/indian-express-malayalam/media/media_files/6po7kdhsBHpw4O1Y4rEj.jpeg)
ഫയൽ ഫൊട്ടോ
ഡൽഹി: നീറ്റ് പരീക്ഷയിൽ സിലബസിന് പുറത്തുനിന്നുള്ള ചോദ്യം ചോദിച്ചെന്ന് ആരോപിച്ച് വിദ്യാർത്ഥികൾ സമർപ്പിച്ച ഹർജി തള്ളി ഹൈക്കോടതി. കോടതികൾ വിഷയത്തിൽ വിദഗ്ധരല്ലെന്നും നിയമത്തെയും പ്രത്യേക കേസിലെ വസ്തുതകളും സാഹചര്യങ്ങളും അതിൻ്റെ പ്രയോഗവും അടിസ്ഥാനമാക്കി മാത്രമേ വിധി പറയാനാകൂ എന്നും ഡൽഹി ഹൈക്കോടതി വ്യക്തമാക്കി.
ഈ വർഷത്തെ നീറ്റ്-യുജി സിലബസിൽ 'റേഡിയോ ആക്റ്റിവിറ്റി'യുമായി ബന്ധപ്പെട്ട പാഠ്യവിഷയം ഇല്ലായിരുന്നു. എന്നാൽ ഭൗതികശാസ്ത്ര വിഭാഗത്തിലെ ഒരു ചോദ്യം റേഡിയോ ആക്ടിവിറ്റിയെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു, എന്നാണ് ഹർജിക്കാർ കോടതിയിൽ ആരോപിച്ചത്.
പരീക്ഷാ നടത്തിപ്പ് അതോറിറ്റിയായ നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) രൂപീകരിച്ച വിദഗ്ധരുടെ മുമ്പാകെ കേസിനാധാരമായ ചോദ്യം സമർപ്പിച്ചതെന്ന് വ്യക്തമാക്കിയ കോടതി, യൂണിറ്റ് നമ്പർ 18-ൽ ചോദ്യവുമായി ബന്ധപ്പെട്ട വിഷയം ഉൾപ്പെടുത്തിയിരുന്നതായി ചൂണ്ടിക്കാട്ടി. വിദ്യാർത്ഥികളുടെ ആരോപണം എൻടിഎ വിദഗ്ധർ തള്ളിയ സാഹചര്യത്തിൽ, വിദഗ്ധരുടെ ജ്ഞാനത്തെ സംശയിക്കാനും, അഭിപ്രായം മാറ്റിസ്ഥാപിക്കാനും കഴിയില്ലെന്നും കോടതി പറഞ്ഞു.
നീറ്റ് പരീക്ഷയിലെ ചില ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ തെറ്റായി രേഖപ്പെടുത്തിയെന്ന് അവകാശപ്പെട്ട് മറ്റു രണ്ട് വിദ്യാർത്ഥികൾ സമർപ്പിച്ച രണ്ട് വ്യത്യസ്ത ഹർജികളും ഹൈക്കോടതി തള്ളി.
അതേസമയം, രാജ്യവ്യാപകമായി വിവാദങ്ങൾക്ക് വഴിവച്ച ഈ വർഷത്തെ നീറ്റ് യുജി പരീക്ഷ റദ്ദാക്കേണ്ടതില്ലെന്ന് ജൂലൈ 23ന് സുപ്രീം കോടതി വിധി പ്രസ്താവിച്ചിരുന്നു. ചോദ്യ പേപ്പർ ചോർച്ചയുടെ പ്രോയജനം ലഭിച്ചത് 155 കുട്ടികൾക്ക് മാത്രമാണെന്നും പരീക്ഷയുടെ പവിത്രത നശിപ്പിച്ചതായി തെളിവില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി ഉത്തരവിട്ടത്.
Read More
- യഹിയ സിൻവാർ; ഹമാസിന്റെ പുതിയ തലവൻ
 - ബംഗ്ലാദേശിൽ ഇടക്കാല സർക്കാരിനെ മുഹമ്മദ് യൂനസ് നയിക്കും
 - അഫ്ഗാനിസ്ഥാനിന്റെയും ശ്രീലങ്കയുടെയും തനിയാവർത്തനം; ബംഗ്ലാദേശ് ഇനി എങ്ങോട്ട്?
 - ബംഗ്ലാദേശ്; സ്ഥിതി അതീവ ഗുരുതരം: ഹസീന എവിടേക്കെന്നതിൽ ഇന്ന് തീരൂമാനം ഉണ്ടാകും
 - ഹസീനയുമായുള്ള വിമാനം ഗാസിയാബാദിൽ; ലണ്ടനിലേക്ക് പോകാനെന്ന് സൂചന
 - ബംഗ്ലാദേശ് പ്രക്ഷോഭം; പ്രകോപനപരമായ പ്രസ്താവനകൾ നടത്തരുതെന്ന് മമത
 
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us