/indian-express-malayalam/media/media_files/EJ1GdmRK5fMcw9SxJEBR.jpg)
മമത ബാനർജി
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബിജെപി ആഹ്വാനം ചെയ്ത ബന്ദിനെ വിമർശിച്ച് മുഖ്യമന്ത്രി മമത ബാനർജി. ബന്ദിനെ ഒരിക്കലും തങ്ങൾ പിന്തുണയ്ക്കുന്നില്ലെന്നും ഈ ദിവസം ആർജി കാർ ഡോക്ടർക്ക് തങ്ങൾ സമർപ്പിച്ചിരിക്കുന്നുവെന്നും മമത പറഞ്ഞു. ബംഗാളിന്റെ പ്രതിച്ഛായ തകർക്കാനും ആർജി കർ ആശുപത്രിയിലെ ബലാത്സംഗ-കൊലപാതക കേസിന്റെ അന്വേഷണത്തെ തടസപ്പെടുത്താനുമാണ് ബിജെപി ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നതെന്ന് മമത കുറ്റപ്പെടുത്തി.
അതിനിടെ, തന്റെ വാഹനത്തിനുനേരെ ടിഎംസി പ്രവർത്തകർ ആക്രമണം നടത്തിയെന്ന ആരോപണവുമായി ബിജെപി നേതാവ് പ്രിയാംഗു പാണ്ഡേ രംഗത്തെത്തി. പാര്‍ട്ടി നേതാവ് അര്‍ജുന്‍ സിങ്ങിന്റെ വീട്ടിലേക്ക് പോകവേ നോര്‍ത്ത് 24 പര്‍ഗാന ജില്ലയിലെ ഭര്‍പാരയില്‍വച്ച് തന്റെ വാഹനത്തിന് നേര്‍ക്ക് തൃണമൂല്‍ പ്രവര്‍ത്തകര്‍ ബോംബുകള്‍ എറിയുകയും വെടിയുതിര്‍ക്കുകയും ചെയ്തെന്നാണ് അദ്ദേഹം ആരോപിച്ചത്.
കൊൽക്കത്ത സെക്രട്ടറിയേറ്റിലേക്ക് ചൊവ്വാഴ്ച ബിജെപി നടത്തിയ മാർച്ചിനു നേർക്കുണ്ടായ നടപടിയിൽ പ്രതിഷേധിച്ചാണ് ബന്ദിന് ആഹ്വാനം ചെയ്തത്. 12 മണിക്കൂർ ബന്ദിനാണ് ബിജെപി ആഹ്വാനം ചെയ്തത്. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുമണിവരെയാണ് ബന്ദ്.
Read More
- ജോധ്പൂരിലെ മെഡിക്കൽ കോളേജിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായി
- പ്രതിഷേധാഗ്നിയിൽ നീറി കൊൽക്കത്ത; അക്രമാസക്തമായി 'നബന്ന അഭിജൻ'
- അഴിക്കുള്ളിൽ പുകവലിയും വീഡിയോ കോളും; നടൻ ദർശനെതിരെ വീണ്ടും കേസ്
- മദ്യനയ അഴിമതി: ബിആർഎസ് നേതാവ് കെ. കവിതയ്ക്ക് ജാമ്യം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us