/indian-express-malayalam/media/media_files/EcaMqTfdfvECbQW0jJ7p.jpg)
വെള്ളപ്പൊക്ക ബാധിത ജില്ലകളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുകയാണ്
ഗാന്ധിനഗർ: ഗുജറാത്തിൽ ശക്തമായ മഴ തുടരുന്നു. മഴക്കെടുതിയിൽ 35 പേരാണ് മരിച്ചത്. സൈന്യവും കോസ്റ്റ് ഗാർഡും ചേർന്ന് വെള്ളപ്പൊക്ക ബാധിത ജില്ലകളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുകയാണ്. 18,000-ത്തിലധികം ആളുകളെ ഒഴിപ്പിക്കുകയും 300-ലധികം ആളുകളെ പല പ്രദേശങ്ങളിൽനിന്നായി രക്ഷപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. കനത്ത മഴയെ തുടർന്ന് ഇന്നു പുലർച്ചെ രാജ്‌കോട്ട് രാജ്യാന്തര വിമാനത്താവളത്തിന്റെ റൺവേയുടെ ഒരു വശത്തെ ഭിത്തി തകർന്നു.
ഓഗസ്റ്റ് 30 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. വഡോദരയിലാണ് വെള്ളപ്പൊക്കം രൂക്ഷമായത്. അജ്‌വ, പ്രതാപുര അണക്കെട്ടുകളിൽ നിന്നുള്ള വെള്ളം വിശ്വാമിത്രി നദിയിലേക്ക് തുറന്നുവിട്ടതാണ് വെള്ളപ്പൊക്കത്തിന് കാരണമായത്. വഡോദരയുടെ ചില ഭാഗങ്ങളും നദിക്കരയിലുള്ള മറ്റ് പ്രദേശങ്ങളും 10 മുതൽ 12 അടി വരെ വെള്ളത്തിനടിയിലാണ്. സംസ്ഥാനത്തെ 140 ജലസംഭരണികളും അണക്കെട്ടുകളും 24 നദികളും അപകടനിലയിൽ കവിഞ്ഞൊഴുകുന്നതായാണ് അറിയിപ്പ്.
നിരവധി പേർ ഇപ്പോഴും വീടുകളിൽ കുടുങ്ങി കിടക്കുകയാണ്. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ തുടരുന്നുണ്ട്. വെള്ളം ഉയരുന്നതും മഴ തുടരുന്നതും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി ഉയർത്തുന്നുണ്ട്. എന്‍ഡിആര്‍എഫിന്‍റെ 14 യൂണിറ്റുകളാണ് രക്ഷാപ്രവർത്തനത്തിനായി രംഗത്തുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിനെ വിളിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ആവശ്യമായ എല്ലാ സഹായവും കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്ന് ഉറപ്പും നൽകിയിട്ടുണ്ട്.
Read More
- ഗുജറാത്തിൽ പ്രളയം രൂക്ഷം; 23000 പേരെ ഒഴിപ്പിച്ചു
- 'ഭയാനകം,' യുവഡോക്ടറുടെ കൊലപാതകത്തിൽ ആദ്യമായി പ്രതികരിച്ച് രാഷ്ട്രപതി
- പാലക്കാട് വരുന്നു വ്യവസായ സ്മാർട്ട് സിറ്റി;ചെലവ് 3806 കോടി
- ബംഗാളിനെ അപകീർത്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ളതാണ് ബന്ദ്; ബിജെപിയെ വിമർശിച്ച് മമത ബാനർജി
- ജോധ്പൂരിലെ മെഡിക്കൽ കോളേജിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.