/indian-express-malayalam/media/media_files/2025/05/17/1x9LZ6diNOsOob6Drfhx.jpg)
സിംഗപ്പൂരിലും ഹോങ്കോങ്ങിലും കോവിഡ് കുതിക്കുന്നു
Covid cases in Singapore and Hongkong: ഒരിടവേളയ്ക്ക് ശേഷം ലോകത്തെ വീണ്ടും ആശങ്കയിലാക്കി ഏഷ്യൻ രാജ്യങ്ങളിൽ കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നു. സിംഗപ്പൂർ,ഹോങ്കോങ് തുടങ്ങിയ രാജ്യങ്ങളിലാണ് കോവിഡ് കേസുകളുടെ എണ്ണം വർധിക്കുന്നത്. മേയ് മൂന്നുവരെയുള്ള കണക്കുകൾ അനുസരിച്ച് സിംഗപ്പൂരിൽ കോവിഡ് ബാധിതരുടെ എണ്ണം 14,200 ആണ്. തൊട്ടുമുൻപത്തെ ആഴ്ച കോവിഡ് ബാധിതരുടെ എണ്ണം 11100 ആയിരുന്നു.
ഹോങ്കോങ്ങിൽ കോവിഡ് ബാധിതരുടെ എണ്ണം 13.66 ശതമാനമായി വർധിച്ചു. കഴിഞ്ഞ മാസം വെറും 6.21 ശതമാനമായിരുന്നു കോവിഡ് ബാധിതരുടെ കണക്ക്. ഒരുമാസത്തിനിടെ രാജ്യത്ത് കോവിഡ് ബാധിച്ച് 30 പേർ മരിച്ചെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.
കാരണങ്ങൾ
പ്രതിരോധ ശേഷി കുറയുന്നതും ബൂസ്റ്റർ വാക്‌സിനേഷന്റെ കുറവുമാണ് കോവിഡ് വർധിക്കുന്നതിന് കാരണമെന്ന് സിംഗപ്പൂർ ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു. പ്രാദേശികമായി പകരുന്ന വകഭേദങ്ങൾ വേഗത്തിൽ പടരുന്നതല്ലെന്നും അധികൃതർ പറയുന്നു. ഹോങ്കോങ്ങിലും പ്രായമായവരിലാണ് കോവിഡ് കേസുകൾ വർധിക്കുന്നത്.
ഇന്ത്യയിലെ സ്ഥിതി
നിലവിൽ ഇന്ത്യയിൽ കാര്യമായ കോവിഡ് പരിശോധനകൾ നടക്കുന്നില്ല. എന്നാൽ ഐ.സി.എം.ആർ ലബോറട്ടറികൾ നിന്ന് ശേഖരിച്ച റിപ്പോർട്ടുകൾ പ്രകാരം ഇന്ത്യയിലും കോവിഡ് കേസുകളുടെ എണ്ണം വർധിക്കുന്നുണ്ട്. മേയ് 11 വരെയുള്ള കണക്കുകൾ പ്രകാരം സാർസ്-സിഒവി-2 പോസിറ്റീവ് സാമ്പിളുകളുടെ എണ്ണം 41 ആയി വർധിച്ചിട്ടുണ്ട്. തൊട്ടുമുൻപുള്ള ആഴ്ചകളിൽ ഇത് യഥാക്രമം 28 ഉം 12 ഉം ആയിരുന്നു.
എന്നാൽ പരിഭാന്ത്രരാകേണ്ട സാഹചര്യം നിലവിൽ ഇല്ലെന്നാണ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കോവിഡ് ലക്ഷണങ്ങൾ കണ്ടാൽ കൃത്യമായ മുൻകരുതൽ എടുക്കണമെന്നും പടരാതിരിക്കാൻ ശ്രദ്ധ പുലർത്തണമെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
Read More
- ഓപ്പറേഷൻ സിന്ദൂർ; വിദേശകാര്യ മന്ത്രിയോട് ചോദ്യങ്ങളുമായി രാഹുൽ ഗാന്ധി
- രാഷ്ട്രത്തിന് വേണ്ടി എന്തെങ്കിലും ചെയ്യേണ്ടത് കടമ; പാർട്ടിയ്ക്കും സർക്കാരിനുമിടയിലെ വിഷയങ്ങളെപ്പറ്റി അറിയില്ല: ശശി തരൂർ
- വിദേശത്തേക്കുള്ള പ്രതിനിധി സംഘം; കോൺഗ്രസ് നിർദേശിച്ച പേരുകൾ വെട്ടി, ഇടം നേടി തരൂർ
- പാക് ഭീകരത തുറന്നുകാട്ടാൻ പ്രതിനിധികൾ വിദേശത്തേക്ക്; തരൂരും കനിമൊഴിയും സംഘത്തിൽ
- അധികം ഭക്ഷണം കഴിക്കാറില്ല, ഇംഗ്ലീഷ് മാത്രമേ സംസാരിക്കൂ; തിഹാർ ജയിലിലെ തഹാവൂർ റാണയുടെ ജീവിതം
- മുംബൈ ഭീകരാക്രമണത്തിലെ മുഖ്യപ്രതി; ആരാണ് തഹാവൂർ റാണ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.