scorecardresearch

‘രാജ്യത്തിന് വേണ്ടത് മുദ്രാവാക്യങ്ങളല്ല പ്രവർത്തിയാണ്'; ഉത്തരവാദിത്തമുള്ള പ്രതിപക്ഷം ആവശ്യമെന്ന് പ്രധാനമന്ത്രി

ഇതാദ്യമായാണ് മോദി ഒരു കൂട്ടുകക്ഷി സർക്കാരിന് നേതൃത്വം നൽകുന്നതെന്ന പ്രത്യേകതയും ഇത്തവണത്തെ എൻഡിഎ സർക്കാരിനുണ്ട്

ഇതാദ്യമായാണ് മോദി ഒരു കൂട്ടുകക്ഷി സർക്കാരിന് നേതൃത്വം നൽകുന്നതെന്ന പ്രത്യേകതയും ഇത്തവണത്തെ എൻഡിഎ സർക്കാരിനുണ്ട്

author-image
WebDesk
New Update
Modi, PM Modi, Narendra Modi

രാജ്യത്തിന്റെ പുരോഗതിക്ക് കേവലം മുദ്രാവാക്യങ്ങളല്ല പ്രവർത്തിയാണ് ആവശ്യമെന്ന് പ്രധാനമന്ത്രി പറഞ്ഞു

ഡൽഹി: 18-ാം ലോക്‌സഭയുടെ ആദ്യ സമ്മേളനത്തിന്റെ ഇന്ന് സഭാംഗങ്ങളുടെ സത്യപ്രതിജ്ഞയോടെ തുടക്കമായി. പാർലമെന്റ് സമ്മേളനത്തിന്റെ തുടക്കത്തിന് മുന്നോടിയായുള്ള സന്ദേശത്തിൽ രാജ്യത്തിന്റെ പുരോഗതിക്ക് കേവലം മുദ്രാവാക്യങ്ങളല്ല പ്രവർത്തിയാണ് ആവശ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. അതോടൊപ്പം തന്നെ സുഗമമായ ഭരണപ്രക്രിയയ്ക്ക് ഉത്തരവാദിത്വമുള്ള പ്രതിപക്ഷം ആവശ്യമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. 

Advertisment

തന്റെ സന്ദേശത്തിൽ, സർക്കാരിനെ നയിക്കാൻ “ഭൂരിപക്ഷം” ആവശ്യമാണെന്നും എന്നാൽ രാജ്യം ഭരിക്കാൻ “സമവായം വളരെ പ്രധാനമാണെന്നും” പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. സെഷൻ ആരംഭിക്കുന്നതിന് മുമ്പ് മാധ്യമങ്ങളോട് നടത്തിയ പരാമർശത്തിൽ രാജ്യം ഭരിക്കുന്നത് പ്രധാനമാണെന്നും ഇതിന് സമവായം ആവശ്യമാണെന്നും മോദി വ്യക്തമാക്കി.  അതിനാൽ, എല്ലാവരുടെയും സമ്മതത്തോടെ 140 കോടി രാജ്യക്കാരുടെ പ്രതീക്ഷകളും അഭിലാഷങ്ങളും നിറവേറ്റുന്നതിനായി എല്ലാവരേയും ഒപ്പം കൂട്ടികൊണ്ട് ഭാരതമാതാവിനെ സേവിക്കുക എന്നതാണ് തങ്ങളുടെ നിരന്തരമായ പരിശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

കഴിഞ്ഞ രണ്ട് സർക്കാരുകളിൽ നിന്നും വ്യത്യസ്തമായി 18-ാം ലോക്‌സഭയിൽ ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലാത്തതിനാൽ സഖ്യകക്ഷികളുടെ പിന്തുണ പ്രധാനമാണ്. അത് ഉറപ്പാക്കുന്നതിനായാണ് മോദി നിരന്തരം സമവായത്തിലൂടെ മുന്നോട്ട് പോകുമെന്ന് ആവർത്തിച്ചുകൊണ്ടേയിരിക്കുന്നത്. ഇതാദ്യമായാണ് മോദി ഒരു കൂട്ടുകക്ഷി സർക്കാരിന് നേതൃത്വം നൽകുന്നതെന്ന പ്രത്യേകതയും ഇത്തവണത്തെ എൻഡിഎ സർക്കാരിനുണ്ട്. 

“സ്വാതന്ത്ര്യത്തിന് ശേഷം രണ്ടാം തവണയാണ് ഒരു സർക്കാരിന് തുടർച്ചയായി മൂന്നാം തവണയും രാജ്യത്തെ സേവിക്കാൻ അവസരം ലഭിച്ചിരിക്കുന്നത്. 60 വർഷത്തിന് ശേഷമാണ് ഈ അവസരം ലഭിച്ചത്, ഇത് അഭിമാനകരമാണ്, നമ്മുടെ രാജ്യത്തെ പൗരന്മാർ തുടർച്ചയായി മൂന്നാം തവണയും ഒരു ഗവൺമെന്റിൽ വിശ്വാസമർപ്പിക്കുന്നുവെങ്കിൽ, അതിനർത്ഥം അവർ കഴിഞ്ഞ ഗവൺമെന്റിന്റെ നയങ്ങൾക്കും ഉദ്ദേശ്യങ്ങൾക്കും അംഗീകാരത്തിന്റെ മുദ്ര നൽകി എന്നാണ്,” മോദി പറഞ്ഞു.

Advertisment

Read More

Narendra Modi Bjp

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: