചെയ്ത വിമാനം എയർ ഇന്ത്യ റദ്ദാക്കിയിരുന്നു

ടീമിനെ നാട്ടിലെത്തിക്കാൻ ന്യൂവാർക്കിൽ നിന്ന് ഡൽഹിയിലേക്ക് ഷെഡ്യൂൾ ചെയ്ത വിമാനം എയർ ഇന്ത്യ റദ്ദാക്കിയിരുന്നു

author-image
WebDesk
New Update
Indian Cricket team boarding Air India flight

ചിത്രം: എക്സ്/ഡി.ഡി ഇന്ത്യ

ഡൽഹി: ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ബാർബഡോസിൽ നിന്ന് നാട്ടിലെത്തിക്കാനായി വിമാനം വിട്ടുനൽകിയ എയർ ഇന്ത്യയോട് റിപ്പോർട്ട് തേടി ഏവിയേഷൻ റെഗുലേറ്റർ ഡിജിസിഎ. നേരത്തെ നിശ്ചയിച്ച യാത്ര റദ്ദാക്കി ഇന്ത്യൻ ടീമിനായി വിമാനം വിന്യസിച്ചെന്ന റിപ്പോർട്ടുകളിലാണ് വിശദീകരണം തേടിയിരിക്കുന്നത്. 

Advertisment

ന്യൂവാർക്കിൽ നിന്ന് ഡൽഹിയിലേക്ക് ഷെഡ്യൂൾ ചെയ്ത വിമാനമാണ് എയർ ഇന്ത്യ റദ്ദാക്കിയത്. പെട്ടന്നുണ്ടായ വിമാനം റദ്ദാക്കൽ നിരവധി യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്നാണ് വിവരം. യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ട് കണക്കിലെടുത്ത് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) എയർ ഇന്ത്യയോട് റിപ്പോർട്ട് ആവശ്യപ്പെട്ടതായി മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു.

ബോയിംഗ് 777 വിമാനമാണ് ബാർബഡോസിലേക്ക് ക്രമീകരിച്ചത്. ഇതിൽ യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടായിട്ടില്ലെന്നാണ് എയർ ഇന്ത്യ ഉദ്യോഗസ്ഥർ പറയുന്നത്. ജൂലൈ 2ന് ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാരിൽ ഭൂരിഭാഗം പേരെയും വിമാനം റദ്ദാക്കിയ വിവരം മുൻകൂട്ടി അറിയിച്ചിരുന്നു.

വിമാനം റദ്ദാക്കിയ വിവരം അറിയിക്കാനാകാത്ത ചില യാത്രക്കാർ വിമാനത്താവളത്തിൽ എത്തുകയും അവരെ റോഡ് മാർഗം ന്യൂയോർക്കിലേക്ക് കൊണ്ടുപോകുകയും ചെയ്തു. ന്യൂയോർക്കിൽ നിന്ന് ഡൽഹിയിലേക്കുള്ള വിമാനത്തിൽ യാത്രക്കാരെ അക്കോമഡേറ്റ് ചെയ്തിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

Advertisment

ബെറിൽ ചുഴലിക്കാറ്റിനെ തുടർന്ന് ബാർബഡോസിലെ വിമാനത്താവളം അടച്ചതോടെയാണ് ഇന്ത്യൻ ടീമിൻ്റെ പുറപ്പെടൽ വൈകിയത്. ഇതോടെയാണ് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) ചാർട്ടേഡ് വിമാനം ഏർപ്പെടുത്തിയത്. കാലവസ്ഥ അനുകൂലമായതോടെ ബുധനാഴ്ച ടീം നാട്ടിലേക്ക് പുറപ്പെട്ടു. വ്യാഴാഴ്ച രാവിലെ അഞ്ച് മണിയോടെ ടീം ഇന്ത്യയിലെത്തും.

ഇന്ത്യയിലെത്തിയ ശേഷം ടീം, വ്യാഴാഴ്ച വൈകുന്നേരം 4 മണിക്ക് നരിമാൻ പോയിൻ്റിൽ നിന്ന് വാങ്കഡെ സ്റ്റേഡിയത്തിലേക്ക് പരേഡ് നടത്തും. ട്രോഫിയുമായി ഓപ്പൺ-ടോപ്പ് ബസിലായിരിക്കും ടീമിന്റെ പ്രകടനം. രാവിലെ, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം പ്രഭാതഭക്ഷ​ണം കഴിച്ച ശേഷമാണ് ടീമിന്റെ വിജയപ്രകടനം നടക്കുക.

Read More

Air India Indian Cricket Team

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: