/indian-express-malayalam/media/media_files/uploads/2021/05/covid-14.jpg)
Coronavirus India Highlights: ചെന്നൈ: തമിഴ്നാട്ടിൽ ഒരാഴ്ചത്തേക്ക് സമ്പൂർ ലോക്ക്ഡൗൺ പ്രഖ്യാപിച്ച് സർക്കാർ. ലോക്ക്ഡൗൺ കാലത്ത് യാതൊരുവിധ ഇളവുകളും നൽകിയിട്ടില്ല. എല്ലാ കടകളും ഇന്നു രാത്രി 9 മണിവരെയും നാളെ രാവിലെ 6 മുതൽ രാത്രി 9 വരെയും തുറന്നു പ്രവർത്തിക്കും. ജനങ്ങൾ അത്യാവശ്യ വസ്തുക്കൾ വാങ്ങി സൂക്ഷിക്കണമെന്ന് നിർദേശമുണ്ട്. മറ്റു ജില്ലകളിലേക്ക് ഇന്നും നാളെയും പൊതു-സ്വകാര്യ ബസുകൾ സർവീസ് നടത്തും.
വാക്സിൻ ലഭ്യമല്ലാത്തതിനാൽ 18 മുതൽ 44 വയസ്സുവരെയുള്ളവർക്കുള്ള വാക്സിനേഷൻ നിർത്തിയതായി ഡൽഹി മുഖ്യമന്ത്രി. വാക്സിൻ ഡോസുകൾ തീർന്നതിനാൽ ശനിയാഴ്ച മുതൽ വാക്സിനേഷൻ നിർത്തിവെച്ചതായി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ പറഞ്ഞു. വാക്സിനേഷൻ കേന്ദ്രങ്ങൾ അടച്ചുവെന്നും കുറച്ചു ഡോസുകൾ മാത്രമേ നൽകുന്നുള്ളൂ എന്നും മുഖ്യമന്ത്രി പറഞ്ഞു.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 2.57 പേർ കൂടി കോവിഡ് രോഗബാധിതരായി. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 2.62 കോടി കടന്നു. 29 ലക്ഷം പേരാണ് നിലവിൽ രോഗം ബാധിച്ച് ചികിത്സയിലുള്ളത്. മൂന്ന് ആഴ്ചകൾക്ക് ശേഷമാണു ചികിത്സയിൽ ഉള്ളവരുടെ എണ്ണം 30 ലക്ഷത്തിൽ താഴെ എത്തുന്നത്. 2.30 കോടി ആളുകളാണ് ഇതുവരെ രോഗമുക്തരായത്. എന്നാൽ കഴിഞ്ഞ 24 മണിക്കൂറിൽ 4,194 പേർ കൂടി മരിച്ചു. 2,95,525 പേരാണ് ഇതുവരെ കോവിഡ് ബാധിച്ചു മരിച്ചത്. പ്രതിദിന രോഗികളുടെ എണ്ണത്തിൽ തമിഴ്നാട്, കർണാടക, കേരളം എന്നീ സംസ്ഥാനങ്ങളാണ് മുന്നിൽ.
അതേസമയം, കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ കര്‍ണാടക, കേരള എന്നീ സംസ്ഥാനങ്ങൾ ലോക്ക്ഡൗണ്‍ നീട്ടി.കേരളത്തിൽ മേയ് 31 വരെയും കർണാടകയിൽ ജൂണ്‍ 7 വരെയും നിയന്ത്രണങ്ങള്‍ തുടരും. നിലവില്‍ കർണാടകയിൽ 5,14,238 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 2,89,131 കേസുകളും ബാംഗ്ലൂരിലാണ്. ഗോവയില്‍ മേയ് 31 വരെയും കര്‍ഫ്യു തുടരും.
രാജ്യത്ത് വ്യാപിക്കുന്ന ബ്ലാക്ക് ഫംഗസ് ഭീഷണിക്കെതിരെ മുൻകരുതൽ വേണമെന്ന് പ്രധാനമന്ത്രി. കോവിഡ്-19 നെതിരായ പോരാട്ടത്തിനൊപ്പം ബ്ലാക്ക് ഫംഗസ് എന്ന മറ്റൊരു വെല്ലുവിളി കൂടി ഉയർന്നുവന്നിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇത് തടയാൻ മുൻകരുതലുകളും തയ്യാറെടുപ്പുകളും നടത്തുന്നതിൽ ശ്രദ്ധിക്കണമെന്നും മോദി ആവശ്യപ്പെട്ടു.
Read Also: കോവിഡ് രോഗികളില്‍ ബ്ലാക്ക് ഫംഗസിനു പിന്നാലെ വൈറ്റ് ഫംഗസ്; കൂടുതല്‍ അപകടകാരി
വാരണാസിയിലെ ആരോഗ്യപ്രവർത്തകരെ ഓൺലൈൻ മീറ്റിങ്ങിൽ അഭിസംബോധന ചെയ്ത സംസാരിക്കവേ പ്രധാനമന്ത്രി വികാരാധീനനാവുകയും ചെയ്തു. കോവിഡിനെതിരായ പോരാട്ടത്തിൽ അക്ഷീണം പ്രയതിനിക്കുന്ന വാരണാസിയിലെ ആരോഗ്യപ്രവർത്തകരെ കുറിച്ച് സംസാരിക്കുമ്പോഴാണ് മോദി വികാരാധീനനായത്.
- 18:56 (IST) 22 May 2021ബ്ലാക്ക് ഫംഗസ്: അശാസ്ത്രീയ സന്ദേശങ്ങൾ പ്രചരിക്കുന്നു
ബ്ലാക്ക് ഫംഗസ് എന്ന പേരില്‍ അറിയപ്പെടുന്ന മ്യൂകര്‍മൈകോസിസ് രോഗവുമായി ബന്ധപ്പെട്ട നിരവധി അശാസ്ത്രീയവും ഭീതിജനകവുമായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതായി കാണുന്നുണ്ടെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. അത്തരത്തിലുള്ള ആശങ്കകള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ല. മ്യൂകര്‍മൈകോസിസ് വളരെ അപൂര്‍വമായ രോഗാവസ്ഥയാണ്. മുന്‍പ് വിശദമാക്കിയതുപോലെ വളരെ ചുരുക്കം ആളുകളില്‍ മാത്രമാണ് ഈ രോഗം ബാധിക്കാറുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.
"നിലവില്‍ കാറ്റഗറി സി വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള രോഗികളുടെ എണ്ണം കൂടുതലായതിനാല്‍ ഒരു പക്ഷേ, മ്യൂകര്‍മൈകോസിസ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്തേക്കാം. ഗുരുതരമായ പ്രമേഹ രോഗമുള്ളവരിലാണ് ഈ രോഗം കൂടുതലായി കാണുന്നത് എന്നതിനാല്‍ അവരെ കോവിഡ് ബാധിച്ചാല്‍ നല്‍കേണ്ട ചികിത്സാ മാനദണ്ഡങ്ങള്‍ കൃത്യമായി ആശുപത്രികള്‍ക്ക് നല്‍കിയിട്ടുണ്ട്. പ്രമേഹ രോഗം നിയന്ത്രണ വിധേയമായി നിലനിര്‍ത്താനുള്ള പ്രത്യേക ശ്രദ്ധ രോഗികളുടെ ഭാഗത്തു നിന്നുമുണ്ടാവുകയും വേണം," മുഖ്യമന്ത്രി പറഞ്ഞു.
- 18:44 (IST) 22 May 2021
എസ്എസ്എൽസി ഐടി പ്രാക്ടിക്കൽ പരീക്ഷ ഒഴിവാക്കും
സംസ്ഥാനത്ത് കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ എസ്എസ്എൽസി ഐടി പ്രാക്ടിക്കൽ പരീക്ഷ ഒഴിവാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു
Read More: എസ്എസ്എൽസി ഐടി പ്രാക്ടിക്കൽ പരീക്ഷ ഒഴിവാക്കും; ഹയർ സെക്കൻഡറി പ്രാക്ടിക്കൽ ജൂണിൽ
- 18:13 (IST) 22 May 20212,89,283 പേർക്ക് കൂടി രോഗബാധ
സംസ്ഥാനത്ത് ഇന്ന് 28,514 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 1,26,028 പരിശോധനകൾ നടന്നു. 2,89,283 പേരാണ് നിലവിൽ രോഗം സ്ഥിരീകരിച്ച് സംസ്ഥാനത്ത് ചികിത്സയിലുള്ളത്. 176 കോവിഡ് മരണങ്ങൾ ഇന്ന് സ്ഥിരീകരിച്ചു. 45,400 പേർ രോഗമുക്തി നേടി.
Read More: 176 കോവിഡ് മരണങ്ങൾ സ്ഥിരീകരിച്ചു; 2,89,283 പേർക്ക് കൂടി രോഗബാധ
- 18:09 (IST) 22 May 2021മലപ്പുറം ജില്ലയിൽ നാളെ അടിയന്തിര ആവശ്യങ്ങൾക്കായുളള മെഡിക്കൽ സേവനങ്ങൾ മാത്രമേ പ്രവർത്തിക്കാൻ പാടുളളൂ
മലപ്പുറം ജില്ലയിൽ നാളെ (മേയ് 23) അടിയന്തിര ആവശ്യങ്ങൾക്കായുളള മെഡിക്കൽ സേവനങ്ങൾ മാത്രമേ പ്രവർത്തിക്കാൻ പാടുളളൂവെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കലക്ടർ അറിയിച്ചു.
- 17:15 (IST) 22 May 20218 സംസ്ഥാനങ്ങളിൽ ഒരു ലക്ഷത്തിലധികം സജീവ കോവിഡ് കേസുകൾ
8 സംസ്ഥാനങ്ങളിൽ ഒരു ലക്ഷത്തിലധികം സജീവ കോവിഡ് കേസുകളുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. 18 സംസ്ഥാനങ്ങളിൽ പോസിറ്റിവിറ്റി നിരക്ക് 15 ശതമാനമാണെന്നും മന്ത്രാലയം
- 16:32 (IST) 22 May 2021ഡൽഹിയിൽ പോസിറ്റിവിറ്റി നിരക്ക് 3.58 ശതമാനമായി കുറഞ്ഞു
ഡൽഹിയിൽ പോസിറ്റിവിറ്റി നിരക്ക് 3.58 ശതമാനമായി കുറഞ്ഞു. ഇന്നു 2,260 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 182 കോവിഡ് മരണങ്ങലും സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
- 15:23 (IST) 22 May 2021തമിഴ്നാട്ടിൽ ഒരാഴ്ചത്തേക്ക് സമ്പൂർണ ലോക്ക്ഡൗൺ
തമിഴ്നാട്ടിൽ ഒരാഴ്ചത്തേക്ക് സമ്പൂർ ലോക്ക്ഡൗൺ പ്രഖ്യാപിച്ച് സർക്കാർ. ലോക്ക്ഡൗൺ കാലത്ത് യാതൊരുവിധ ഇളവുകളും നൽകിയിട്ടില്ല. എല്ലാ കടകളും ഇന്നു രാത്രി 9 മണിവരെയും നാളെ രാവിലെ 6 മുതൽ രാത്രി 9 വരെയും തുറന്നു പ്രവർത്തിക്കും. ജനങ്ങൾ അത്യാവശ്യ വസ്തുക്കൾ വാങ്ങി സൂക്ഷിക്കണമെന്ന് നിർദേശമുണ്ട്. മറ്റു ജില്ലകളിലേക്ക് ഇന്നും നാളെയും പൊതു-സ്വകാര്യ ബസുകൾ സർവീസ് നടത്തും.
