/indian-express-malayalam/media/media_files/uploads/2020/02/KK-Shaijaa.jpg)
Covid-19 : ന്യൂഡൽഹി: കൊറോണ വൈറസ് ബാധയിൽ ആഗോള തലത്തിൽ മരണ സംഖ്യ 13,000 കവിഞ്ഞു. മൂന്ന് ലക്ഷത്തിലധികം ആളുകളിൽ രോഗ ബാധ സ്ഥിരീകരിച്ചു. ഇന്ത്യയിൽ രോഗബാധിതരുടെ എണ്ണം 341 ആയി ഉയർന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
വൈറസ് ബാധ സ്ഥിരീകരിച്ച 75 ജില്ലകൾ പൂർണമായും അടച്ചിടാൻ തീരുമാനം. ഇന്ന് ചേർന്ന ചീഫ് സെക്രട്ടറിമാരുടെ യോഗത്തിലാണ് തീരുമാനം. എന്നാൽ കേരളത്തിലെ ജില്ലകളിൽ പുതിയതായി ഒരു നിയന്ത്രണവും ഏർപ്പെടുത്താൻ തീരുമാനിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
അടിയന്തര സാഹചര്യം നേരിടുന്നതിനായി ആരോഗ്യ വകുപ്പ് പ്ലാൻ ബിയും സിയും തയ്യാറാക്കി. പ്ലാൻ ബിയിൽ 126 സ്വകാര്യ ആശുപത്രികളും പ്ലാൻ സിയിൽ 122 സ്വാകാര്യ ആശുപത്രികളും സർക്കാരിനൊപ്പം കൈകോർക്കും
കൊറോണ വൈറസിന്റെ വ്യാപനം മന്ദഗതിയിലാക്കാൻ ആഭ്യന്തര യാത്രാ പദ്ധതികൾ റദ്ദാക്കണമെന്ന് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ഞായറാഴ്ച പൗരന്മാരോട് അഭ്യർഥിച്ചു. പ്രാദേശികമായുള്ള വ്യാപനത്തെ നേരിടാൻ നടപടികൾ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി. ഓസ്ട്രേലിയയിൽ ഇതുവരെ 1000 പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
Live Blog
Covid-19 Live Updates: കോവിഡ് 19 മായി ബന്ധപ്പെട്ട വാർത്തകൾ
കോവിഡ് -19 പ്രതിരോധ നടപടികളുടെ ഭാഗമായി തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ കീഴിലുള്ള ഒരു ക്ഷേത്രങ്ങളിലും ഭക്തർക്ക് പ്രവേശനം ഉണ്ടാകില്ല.എന്നാല്‍ ക്ഷേത്രങ്ങളിൽ പൂജകള്‍ നടക്കും.അഡ്മിനിസ്ട്രേറ്റീവ് ആഫീസര്‍ ഗ്രേഡ് ക്ഷേത്രങ്ങളിലും ,സ്പെഷ്യല്‍ ഗ്രേഡ് ക്ഷേത്രങ്ങളിലും മാര്‍ച്ച് 31 വരെ ഭക്തര്‍ക്ക് പ്രവേശനം ഉണ്ടാകില്ലെന്ന് കഴിഞ്ഞ ദിവസം ബോർഡ് വ്യക്തമാക്കിയിരുന്നു.എന്നാൽ അതി ജാഗ്രത വേണമെന്നുള്ളതിനാൽ ആണ് ദേവസ്വം ബോർഡിൻ്റെ എല്ലാ ക്ഷേത്രങ്ങളിലേക്കും കഴിഞ്ഞ ദിവസത്തെ തീരുമാനം ബാധകമാക്കിയതെന്ന് ദേവസ്വം ബോർഡ് പ്രസിഡൻ്റ് അറിയിച്ചു.
കേരളത്തിലും കൊറോണ ബാധിതരുടെ എണ്ണം വർധിക്കുന്നു. ഇന്ന് മാത്രം 15 പേർക്കാണ് കോവിഡ്-19 വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ കൊറോണ ബാധിതരുടെ എണ്ണം 64 ആയി. കാസർഗോഡാണ് ഇന്നും ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്, അഞ്ച്. കണ്ണൂർ ജില്ലയിൽ നാലു പേർക്കും, കോഴിക്കോട്, മലപ്പുറം, എറണാകുളം ജില്ലകളിൽ രണ്ട് പേർക്കു വീതവും കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്.
പ്രധാനമന്ത്രി പ്രഖ്യാപിച്ച ജനതാ കർഫ്യൂവിന് പൂർണ പിന്തുണ നൽകിയിരിക്കുകയാണ് സിനിമാ താരങ്ങൾ. മിക്ക താരങ്ങളും തങ്ങളുടെ ആരാധകരോടും വീട്ടിൽ തന്നെ കഴിയാൻ അഭ്യർഥിച്ചിട്ടുണ്ട്. അതോടൊപ്പം തന്നെ പ്രധാനമന്ത്രിയുടെ നിർദേശ പ്രകാരം കൊറോണ വൈറസ് ബാധയെ പ്രതിരോധിക്കാൻ പ്രയത്നിക്കുന്ന ആരോഗ്യപ്രവർത്തകരെ അഭിനന്ദിക്കാനും താരങ്ങൾ മറന്നില്ല.
ഇന്ന് ജനതാ കര്‍ഫ്യൂ അവസാനിച്ചതിനു ശേഷവും ജനങ്ങള്‍ വീട്ടില്‍ തന്നെ കഴിയണമെന്ന് സംസ്ഥാന ചീഫ് സെക്രട്ടറി. രാത്രി 9മണി വരെയാണ് ജനതാ കര്‍ഫ്യൂ. ഇത് കഴിഞ്ഞ ശേഷവും ജനങ്ങള്‍ വീടിനകത്ത് കഴിയുന്നതാണ് നല്ലതെന്ന് ആരോഗ്യ പ്രവര്‍ത്തകരടക്കമുള്ളവരുടെ നിര്‍ദേശമുണ്ടായിരുന്നു. ഒമ്പത് മണിക്ക് ശേഷം ആളുകള്‍ പുറത്തിറങ്ങിയാല്‍ നടപടിയെടുക്കും.
കേരളത്തിലെ ഏഴ് ജില്ലകൾ പൂർണമായും അടച്ചിടാൻ തീരുമാനിച്ചുവെന്ന വാർത്ത വാസ്തവ വിരുദ്ധമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്. ഈ ജില്ലകളിൽ പുതിയതായി ഒരു നിയന്ത്രണവും ഏർപ്പെടുത്തുന്നതിന് സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടില്ല. എന്നാൽ നേരത്തെ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കർശനമായി പാലിക്കാനുള്ള നിർദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ പൊതുഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയതോടെ രാജ്യം മുഴുവൻ നിശ്ചലമാകുന്ന അവസ്ഥയിലേക്ക് നീങ്ങുകയാണ്. കൊച്ചി മെട്രോ അടക്കം രാജ്യത്തെ മുഴുവൻ മെട്രോ സർവീസുകളും മാർച്ച് 31 വരെ നിർത്തിവയ്ക്കാൻ തീരുമാനിച്ചു. ഇന്നു മുതൽ 31 വരെയാണ് മെട്രോ സേവനം നിലയ്ക്കുക. കോവിഡ് വ്യാപനം തടയുന്നതിനുവേണ്ടിയാണ് തീരുമാനം.
ജനത കർഫ്യു ആചരിക്കുന്ന ഇന്ന് രാത്രി ഒമ്പത് മണിക്ക് ശേഷവും ജനങ്ങൾ കൂട്ടമായി പുറത്തിറങ്ങാതെ വീട്ടിൽ തുടർന്ന് സഹകരിക്കണമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് അഭ്യർത്ഥിച്ചു. പുറത്തിറങ്ങുകയും കൂട്ടം കൂടുകയും ചെയ്യുന്നവർക്കെതിരെ നടപടി സ്വീകരിക്കാൻ പോലിസിന് നിർദ്ദേശം നല്കിയിട്ടുണ്ട്. നിർദേശങ്ങൾ അനുസരിക്കാത്തവർക്കെതിരെ ഇന്ത്യൻ ശിക്ഷാനിയമത്തിലെ സെക്ഷൻ 188 പ്രകാരമുള്ള കുറ്റമായി കണക്കാക്കും.
രാജ്യത്ത് കോവിഡ്-19 വ്യാപിക്കുന്ന പശ്ചാത്തലത്തിൽ കാസർഗോഡ് ഉൾപ്പെടെ 75 ജില്ലകൾ സമ്പൂർണമായും അടച്ചിടാൻ കേന്ദ്രസർക്കാർ തീരുമാനം. കോവിഡുമായി ബന്ധപ്പെട്ട സ്ഥിരീകരിച്ച കേസുകളോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്ത 75 ജില്ലകളിൽ അവശ്യ സേവനങ്ങൾ മാത്രം പ്രവർത്തിക്കാൻ അനുവദിക്കുന്നതിന് ഉചിതമായ ഉത്തരവുകൾ പുറപ്പെടുവിക്കാൻ സംസ്ഥാന സർക്കാരുകൾക്ക് നിർദ്ദേശം നൽകി. സ്ഥിതിഗതികൾ വിലയിരുത്തുന്നതിനനുസരിച്ച് സംസ്ഥാന സർക്കാരുകൾക്ക് പട്ടിക വിപുലീകരിക്കാം. ഇക്കാര്യത്തിൽ നിരവധി സംസ്ഥാന സർക്കാരുകൾ ഇതിനകം ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടുണ്ട്.
കായിക ലോകത്തെയും വിടാതെ പിടികൂടിയിരിക്കുകയാണ് കൊറോണ വൈറസ്. യുവന്റസിന്റെ ഡിബാല ഉൾപ്പടെയുള്ള സൂപ്പർ താരങ്ങൾക്ക് കോവിഡ്-19 സ്ഥിരീകരിച്ചതിന് പിന്നാലെ കൂടുതൽ താരങ്ങൾ നിരീക്ഷണത്തിലാണ്. ഇതിനിടയിലാണ് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം മൗറോൻ ഫെലൈനിക്കും വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. നിലവിൽ ചൈനീസ് സൂപ്പർ ലീഗിൽ കളിക്കുന്ന താരത്തിന് ചൈനയിൽ വച്ചാണ് വൈറസ് സ്ഥിരീകരിച്ചത്.
കൊറോണ വൈറസ് വ്യാപനത്തിനെതിരെ രാജ്യം ഒറ്റക്കെട്ടായി നീങ്ങുകയാണ്. മനസുകൊണ്ട് അടുത്തും ശരീരം കൊണ്ട് അകന്നും ഇരിക്കാനാണ് സർക്കാരുകളെല്ലാം നിർദേശിക്കുന്നത്. ഈ അവസരത്തിൽ കൊറോണയ്‌ക്കെതിരായ പോരാട്ടത്തിൽ അണി ചേരുകയാണ് മലയാളത്തിന്റെ പ്രിയ താരങ്ങളും. Read More
കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ നിയന്ത്രണം ശക്തമാക്കാനൊരുങ്ങി കെഎസ്ആര്‍ടിസി. തിങ്കളാഴ്ച മുതല്‍ കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കുമെന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ അറിയിച്ചു. യാത്രക്കാരുടെ എണ്ണം നോക്കി മാത്രമായിരിക്കും ഇനി സര്‍വീസ് നടത്തുക. തൊട്ടടുത്തുള്ള ജില്ലകളിലേക്കുള്ള സര്‍വീസ് ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. Read More
രാജ്യത്ത് കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആറായി. ബിഹാർ സ്വദേശിയായ 38 കാരനാണ് വൃക്ക തകരാറിനെ തുടർന്ന് മരിച്ചത്. ഇയാൾക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ആറ് മരണങ്ങളോടെ ഇന്ത്യയിൽ ആകെ കേസുകൾ 341 ആയി ഉയർന്നതായി ഐസിഎംആർ അറിയിച്ചു.
ഛണ്ഡീഗഡ്: കൊറോണ വൈറസിന്റെ വ്യാപനം തടയാൻ കടുത്ത നിയന്ത്രണങ്ങളുമായി പഞ്ചാബ് സർക്കാർ. ഒരാഴ്ചത്തേക്ക് സംസ്ഥാനം പൂർണമായി നിശ്ചലമാകും. ”അവശ്യ സേവനങ്ങളും സർവീസുകളും ഒഴികെ എല്ലാ ജില്ലകളിലും സമ്പൂർണ അടച്ചിടൽ പ്രഖ്യാപിക്കാൻ മുഖ്യമന്ത്രി തീരുമാനിച്ചു. മാർച്ച് 23 ന് രാവിലെ 6 മുതൽ മാർച്ച് 31 വരെയാണ് സമ്പൂർണ അടച്ചിടൽ,” മുഖ്യമന്ത്രിയുടെ ഓഫീസിലെ മുതിർന്ന ഉദ്യോഗസ്ഥൻ ദി ഇന്ത്യൻ എക്‌സ്പ്രസിനോടു പറഞ്ഞു. Read More
Can you see the link?
Looks like people have closed ranks to uproot the COVID-19 menace. #JantaCurfewhttps://t.co/Sk3zpolbdY
— Narendra Modi (@narendramodi) March 22, 2020
നിരീക്ഷണത്തിലിരിക്കെ പുറത്തിറങ്ങി നടക്കുകയും ചോദ്യം റൂട്ട് മാപ്പ് തയ്യാറാക്കാനുള്ള നടപടികളോട് സഹകരിക്കാതിരിക്കുകയും ചെയ്യുന്ന കാസർഗോഡ് ജില്ലയിലെ രോഗബാധിതനായ ആളുടെ നടപടി ധിക്കാരപരമാണെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. പറഞ്ഞതൊക്കെ മാറ്റി മാറ്റി പറയുകയാണ് അദ്ദേഹം ഇനിയും ചിലപ്പോൾ മാറ്റി പറയുമായിരിക്കും. ഗൾഫിൽ നിന്നും വന്നവർ നിർബന്ധമായും സ്വയം നിരീക്ഷണത്തിൽ കഴിയണമെന്ന് സംസ്ഥാന വ്യാപകമായി പ്രചാരണം നടക്കുന്നതിനിടയിലാണ് ഇയാൾ നാട്ടിലെത്തിയത്. Read More
സെൽഫ് ക്വാറന്റൈനിൽ തുടരാൻ തീരുമാനിച്ചതായി തെലുങ്ക് സൂപ്പർ സ്റ്റാർ പ്രഭാസ് അറിയിച്ചു. വിദേശത്ത് ഷൂട്ടിംഗ് ഷെഡ്യൂളിന് ശേഷം താരം അടുത്തിടെയാണ് ഇന്ത്യയിലേക്ക് മടങ്ങിയത്. “കോവിഡ് 19 ന്റെ അപകടസാധ്യതകളുടെ വെളിച്ചത്തിൽ, വിദേശത്ത് നിന്ന് പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞ് സുരക്ഷിതനായി മടങ്ങിയെത്തിയ ഞാൻ സെൽഫ് ക്വാറന്റൈൻ ചെയ്യാൻ തീരുമാനിച്ചു.. നിങ്ങൾ എല്ലാവരും സുരക്ഷിതരായിരിക്കാൻ ആവശ്യമായ മുൻകരുതലുകൾ എടുക്കുന്നുവെന്ന് പ്രതീക്ഷിക്കുന്നു,” പ്രഭാസ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. Read More
വളരെ കഠിനാധ്വാനത്തോടും അനുകമ്പയോടും കൂടി പ്രവർത്തിക്കുന്ന എല്ലാ ഡോക്ടർമാർക്കും നഴ്സുമാർക്കും മെഡിക്കൽ രംഗത്തെ മറ്റ് അംഗങ്ങൾക്കും എന്റെ അഭിവാദ്യങ്ങൾ. രാജ്യം മുഴുവൻ നിങ്ങളെ ഓർത്ത് അഭിമാനിക്കുന്നു- ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ ട്വിറ്ററിൽ കുറിച്ചു.
