/indian-express-malayalam/media/media_files/2024/12/06/qwVhul438EnwehhEuHRI.jpg)
ചിത്രം: എക്സ്
ഡൽഹി: ഫിൻജാൽ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ നാശനഷ്ടങ്ങളിൽ തമിഴ്നാടിന് സഹായം പ്രഖ്യാപിച്ച് കേന്ദ്രം. 944.8 കോടി രൂപയുടെ സഹായധനമാണ് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. ദുരന്ത നിവാരണ ഫണ്ടിലേക്ക് സഹായം അനുവധിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വാര്‍ത്താക്കുറിപ്പിൽ വ്യക്തമാക്കി.
ധനസഹായം ആവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് തുക അനുവദിച്ച് പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. 2000 കോടി രൂപയുടെ സഹായം തമിഴ്നാട് ആവശ്യപ്പെട്ടെന്നാണ് വിവരം.
ദുരന്ത ബാധിത പ്രദേശം സന്ദർശിക്കാൻ കേന്ദ്ര സംഘം ഇന്ന് തമിഴ്നാട്ടിൽ എത്തിയിരുന്നു. കേന്ദ്ര സംഘത്തിന്റെ റിപ്പോർട്ട് വിലയിരുത്തി കൂടുതൽ തുക സഹായമായി അനുവദിക്കുമെന്നും കേന്ദ്രം വ്യക്തമാക്കി.
അതേസമയം, വയനാട്ടിലെ ദുരന്ത സഹായവുമായി ബന്ധപ്പെട്ട് കേരളത്തിനുമേൽ പഴിചാരുകയാണ് കേന്ദ്ര സര്‍ക്കാര്‍. വയനാട് ദുരന്തത്തിൽ റിപ്പോർട്ട് നൽകുന്നതിൽ കേരളം താമസം വരുത്തിയെന്നും നവംബർ 13ന് മാത്രമാണ് വിശദ നിവേദനം നൽകിയതെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. വയനാട് എംപി പ്രിയങ്ക ഗാന്ധി നേരിട്ട് സമർപ്പിച്ച നിവേദനത്തിന് മറുപടി നൽകുകയായിരുന്നു ആഭ്യന്തര മന്ത്രി.
വയനാട് ദുരന്തത്തിൽ കേരളത്തിന് കൈമാറിയ സഹായത്തിൻ്റെ കണക്ക് ഹാജരാക്കാൻ കേന്ദ്ര സർക്കാരിന് ഹൈക്കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. ദുരന്ത പ്രതികരണ ഫണ്ടിലേക്ക് കൈമാറിയ തുകയുടെ കൃത്യമായ കണക്ക് ഹാജരാക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടത്. വയനാട് ദുരന്തത്തിൽ സ്വമേധയാ എടുത്ത കേസിലാണ് കോടതിയുടെ ഉത്തരവ്. കണക്ക് നാളത്തന്നെ നൽകണമെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്.
Read More
- കർഷകരുടെ പാർലമെന്റ് മാർച്ച് ഇന്ന്; കനത്ത സുരക്ഷയിൽ ഡൽഹി
- രക്ഷിതാക്കൾ അറിയാതെ സ്കൂൾ വിദ്യാർത്ഥികളിൽ പരീക്ഷണം; ഐഐടി മദ്രാസിനെതിരെ പരാതി
- മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്നാവിസ് അധികാരമേറ്റു; അജിത് പവാറും ഷിൻഡെയും ഉപമുഖ്യമന്ത്രിമാർ
- മോശം വിമാനസർവ്വീസുകളുടെ പട്ടികയിൽ ഇൻഡിഗോയും; സർവേ തള്ളി വിമാനക്കമ്പനി
- സംഭല്‍ സന്ദര്‍ശിക്കാതെ രാഹുലും പ്രിയങ്കയും മടങ്ങി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.