#TN Govt announces complete #lockdown for a week without any relaxations. All shops will function today till 9 pm and tomorrow from 6 am to 9 pm for public to keep stock of necessary items. Public, Pvt busses allowed to ply today and tomorrow to other districts. @IndianExpresspic.twitter.com/8BNbIC7etB
— Janardhan Koushik (@koushiktweets) May 22, 2021
- 14:59 (IST) 22 May 2021ബ്ലാക്ക് ഫംഗസിനെ പകർച്ചവ്യാധി പട്ടികയിൽ ഉൾപ്പെടുത്തി മധ്യപ്രദേശ് സർക്കാർ
ബ്ലാക്ക് ഫംഗസ് രോഗികൾ വർധിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാരിന്റെ നിർദേശ പ്രകാരം ബ്ലാക്ക് ഫംഗസിനെ പകർച്ചവ്യാധി പട്ടികയിൽ ഉൾപ്പെടുത്തി മധ്യപ്രദേശും. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ ഇന്നലെ വിളിച്ചു ചേർത്ത യോഗത്തിനു ശേഷമാണ് തീരുമാനം.
- 14:59 (IST) 22 May 2021ബ്ലാക്ക് ഫംഗസിനെ പകർച്ചവ്യാധി പട്ടികയിൽ ഉൾപ്പെടുത്തി മധ്യപ്രദേശ് സർക്കാർ
ബ്ലാക്ക് ഫംഗസ് രോഗികൾ വർധിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാരിന്റെ നിർദേശ പ്രകാരം ബ്ലാക്ക് ഫംഗസിനെ പകർച്ചവ്യാധി പട്ടികയിൽ ഉൾപ്പെടുത്തി മധ്യപ്രദേശും. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ ഇന്നലെ വിളിച്ചു ചേർത്ത യോഗത്തിനു ശേഷമാണ് തീരുമാനം.
- 14:36 (IST) 22 May 2021ഡൽഹിയിൽ 18-44 വയസ്സുക്കാരുടെ വാക്സിനേഷൻ നിർത്തി
വാക്സിൻ ലഭ്യമല്ലാത്തതിനാൽ 18 മുതൽ 44 വയസ്സുവരെയുള്ളവർക്കുള്ള വാക്സിനേഷൻ നിർത്തിയതായി ഡൽഹി മുഖ്യമന്ത്രി. വാക്സിൻ ഡോസുകൾ തീർന്നതിനാൽ ശനിയാഴ്ച മുതൽ വാക്സിനേഷൻ നിർത്തിവെച്ചതായി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ പറഞ്ഞു. വാക്സിനേഷൻ കേന്ദ്രങ്ങൾ അടച്ചുവെന്നും കുറച്ചു ഡോസുകൾ മാത്രമേ നൽകുന്നുള്ളൂ എന്നും മുഖ്യമന്ത്രി പറഞ്ഞു
- 14:17 (IST) 22 May 2021കേരളത്തിലെ ആശുപത്രികളിലേക്ക് മെഡിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ മോഹന്‍ലാലിന് നന്ദി പറഞ്ഞ് ആരോഗ്യമന്ത്രി
കോവിഡ് പ്രതിരോധത്തിന് കേരളത്തിലെ ആശുപത്രികളിലേക്ക് മെഡിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ മലയാളത്തിന്റെ പ്രിയ നടന്‍ ശ്രീ. മോഹന്‍ലാലിന് ഹൃദയം നിറഞ്ഞ നന്ദി പറഞ്ഞ് ആരോഗ്യമന്ത്രി വീണ ജോർജ്.. പിറന്നാള്‍ ദിനത്തില്‍ ഒന്നരക്കോടി രൂപയുടെ മെഡിക്കല്‍ ഉപകരണങ്ങളാണ് മോഹൻലാൽ കേരളത്തിലെ ആശുപത്രികളിലേക്ക് നൽകിയത്. ഓക്‌സിജന്‍ കിടക്കകള്‍, വെന്റിലേറ്റര്‍, ഐ.സി.യു കിടക്കകള്‍, എക്‌സ-റേ മെഷീനുകള്‍ എന്നിവയുള്‍പ്പെടെയാണ് സംഭവനയായി നൽകിയെന്നും കളമശ്ശേരി മെഡിക്കല്‍ കോളേജിലെ വാര്‍ഡുകളിലേക്ക് ആവശ്യമായ ഓക്‌സിജന്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനുള്ള സഹായം നൽകിയെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
"ഇന്ന് രാവിലെ ഫോണില്‍ വിളിച്ച് ആരോഗ്യമന്ത്രിയുടെ ഉത്തരവാദിത്വം ഏറ്റെടുത്തതിൽ ശ്രീ മോഹൻലാൽ ആശംസകൾ അറിയിച്ചു . കോവിഡ് പ്രതിരോധത്തിന് ഉൾപ്പടെ എല്ലാ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തിട്ടുണ്ട്. മഹാമാരിയെ നേരിടുന്ന ഘട്ടത്തില്‍ അദ്ദേഹം നല്‍കിയ പിന്തുണയ്ക്ക് നന്ദി പറയുന്നു" വീണ ജോർജ് ഫേസ്ബുക്കിൽ കുറിച്ചു.
- 13:48 (IST) 22 May 2021അടുത്ത 3 ദിവസങ്ങളിൽ സംസ്ഥാനങ്ങൾക്ക് 2.67 ലക്ഷം ഡോസ് വാക്സിൻ നൽകുമെന്ന് കേന്ദ്രം
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലേക്കായി അടുത്ത മൂന്ന് ദിവസങ്ങളിൽ 2.67 ലക്ഷം ഡോസ് വാക്സിൻ നൽകുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. നിലവിൽ 1.60 കോടി വാക്സിൻ വിവിധ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി ഉണ്ടെന്ന് മന്ത്രാലയം വാർത്താക്കുറിപ്പിൽ പറഞ്ഞു.
- 13:21 (IST) 22 May 2021സ്ത്രീകൾ നിയന്ത്രിച്ച ആദ്യ ഓക്സിജൻ എക്സ്പ്രസ്സ് ബാംഗ്ലൂരിൽ എത്തി
സ്ത്രീകളായ പൈലറ്റുമാർ നേതൃത്വം നൽകിയ ആദ്യ ഓക്സിജൻ എക്സ്പ്രസ്സ് ട്രെയിൻ 120 മെട്രിക് ടൺ ഓക്സിജനുമായി ജംഷദ്‌പൂരിൽ നിന്നും ബാംഗ്ലൂരിലെത്തി. ബാംഗ്ലൂരിനുള്ള ഏഴ്മാത്തെ ഓക്സിജൻ എക്സ്പ്രസ്സാണ് ഇന്ന് എത്തിയത്.
- 12:55 (IST) 22 May 2021ബ്ലാക്ക് ഫംഗസിനെ നേരിടാൻ അടിയന്തര നടപടി വേണം; പ്രധാനമന്ത്രിക്ക് കത്തെഴുതി സോണിയ ഗാന്ധി
രാജ്യത്ത് ബ്ലാക്ക് ഫംഗസ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ, ചികിത്സക്കായി ഉപയോഗിക്കുന്ന ആംഫോട്ടെരിസിന് - ബി മരുന്നിന്റെ വിതരണത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സോണിയ ഗാന്ധി. ഇതു സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കോൺഗ്രസ് അധ്യക്ഷ ശനിയാഴ്ച കത്തയച്ചു.
"I understand that Liposomal Amphotericin-B is absolutely essential for treatment of Mucormycosis. However there are reports of its acute scarcity in market. I would request you to kindly take immediate action in this matter"
— Congress (@INCIndia) May 22, 2021
Congress President Smt. Sonia Gandhi writes to PM Modi pic.twitter.com/cn9IrUcm4U
- 12:17 (IST) 22 May 202150 ബില്യൺ യുഎസ് ഡോളറിന്റെ ആഗോള വാക്സിനേഷൻ പദ്ധതിക്ക് നിർദേശിച്ച് ഐഎംഎഫ്
ലോകജനസംഖ്യയുടെ ൪0 ശതമാനത്തിനും 2020 അവസാനത്തോടെ വാക്സിൻ നല്കാൻ സാധിക്കുന്ന ആഗോള വാക്സിനേഷൻ പദ്ധതിക്ക് നിർദേശവുമായി ഐഎംഎഫ്. 50 ബില്യൺ യുഎസ് ഡോളറിന്റെ പദ്ധതിയിലൂടെ അടുത്ത വർഷം പകുതിയോടെ ലോകത്തെ 60 വരുന്ന ജനങ്ങൾക്കും വാക്സിൻ നൽകാനാണ് ഐഎംഎഫ് ലക്ഷ്യമിടുന്നത്.
- 11:43 (IST) 22 May 2021കേരളത്തിലേക്കുള്ള രണ്ടാമത്തെ ഓക്സിജൻ ട്രെയിൻ എത്തി
കേരളത്തിനുള്ള ഓക്സിജനുമായി രണ്ടാമത്തെ ഓക്സിജൻ ട്രെയിൻ ഇന്ന് പുലർച്ചെ വല്ലാർപാടത്ത് എത്തി. 140 ടൺ ഓക്സിജൻ റൂർക്കേലയിൽ നിന്നാണ് നിന്നാണ് എത്തിച്ചത്. കഴിഞ്ഞ ആഴ്ച 118 ടൺ ഓക്സിജനുമായി ആദ്യ ഓക്സിജൻ ട്രെയിൻ കൊച്ചിയിലെത്തിയിരുന്നു. കൊച്ചിയിൽ എത്തിച്ച ഓക്സിജൻ ടാങ്കറുകളിലായി വിവിധ കേന്ദ്രങ്ങളിലേക്ക് മാറ്റും.
- 11:25 (IST) 22 May 2021ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്കുള്ള വിലക്ക് ജൂൺ 21 വരെ നീട്ടി കാനഡ
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ നിന്നും പാക്കിസ്ഥാനിൽ നിന്നുമുള്ള വിമാനങ്ങൾക്ക് കാനഡ ഏർപ്പെടുത്തിയിരുന്ന വിലക്ക് ജൂൺ 21 വരെ നീട്ടി. ഏപ്രിൽ 22 മുതൽ ൩0 ദിവസത്തേക്ക് ഏർപ്പെടുത്തിയിരുന്ന വിലക്കാണ് ജൂണിലേക്ക് നീട്ടിയത്.
- 11:10 (IST) 22 May 2021രണ്ടാം തരംഗം: കര്‍വ് എന്നു താഴോട്ടു വരും? ചിത്രം തെളിയാന്‍ ഒരാഴ്ച കൂടി കഴിയുമെന്ന് വിദഗ്ധര്‍
സംസ്ഥാനത്ത് പ്രതിദിന കേസുകള്‍ കുറയുകയാണെങ്കിലും കോവിഡ് കര്‍വ് താഴോട്ടു വരാന്‍ ഏഴ്-എട്ട് ദിവസം എടുക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍. സംസ്ഥാനത്ത് ആകെ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണും നാലു ജില്ലകളിലെ ട്രിപ്പിള്‍ ലോക്ക് ഡൗണും ഉള്‍പ്പെടെയുളള നിയന്ത്രണങ്ങള്‍ വ്യക്തികള്‍ തമ്മിലുള്ള സമ്പര്‍ക്കമുണ്ടാവാനുള്ള സാഹചര്യം കുറച്ചിച്ചിട്ടുണ്ട്. ഈ നിയന്ത്രണങ്ങളുടെ ഗുണം അറിയാന്‍ ഒരാഴ്ച കൂടി എടുക്കും.
ഇപ്പോള്‍ വൈറസ് പ്രവേശിച്ചവരില്‍ ഇന്‍കുബേഷന്‍ കാലയളവ് അഞ്ചുദിവസമാണെങ്കില്‍ അതുകഴിഞ്ഞേ വ്യക്തമായ വിവരം ലഭ്യമാകൂ. അതല്ലൊം തീര്‍ന്ന് ഒരാഴ്ച കഴിയുമ്പോള്‍ ട്രെന്‍ഡ് കണ്ടുതുടങ്ങും. തുടര്‍ന്നുള്ള ഒരാഴ്ച കഴിയുമ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാക്കുമെന്ന് ആരോഗ്യവകുപ്പിലെ ഒരു ഉന്നതന്‍ ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തോട് പറഞ്ഞു. കൂടുതൽ വായിക്കാം.
- 11:00 (IST) 22 May 2021ബ്ലാക്ക് ഫംഗസ് കൂടുതലായി കാണപ്പെടുന്നത് പുരുഷന്മാരിലും പ്രമേഹ രോഗികളിലും: പഠനം
പുരുഷന്മാർ മ്യുക്കർമൈക്കോസിസ് അഥവാ ബ്ലാക്ക് ഫംഗസ് രോഗ ബാധിതരാവാൻ കൂടുതൽ സാധ്യതയുണ്ടെന്ന് പഠനം. നാല് ഇന്ത്യൻ ഡോക്ടർമാർ ചേർന്ന് നടത്തിയ ഉടനെ പ്രസിദ്ധീകരിക്കാൻ പോകുന്ന പഠനത്തിലാണ് കണ്ടെത്തൽ.
വളരെ അപൂർവമായി സംഭവിക്കുന്ന ഫംഗസ് അണുബാധയായ മ്യുക്കർമൈക്കോസിസ് ബാധിച്ച 101 കേസുകളാണ് ഡോക്ടർമാർ പഠനത്തിന് വിധേയമാക്കിയത്. അതിൽ 79 രോഗ ബാധിതരും പുരുഷന്മാരായിരുന്നു. പ്രമേഹ രോഗമാണ് ബ്ലാക്ക് ഫംഗസിന്റെ തീവ്രത വർധിപ്പിക്കുന്നത്. 101ൽ 83 പേരും പ്രമേഹ രോഗമുള്ളവരായിരുന്നു. കൂടുതൽ വായിക്കാം.
- 10:38 (IST) 22 May 2021രണ്ട് ജില്ലകളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ പിൻവലിച്ചു, മലപ്പുറത്ത് തുടരും, തൃശ്ശൂരിൽ ഇന്ന് കൂടി
എറണാകുളം, തിരുവനന്തപുരം ജില്ലകളിലെ ട്രിപ്പിൾ ലോക്ക്ഡൗൺ പിൻവലിച്ചു. ഇന്ന് മുതൽ രണ്ട് ജില്ലകളിലും സാധാരണ ലോക്ക്ഡൗൺ തുടരും. തൃശൂർ ജില്ലയിൽ ഇന്ന് കൂടി ട്രിപ്പിൾ ലോക്ക്ഡൗൺ തുടരും. രോഗ വ്യാപനം രൂക്ഷമായ മലപ്പുറത്ത് വരും ദിവസങ്ങളിലും ട്രിപ്പിൾ ലോക്ക്ഡൗൺ തുടരും. കൂടുതൽ വായിക്കാം.
- 10:17 (IST) 22 May 2021രാജ്യത്ത് പുതിയ രോഗികൾ 2.57 ലക്ഷം
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 2.57 പേർ കൂടി കോവിഡ് രോഗബാധിതരായി. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 2.62 കോടി കടന്നു. 29 ലക്ഷം പേരാണ് നിലവിൽ രോഗം ബാധിച്ച് ചികിത്സയിലുള്ളത്. മൂന്ന് ആഴ്ചകൾക്ക് ശേഷമാണു ചികിത്സയിൽ ഉള്ളവരുടെ എണ്ണം 30 ലക്ഷത്തിൽ താഴെ എത്തുന്നത്. 2.30 കോടി ആളുകളാണ് ഇതുവരെ രോഗമുക്തരായത്. എന്നാൽ കഴിഞ്ഞ 24 മണിക്കൂറിൽ 4,194 പേർ കൂടി മരിച്ചു. 2,95,525 പേരാണ് ഇതുവരെ കോവിഡ് ബാധിച്ചു മരിച്ചത്. പ്രതിദിന രോഗികളുടെ എണ്ണത്തിൽ തമിഴ്നാട്, കർണാടക, കേരളം എന്നീ സംസ്ഥാനങ്ങളാണ് മുന്നിൽ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us