I salute all the docs, nurses and other members of medical fraternity who are working so hard and wid compassion. The whole country is proud of u. pic.twitter.com/B2luPz229c
— Arvind Kejriwal (@ArvindKejriwal) March 22, 2020
കൊറോണ വൈറസ് ബാധയിൽ ആഗോള തലത്തിൽ മരണ സംഖ്യ 13,000 കവിഞ്ഞു. മൂന്ന് ലക്ഷത്തിലധികം ആളുകളിൽ രോഗ ബാധ സ്ഥിരീകരിച്ചു. ഇന്ത്യയിൽ രോഗബാധിതരുടെ എണ്ണം 324 ആയി ഉയർന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതേസമയം ചൈനയിൽ പുറത്തു നിന്നു വന്നവരിൽ തുടർച്ചയായ നാലാം ദിവസവും രോഗബാധയിൽ വൻ വർധനവ് രേഖപ്പെടുത്തി. ഈ കേസുകളിൽ ഒരെണ്ണം മാത്രമാണ് ചൈനയിൽ നിന്നുള്ളതെന്ന് രാജ്യത്തെ ദേശീയ ആരോഗ്യ കമ്മിഷൻ അറിയിച്ചു. 41 പുതിയ കേസുകൾ ശനിയാഴ്ച റിപ്പോർട്ട് ചെയ്തു.
രാജ്യത്ത് കോവിഡ് ബാധയിൽ അഞ്ചാമത്തെ മരണം റിപ്പോർട്ട് ചെയ്തു. മാർച്ച് 19 ന് മുംബൈയിലെ എച്ച്എൻ റിലയൻസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച 63 കാരനാണ് മരിച്ചത്. ജലദോഷത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇദ്ദേഹത്തിന് വൈറസ് ബാധ സ്ഥിരീകരിച്ചത്. മുംബൈയിലെ രണ്ടാമത്തെ മരണമാണിത്. ഇന്ത്യയിലുടനീളം, വൈറൽ അണുബാധയെ തുടർന്ന് അഞ്ച് പേർ മരിച്ചു. Read More
എറണാകുളം ജില്ലയിലെ ഇടപ്പള്ളിയിൽ നിന്നുള്ള കാഴ്ച
Total compliance of #JanataCurfew in Kochi, Kerala. A view of the usually extremely-clogged Nh66 as it passes through the Edappally neighborhood today. @IndianExpresspic.twitter.com/iS3Hh6Kczd
— Vishnu Varma (@VishKVarma) March 22, 2020
നൂറുകണക്കിന് ആളുകൾ സാധാരണയായി സൺഡേ മാസിൽ പങ്കെടുക്കുന്ന പ്രശസ്തമായ സെന്റ് ജോർജ് തീർത്ഥാടന കേന്ദ്രം ജനതാ കർഫ്യുവിന്റെ ഭാഗമായി ഇന്ന് അടച്ചിട്ടു, ഒരുപക്ഷേ ചരിത്രത്തിൽ ആദ്യമായാണ് ഈ ദേവാലയം അടച്ചിടുന്നത്.
The popular St George pilgrim centre where hundreds usually attend Sunday Mass is closed. Possibly the first time in its centuries-old history. @IndianExpresspic.twitter.com/lNe8TxDBEP
— Vishnu Varma (@VishKVarma) March 22, 2020
ട്രെയിൻ സർവീസുകൾ ഇന്നും നിർത്തിവച്ചിരിക്കുന്നതായി, ഡൽഹി റെയിൽ മെട്രോ റെയിൽ കോർപ്പറേഷൻ ട്വിറ്ററിലൂടെ അറിയിച്ചു. "ഞങ്ങൾ കുറച്ച് വിശ്രമിക്കുന്നു. ഇന്ന് സാമൂഹിക അകലം പാലിക്കുന്നു."
We're taking some rest and social distancing ourselves today. #JantaCurfewpic.twitter.com/ieuk5o6cwD
— Delhi Metro Rail Corporation (@OfficialDMRC) March 22, 2020
ഇതുവരെ 14 പേരെ ബാധിച്ച കൊറോണ വൈറസ് പകർച്ചവ്യാധി കണക്കിലെടുത്ത് സംസ്ഥാനം പൂർണമായും അടച്ചുപൂട്ടാൻ പഞ്ചാബ് സർക്കാർ തീരുമാനിച്ചു. മാർച്ച് 23 തിങ്കളാഴ്ച രാവിലെ 6 മുതൽ. മാർച്ച് 31 വരെ അവശ്യവസ്തുക്കളും സേവനങ്ങളും ഒഴികെയുള്ള എല്ലാ സ്ഥാപനങ്ങളും എല്ലാ ജില്ലകളും അടച്ചുപൂട്ടണമെന്ന് തീരുമാനിച്ചു' സംസ്ഥാന ഡെപ്യൂട്ടി കമ്മീഷണർമാർക്കുള്ള നിർദേശത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.
രാവിലെ 7 മണിയോടെ രാജ്യത്തുടനീളം 14 മണിക്കൂർ ജനതാ കർഫ്യൂ പ്രാബല്യത്തിൽ വന്നപ്പോൾ, മുംബൈയിലെ ഹാജി അലി ദർഗയ്ക്കടുത്തുള്ള താമസക്കാർ വീടിനകത്തു തന്നെ തുടരുകയാണ്.
#JanataCurfew: As the 14-hour lockdown across the country came into force at 7 am, residents near Haji Ali Dargah in Mumbai chose to remain indoors to help fight the coronavirus pandemic. (Express video/@nirmalharindran)
LIVE updates: https://t.co/RQiTSZq4Kxpic.twitter.com/n8Eq3C88WV
— The Indian Express (@IndianExpress) March 22, 2020
കൊറോണ വ്യാപനം തടയാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച ജനതാ കര്‍ഫ്യുവിന്റെ ഭാഗമായി സംസ്ഥാനത്ത് കനത്ത ജാഗ്രത. വാഹനഗതാഗതം നിര്‍ത്തി വെക്കുകയും കടകമ്പോളങ്ങള്‍ അടച്ചിടുകയും ചെയ്തിട്ടുണ്ട്. ഹോട്ടലുകളും റസ്‌റ്റോറന്റുകളും അടച്ചിട്ടു. രാവിലെ ഏഴ് മണി മുതല്‍ രാത്രി ഒമ്പത് മണി വരെ ആളുകള്‍ പുറത്തിറങ്ങരുത് എന്നാണ് നിര്‍ദ്ദേശം.Read More
കോവിഡ്-19 ഭീതിയിൽ കായിക ലോകവും. യുവന്റസ് ക്ലബിലെ അര്‍ജന്റീന യുവതാരം പൗലോ ഡിബാലെയ്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. താരത്തിന് പ്രകടമായ ലക്ഷണങ്ങൾ ഒന്നും തന്നെയില്ലെങ്കിലും വീട്ടിൽ സെൽഫ് ഐസൊലേഷനിൽ കഴിയുകയാണ്. തനിയ്ക്കും പങ്കാളിയായ ഒറിയാന സബാറ്റിനിയ്ക്കും രോഗം സ്ഥിരീകരിച്ചതായി ഡിബാല ട്വിറ്ററിലൂടെ അറിയിച്ചു. ഡിഫെൻഡർ ഡാനിയേൽ റുഗാനി, മിഡ്ഫീൽഡർ ബ്ലെയ്സ് മാറ്റ‌്യൂഡിക്ക് എന്നിവർക്ക് ശേഷം രോഗം ബാധിക്കുന്ന മൂന്നാമത്തെ യുവ കളിക്കാരനാണ് ഡിബാല. Read More
Hola a todos, quería comunicarles que acabamos de recibir los resultados del test del Covid-19 y tanto Oriana como yo dimos positivo. Por fortuna nos encontramos en perfecto estado. Gracias por sus mensajes y un saludo a todos 💪🏼💪🏼💪🏼 pic.twitter.com/g1X1Qtx2S3
— Paulo Dybala (@PauDybala_JR) March 21, 2020
രാജ്യത്തുടനീളം സംസ്ഥാനങ്ങൾ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. മാർച്ച് 31 വരെ രാജസ്ഥാൻ പൂർണമായും അടച്ചിടും. അവശ്യ സേവനങ്ങൾ ഒഴികെ എല്ലാ പൊതു, സ്വകാര്യ ഓഫീസുകൾ, മാളുകൾ, ഷോപ്പുകൾ, ഫാക്ടറികൾ, പൊതുഗതാഗതം എന്നിവ അടച്ചിരിക്കും. അവശ്യ സേവനങ്ങൾ ഒഴികെ എല്ലാ പൊതു, സ്വകാര്യ ഓഫീസുകൾ, മാളുകൾ, ഷോപ്പുകൾ, ഫാക്ടറികൾ, പൊതുഗതാഗതം എന്നിവ അടച്ചിരിക്കും. ജനത കർഫ്യൂ സമയപരിധി കഴിഞ്ഞ് എട്ട് മണിക്കൂർ, തിങ്കളാഴ്ച രാവിലെ 7 മണി വരെ വീടിനുള്ളിൽ തന്നെ തുടരാൻ ആളുകളോട് ഗോവയിലെ സർക്കാർ ആവശ്യപ്പെട്ടു. ഞായറാഴ്ച പുലർച്ചെ 12 മുതൽ ഗോവ എല്ലാ യാത്രക്കാരുടെയും ഗതാഗതത്തിന് വിലക്കേർപ്പെടുത്തി. ഗോവൻ രജിസ്ട്രേഷൻ ഉള്ള വാഹനങ്ങൾക്കും അവശ്യവസ്തുക്കൾ കടത്തുന്ന വാഹനങ്ങൾക്കും മാത്രമാണ് നിയന്ത്രണത്തിൽ ഇളവ്.
സ്വകാര്യ ലബോറട്ടറികളിൽ പരിശോധിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങളും സർക്കാർ പുറത്തിറക്കി. ഒരു പരിശോധനയ്ക്ക് 4,500 രൂപ പരിധി നിശ്ചയിച്ചു. സ്ക്രീനിംഗിന് 1,500 രൂപയും സ്ഥിരീകരണത്തിന് 3,000 രൂപയും. ഉചിതമായ ബയോ സേഫ്റ്റി മുൻകരുതലുകളും സാമ്പിളുകളുടെ ശേഖരണവും ഉപയോഗിച്ച് യോഗ്യതയുള്ള ഒരു ഡോക്ടർ നിർദ്ദേശിച്ചിട്ടുണ്ടെങ്കിൽ മാത്രമേ ഒരു പരിശോധന നടത്താൻ കഴിയൂ. Read More
രാജ്യത്തെ കോവിഡ് 19 ബാധിതരുടെ എണ്ണം 283 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 47 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. വെള്ളിയാഴ്ച 57 പേര്‍ക്ക് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിലാണ് രാജ്യത്തെ 40 ശതമാനം രോഗവും സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിലും കേരളത്തിലുമാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. പഞ്ചാബ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലും രോഗബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്. Read More
ജനത കർഫ്യൂ കണക്കിലെടുത്ത് തിരുവനന്തപുരം, സേലം, മധുര, ട്രിച്ചി, പാലക്കാട് എന്നീ അഞ്ച് ഡിവിഷനുകളിൽ നിന്നുള്ള ട്രെയിനുകൾ രാവിലെ 7 മുതൽ രാത്രി 9 വരെ റദ്ദാക്കി. പുരട്ചി തലൈവർ ഡോ. എം ജി രാമചന്ദ്രൻ ചെന്നൈ സെൻട്രൽ, എഗ്മോർ, ചെംഗൽപേട്ടു, അരക്കോണം, ജോലാർപേട്ടയ് സ്റ്റേഷനുകളിൽ നിന്നുള്ള അറുപത്തിനാല് ഇന്റർസിറ്റി ട്രെയിനുകൾ റദ്ദാക്കി. കൂടാതെ, മൂർ മാർക്കറ്റ് കോംപ്ലക്സും അരക്കോണവും, ചെന്നൈ ബീച്ചും വേലച്ചേരിയും, ചെന്നൈ ബീച്ചും ചെംഗൽപട്ടുവും, മൂർ മാർക്കറ്റ് കോംപ്ലക്സും ഗുമ്മിഡിപൂണ്ടി സ്റ്റേഷനുകളും തമ്മിലുള്ള എംആർടിഎസ് സേവനങ്ങൾ റദ്ദാക്കി.
Tamil Nadu: #JantaCurfew underway in Chennai as Coronavirus cases in the country stands at 315 pic.twitter.com/X8JrYUtESP
— ANI (@ANI) March 22, 2020
14 മണിക്കൂർ ജനം വീട്ടിലിരിക്കും. ജനങ്ങൾ പുറത്തിറങ്ങരുതെന്ന് നിർദ്ദേശിച്ച സംസ്ഥാന സർക്കാർ വീടും പരിസരവും വ്യത്തിയാക്കണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ട്. പ്രധാനമന്ത്രി ആഹ്വാനം ചെയ്ത 14 മണിക്കൂർ ജനാത കർഫ്യൂവിന് സംസ്ഥാനം നൽകുന്നത് പൂർണ്ണ പിന്തുണയിൽ കടകമ്പോളങ്ങൾ അടച്ചിടും. ഹോട്ടലുകളും റസ്റ്റോറന്റുകളും ബേക്കറികളും തുറക്കില്ല. കെ എസ് ആർ ടി ബസുകളും സ്വകാര്യ ബസുകളും സർവീസ് നടത്തില്ല. കൊച്ചി മെട്രോ അടക്കം ട്രെയിനുകൾ ഓടില്ല. ഓട്ടോയും ടാക്സികളും നിരത്തിലിറങ്ങില്ല. ബാറുകൾ ഉൾപ്പടെ മദ്യശാലകൾ പ്രവർത്തിക്കില്ലെന്ന് എക്സൈസ് വകുപ്പ് വ്യക്തമാക്കി.
കൊറോണ വൈറസ് വ്യാപനം തടയാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത ജനതാ കര്‍ഫ്യൂവിന് തുടക്കമായി. ഞായറാഴ്ച രാവിലെ ഏഴുമുതല്‍ രാത്രി ഒമ്പതു വരെയാണ് കര്‍ഫ്യൂ. എല്ലാവരും ജനത കർഫ്യൂവിന്റെ ഭാഗമാകണമെന്നു ജനം കഴിയുന്നത്ര വീട്ടില്‍തന്നെ കഴിയണമെന്നും പ്രധാനമന്ത്രി അഭ്യര്‍ഥിച്ചു.
In a few minutes from now, the #JantaCurfew commences.
Let us all be a part of this curfew, which will add tremendous strength to the fight against COVID-19 menace. The steps we take now will help in the times to come.
Stay indoors and stay healthy. #IndiaFightsCoronapic.twitter.com/11HJsAWzVf
— Narendra Modi (@narendramodi) March 22, 2020
കൊറോണ വൈറസ് വ്യാപനം തടയാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത ജനതാ കർഫ്യുവിന് തുടക്കമായി. ഞായറാഴ്ച രാവിലെ ഏഴുമുതല്‍ രാത്രി ഒമ്പതു വരെയാണ് കര്‍ഫ്യൂ. എല്ലാവരും ജനത കർഫ്യൂവിന്റെ ഭാഗമാകണമെന്നു ജനം കഴിയുന്നത്ര വീട്ടില്‍തന്നെ കഴിയണമെന്നും പ്രധാനമന്ത്രി അഭ്യര്‍ഥിച്ചു.
സംസ്ഥാനങ്ങള്‍ ജനതാ കർഫ്യുവിന്റെ ഭാഗമായി നിയന്ത്രണം കടുപ്പിച്ചു. 3,700 സര്‍വീസുകള്‍ റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു. ഞായറാഴ്ച യാത്ര ആരംഭിക്കുന്ന ട്രെയിനുകളാണ് റദ്ദാക്കിയത്. ബസ്, ടാക്‌സി, മെട്രോ തുടങ്ങി പൊതുഗതാഗത സംവിധാനം നിശ്ചലമാകും.
ഞായറാഴ്ച ആഭ്യന്തര സര്‍വീസ് നടത്തില്ലെന്ന് ഇന്‍ഡിഗോ, ഗോ എയര്‍ തുടങ്ങിയ വിമാന കമ്പനികള്‍ അറിയിച്ചിരുന്നു. കേരളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ജനതാ കര്‍ഫ്യുവിന് എല്ലാ മേഖലയില്‍നിന്നും വലിയ പിന്തുണ ലഭിച്ചിരുന്നു. ഇതോടെ ഞായറാഴ്ച രാജ്യം സ്തംഭിക്കും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
Highlights