/indian-express-malayalam/media/media_files/U2oS2WM4VEsMUrCDNdz2.jpg)
വെള്ളപ്പൊക്കം രൂക്ഷമായ വഡോഗരയിൽ നിന്നുള്ള ദൃശ്യം
വഡോദര: കനത്തമഴയെ തുടർന്ന് ഗുജറാത്തിൽ വെള്ളപ്പൊക്കം രൂക്ഷം. സർക്കാരിന്റെ ഔദോഗീക കണക്കുകൾ പ്രകാരം വെള്ളപ്പൊക്കത്തിൽ 15 പേർ മരിച്ചു. 23,000-ത്തിലധികം ആളുകളെ ഒഴിപ്പിക്കുകയും 300-ലധികം പേരെ രക്ഷിക്കുകയും ചെയ്തു. ചൊവ്വാഴ്ച മഴയുടെ തീവ്രത കുറഞ്ഞെങ്കിലും വരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. ഇതേ തുടർന്ന് കുടുതൽ പ്രദേശങ്ങളിൽ നിന്ന് ആളുകളെ മാറ്റിപാർപ്പിക്കുകയാണ്. ചൊവ്വാഴ്ച ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ ഉന്നതതല യോഗം വിളിച്ചുചേർത്ത് രക്ഷാപ്രവർത്തനങ്ങൾ വിലയിരുത്തി.
/indian-express-malayalam/media/media_files/T5QuqGFJHVHeg4TxDD8T.jpg)
തിങ്കളാഴ്ചയോടെയാണ് ഗുജറാത്തിൽ മഴ ശക്തമായത്. വഡോദരയിലും പഞ്ച്മഹലുകളിലുമാണ് പ്രളയം രൂക്ഷമായി ബാധിച്ചത്. വഡോദരയിൽ നിന്ന് മാത്രം 8361 പേരെയാണ് മാറ്റിപാർപ്പിച്ചത്. പഞ്ച് മഹലുകളിൽ നിന്ന് നാലായിരത്തോളം പേരെ മാറ്റിപാർപ്പിച്ചു. നവസാരിയിൽ 1200, വൽസാദിൽ 800, ബറൂച്ചിൽ 200, ഖേദയിൽ 235, ബോട്ടാദ് ജില്ലകളിൽ 200 എന്നിങ്ങനെയാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഒഴിപ്പിച്ചത്.ഈ ഒഴിപ്പിച്ചവരിൽ 75 ഗർഭിണികൾ ഉൾപ്പെടുന്നുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
കരകവിഞ്ഞ് നദികൾ
കനത്തമഴയിൽ സംസ്ഥാനത്തെ മിക്ക നദികളും കരകവിഞ്ഞൊഴുകുകയാണ്. ബറൂച്ച് ജില്ലയിൽ, മധ്യപ്രദേശിനോട് ചേർന്നുള്ള അണക്കെട്ട് തുറന്നുവിട്ടതോടെ നർമ്മദ നദി കരകവിഞ്ഞൊഴുകുകയാണ്.വഡോദര ജില്ലയിൽ, വിശ്വാമിത്രി നദി ചൊവ്വാഴ്ച പുലർച്ചെ 25 അടി അപകടരേഖ കടന്നതിനെത്തുടർന്ന് താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്ന മൂവായിരത്തിലധികം ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. സംസ്ഥാനത്തെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളിത്തിനിടയിലാണ്.
#WATCH | Gujarat Ministers Rushikesh Patel and Jagdish Vishwakarma visit flood-affected areas in Vadodara to take stock of the situation.
— ANI (@ANI) August 28, 2024
(Video: Minister Rushikesh Patel's office) pic.twitter.com/XMZ0bgvMSy
ട്രെയിനുകൾ റദ്ദാക്കി
റെയിൽവേ ട്രാക്കുകളിൽ വെള്ളം കയറിയതിനാൽ  ഓഗസ്റ്റ് 31 വരെ മധ്യഗുജറാത്തിലൂടെ കടന്നുപോകുന്ന വിവിധ ട്രെയിനുകൾ റദ്ദാക്കി. 19 ട്രെയിനുകൾ പൂർണമായും റദ്ദാക്കി. ഒരു ട്രെയിൻ പാതിവഴിയിൽ സർവ്വീസ് നിർത്തിയപ്പോൾ ചില ട്രെയിനുകൾ വഴിതിരിച്ചു വിട്ടു. 
മുംബൈ സെൻട്രൽ - ന്യൂഡൽഹി രാജധാനി എക്‌സ്പ്രസ്, ബാന്ദ്ര ടെർമിനസ് - ഡൽഹി സരായ് രോഹില്ല സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ്, സൗരാഷ്ട്ര ജന്ത എക്‌സ്പ്രസ്, ന്യൂഡൽഹി - മുംബൈ സെൻട്രൽ തേജസ് രാജധാനി, പുരി എന്നിവയാണ് റദ്ദാക്കിയ പ്രധാന ട്രെയിനുകൾ. ഹസ്രത്ത് നിസാമുദ്ദീൻ-തിരുവനന്തപുരം രാജധാനി എക്സ്പ്രസ് ഉൾപ്പടെയുള്ള ട്രെയിനുകൾ വഴിതിരിച്ച് വിടുമെന്നും റെയിൽവേ അധികൃതർ അറിയിച്ചു. 
Read More
- 'ഭയാനകം,' യുവഡോക്ടറുടെ കൊലപാതകത്തിൽ ആദ്യമായി പ്രതികരിച്ച് രാഷ്ട്രപതി
 - പാലക്കാട് വരുന്നു വ്യവസായ സ്മാർട്ട് സിറ്റി;ചെലവ് 3806 കോടി
 - ബംഗാളിനെ അപകീർത്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ളതാണ് ബന്ദ്; ബിജെപിയെ വിമർശിച്ച് മമത ബാനർജി
 - ജോധ്പൂരിലെ മെഡിക്കൽ കോളേജിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായി
 - പ്രതിഷേധാഗ്നിയിൽ നീറി കൊൽക്കത്ത; അക്രമാസക്തമായി 'നബന്ന അഭിജൻ'
 - അഴിക്കുള്ളിൽ പുകവലിയും വീഡിയോ കോളും; നടൻ ദർശനെതിരെ വീണ്ടും കേസ്
 
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us