scorecardresearch

60 വർഷത്തിന് ശേഷം രണ്ടാം തവണ: അറബിക്കടലിൽ പിറവിയെടുക്കുമോ അസ്‌ന?

വെള്ളിയാഴ്ച രൂപപ്പെട്ടാൽ 1964-ന് ശേഷം അറബിക്കടലിൽ ഉണ്ടാകുന്ന രണ്ടാമത്തെ ചുഴലിക്കാറ്റാകും അസ്‌ന. സൗരാഷ്ട്ര-കച്ചിന് മുകളിൽ ആഴത്തിലുള്ള ന്യൂനമർദം വെള്ളിയാഴ്ചയോടെ വടക്കൻ അറബിക്കടലിലേക്ക് നീങ്ങും

വെള്ളിയാഴ്ച രൂപപ്പെട്ടാൽ 1964-ന് ശേഷം അറബിക്കടലിൽ ഉണ്ടാകുന്ന രണ്ടാമത്തെ ചുഴലിക്കാറ്റാകും അസ്‌ന. സൗരാഷ്ട്ര-കച്ചിന് മുകളിൽ ആഴത്തിലുള്ള ന്യൂനമർദം വെള്ളിയാഴ്ചയോടെ വടക്കൻ അറബിക്കടലിലേക്ക് നീങ്ങും

author-image
WebDesk
New Update
cyclone

കച്ച്-സൗരാഷ്ട്രയിൽ വ്യാഴാഴ്ച രാവിലെയുണ്ടായ ആഴത്തിലുള്ള ന്യൂനമർദത്തിന്റെ ഉപഗ്രഹ ചിത്രം(ഫൊട്ടോ കടപ്പാട്-ഐഎംഡി)

ന്യൂഡൽഹി: അറബിക്കടലിൽ ആറ് പതിറ്റാണ്ടിനിടെ രണ്ടാമത്തെ ചുഴലിക്കാറ്റ് രൂപപ്പെടാനുള്ള സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഗുജറാത്ത് തീരത്ത് വടക്കൻ അറബിക്കടലിൽ വെള്ളിയാഴ്ച ചുഴലിക്കാറ്റ് രൂപപ്പെടാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ്  (ഐഎംഡി) വ്യാഴാഴ്ച അറിയിച്ചത്. അതേസമയം, ഇന്ത്യൻ തീരങ്ങളെ ചുഴലിക്കാറ്റ് ബാധിക്കാൻ സാധ്യതയില്ലെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 

Advertisment

സൗരാഷ്ട്ര-കച്ചിന് മുകളിൽ ആഴത്തിലുള്ള ന്യൂനമർദം വെള്ളിയാഴ്ചയോടെ വടക്കൻ അറബിക്കടലിലേക്ക് നീങ്ങും. ന്യൂനമർദം പടിഞ്ഞാറോട്ട് നീങ്ങിയതായും ഭുജിന് ഏകദേശം 60 കിലോമീറ്റർ വടക്ക്-വടക്ക് പടിഞ്ഞാറ്, നലിയയിൽ നിന്ന് 80 കിലോമീറ്റർ വടക്കുകിഴക്കും പാകിസ്ഥാനിലെ കറാച്ചിയിൽ നിന്ന് 270 കിലോമീറ്റർ കിഴക്ക്-തെക്ക് കിഴക്കും സ്ഥിതി ചെയ്യുന്നതായും ഐഎംഡി അറിയിച്ചു.

പേര് നൽകിയത് പാക്കിസ്ഥാൻ

വെള്ളിയാഴ്ച ചുഴലിക്കാറ്റ് രൂപപ്പെട്ടാൽ 1964നു ശേഷം അറബിക്കടലിൽ ഉണ്ടാകുന്ന രണ്ടാമത്തെ ചുഴലിക്കാറ്റായിരിക്കുമിത്. ചുഴലിക്കാറ്റായി മാറുമ്പോൾ, പാകിസ്ഥാൻ നൽകിയ അസ്‌ന എന്ന പേരാകും നൽകുക. മൺസൂൺ കാലത്ത് അറബിക്കടലിൽ ചുഴലിക്കാറ്റുകൾ അസാധാരണമാണ്. മൺസൂൺ ഡിപ്രഷനുകൾ പടിഞ്ഞാറോട്ട് നീങ്ങുമ്പോൾ തെക്കോട്ട് ചരിഞ്ഞുകിടക്കുന്നതിനാലും തെക്കുപടിഞ്ഞാറൻ മൺസൂൺ കാറ്റിന്റെ ശക്തമായ തടസ്സവും കാരണം ജൂൺ-സെപ്റ്റംബർ സീസണിൽ രൂപംകൊള്ളുന്ന ന്യൂനമർദ്ദങ്ങൾ ചുഴലിക്കാറ്റുകളായി മാറാറില്ല. തീവ്ര ന്യൂനമർദം പടിഞ്ഞാറ്-തെക്ക് പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങുകയും വടക്കുകിഴക്കൻ അറബിക്കടലിലേക്കും കച്ചിനോടും അതിനോട് ചേർന്നുള്ള സൗരാഷ്ട്ര, പാകിസ്ഥാൻ തീരങ്ങളിലേക്കും നീങ്ങാനും സാധ്യതയുണ്ട്.

വെള്ളിയാഴ്ചയോടെ ഇത് ചുഴലിക്കാറ്റായി മാറിയേക്കും. തുടർന്നുള്ള രണ്ട് ദിവസങ്ങളിൽ ഇന്ത്യൻ തീരത്ത് നിന്ന് വടക്കുകിഴക്കൻ അറബിക്കടലിലൂടെ ഏതാണ്ട് പടിഞ്ഞാറ്-തെക്ക് പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങും. 1961, 1964, 2022 വർഷങ്ങളിൽ അറബിക്കടലിൽ തീവ്ര ന്യൂനമർദങ്ങൾ ഉണ്ടായെങ്കിലും ചുഴലിക്കാറ്റായി വികസിച്ചില്ല. അതേസമയം, 1926, 1944, 1976 എന്നീ വർഷങ്ങളിൽ ചുഴലിക്കാറ്റ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അറബിക്കടലിൽ ചുഴലിക്കാറ്റായി മാറുന്നത് 1976 ൽ രേഖപ്പെടുത്തിയിട്ടുണ്ട്.  

Advertisment

കാലാവസ്ഥ വകുപ്പിന്റെ രേഖകൾ അനുസരിച്ച് ഒരു ന്യൂനമർദം ചുഴലിക്കാറ്റായി രൂപപ്പെടുന്നുണ്ടെന്ന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മെറ്റീരിയോളജിയിലെ (ഐഐടിഎം)ശാസ്ത്രജ്ഞ റോക്‌സി മാത്യു കോൾ പറഞ്ഞു. 'ഒരു ന്യൂനമർദം ഉപഭൂഖണ്ഡം കടന്ന് അറബിക്കടലിൽ ഒരു ചുഴലിക്കാറ്റായി മാറുന്നത് 1976 ൽ രേഖപ്പെടുത്തിയിട്ടുണ്ട്, ഇത് ഇന്നത്തെ സാഹചര്യത്തിന് സമാനമായ രീതിയിലാണ്. കാലാവസ്ഥാ വ്യതിയാനം ഏതാനും മണിക്കൂറുകൾക്കുള്ളിൽ മഴയായി പെയ്ത അധിക ഈർപ്പം നൽകാനിടയുണ്ട്. ഞങ്ങൾ ഇത് അന്വേഷിക്കേണ്ടതുണ്ട്'.-റോക്‌സി മാത്യു കോൾ പറഞ്ഞു.

Read More

Cyclone Rain Climate

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: