scorecardresearch

ഗൂഗിളിൽ ട്രെൻഡിങ്ങായി 'കാലാവസ്ഥ'

ഗുജറാത്ത്, ഡൽഹി എന്നിവടങ്ങളിലെ തുടർച്ചയായ മഴയും വെള്ളപ്പൊക്കത്തിനും ശേഷമാണ് ഗൂഗുളിൽ ഇന്ത്യയിൽ നിന്ന് ഏറ്റവുമധികം പേർ തിരയുന്ന വിഷയമായി കാലാവസ്ഥ മാറിയത്

ഗുജറാത്ത്, ഡൽഹി എന്നിവടങ്ങളിലെ തുടർച്ചയായ മഴയും വെള്ളപ്പൊക്കത്തിനും ശേഷമാണ് ഗൂഗുളിൽ ഇന്ത്യയിൽ നിന്ന് ഏറ്റവുമധികം പേർ തിരയുന്ന വിഷയമായി കാലാവസ്ഥ മാറിയത്

author-image
WebDesk
New Update
rain

വ്യാഴാഴ്ച ആറ് മണിക്കൂറിനുള്ളിൽ അഞ്ച് ലക്ഷം പേരാണ് ഗൂഗിളിൽ കാലാവസ്ഥ വിവരങ്ങൾ തിരഞ്ഞത്

ന്യൂഡൽഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴയും മഴക്കെടുതികളും രൂക്ഷമായതോടെ ഗൂഗിളിൽ ഏറ്റവുമധികം തിരയുന്ന വിഷയമായി കാലാവസ്ഥ മാറി. ട്രൻഡ്‌സ് ഗൂഗിൾ (trends.goggle) പ്രകാരം വ്യാഴാഴ്ച ആറ് മണിക്കൂറിനുള്ളിൽ അഞ്ച് ലക്ഷം പേരാണ് ഗൂഗിളിൽ കാലാവസ്ഥ വിവരങ്ങൾ തിരഞ്ഞത്. ഈ മണിക്കൂറുകളിൽ ഏറ്റവുമധികം ആളുകൾ ഗൂഗിളിൽ തിരഞ്ഞതും കാലാവസ്ഥയാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.

Advertisment

ഗുജറാത്ത്, ഡൽഹി എന്നിവടങ്ങളിലെ കനത്തമഴയെ തുടർന്നാണ് ഗൂഗിളിൽ കാലാവസ്ഥ വിവരങ്ങൾ സംബന്ധിച്ചുള്ള തിരച്ചിലുകൾ കൂടിയത്.ബുധനാഴ്ച, ഗുജറാത്തിലെ സൗരാഷ്ട്ര മേഖലയിലെ ദേവഭൂമി ദ്വാരക, ജാംനഗർ, രാജ്കോട്ട്, പോർബന്തർ തുടങ്ങിയ ജില്ലകളിൽ 12 മണിക്കൂറിനുള്ളിൽ 50 മില്ലിമീറ്ററിനും 200 മില്ലീമീറ്ററിനും ഇടയിൽ മഴ ലഭിച്ചു.ദേവഭൂമി ദ്വാരകയിലെ ഭൻവാദ് താലൂക്കിൽ മാത്രം 185 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്.സംസ്ഥാനത്ത് രേഖപ്പെടുത്തിയതിൽ ഏറ്റവും കൂടിയ മഴയാണിത്. കനത്ത മഴയിൽ ഔദോഗീക കണക്കുകൾ പ്രകാരം ഇതുവരെ 35പേരാണ് മരിച്ചത്.ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്), സംസ്ഥാന ദുരന്ത നിവാരണ സേന (എസ്ഡിആർഎഫ്), കരസേന, ഇന്ത്യൻ വ്യോമസേന, ഇന്ത്യൻ കോസ്റ്റ് ഗാർഡ് എന്നിവരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുകയാണ്. 

Weather
ഗൂഗിളിൽ ഏറ്റവുമധികം തിരഞ്ഞവയുടെ കണക്കുകൾ

വ്യാഴാഴ്ച ഡൽഹിയിലും കനത്തമഴയാണ് രേഖപ്പെടുത്തിയത്. മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ടിൽ പലയിടങ്ങളിലും ഗതാഗതം തടസ്സപ്പെട്ടിരുന്നു. മരങ്ങൾ കടപുഴകി വീണും ഗതാഗത തടസ്സമുണ്ടായിരുന്നു. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടയിൽ ആകുകയും ചെയ്തിരുന്നു. ഇതേ തുടർന്നാണ് വിവിധ ഭാഗങ്ങളിൽ നിന്ന് ഗൂഗിളിൽ കാലാവസ്ഥ സംബന്ധിച്ചുള്ള വിവരങ്ങൾ കൂടുതൽ ആളുകൾ തിരക്കിയത്. നേരത്തെ വയനാട് ഉരുൾപൊട്ടൽ സമയത്തും ഇതേ രീതിയിൽ കാലാവസ്ഥ സംബന്ധിച്ചുള്ള വിവരങ്ങൾ ഗൂഗിളിൽ ആളുകൾ തേടിയിരുന്നു.

Advertisment

അതേസമയം, കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ ഏറ്റവും പുതിയ മുന്നറിയിപ്പ് പ്രകാരം പടിഞ്ഞാറൻ, മധ്യ ഇന്ത്യ എന്നിവിടങ്ങളിൽ വരും ദിവസങ്ങളിൽ വ്യാപകമായും ഇടവിട്ടും മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി. ഗുജറാത്തിലെ സൗരാഷ്ട്രയിലും കച്ചിലും ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ മുന്നറിയിപ്പിൽ പറയുന്നു. 

Read More

Rain Heavy Rain Climate

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: