കോവിഡ്-19 വ്യാപനം: പഞ്ചാബിൽ നാളെ മുതൽ ഒരാഴ്ചത്തേക്ക് സമ്പൂർണ അടച്ചിടൽ

പഞ്ചാബിൽ ഒരു മരണം ഉൾപ്പെടെ 14 പേർക്കാണ് വൈറസ് സ്ഥിരീകരിച്ചത്

corona,കൊറോണ, coronavirus, കൊറോണ വൈറസ്, coronavirus symptoms, symptoms of corona,കൊറോണ വൈറസ് ലക്ഷണങ്ങള്‍, coronavirus in india, കൊറോണ വൈറസ് ഇന്ത്യയിൽ, coronavirus in kerala, coronavirus kerala, കൊറോണ വൈറസ് കേരളത്തിൽ, coronavirus news, കൊറോണ വൈറസ് വാർത്തകൾ, coronavirus china, കൊറോണ വൈറസ് ചൈന, coronavirus update, coronavirus latest, coronavirus latest news,കൊറോണ വൈറസ് ലേറ്റസ്റ്റ്, coronavirus malayalam, coronavirus delhi, കൊറോണ വൈറസ് ഡൽഹി, coronavirus pathanamthitta, കൊറോണ വൈറസ് പത്തനംതിട്ട, coronavirus mask, കൊറോണ വൈറസ് മാസ്ക്, corona treatment,coronavirus treatment,കൊറോണ ചികിത്സ, coronavirus medicine, corona medicine, കൊറോണ വൈറസ് മരുന്ന്, coronavirus test, corona test, കൊറോണ വൈറസ് പരിശോധന, iemalayalam, ഐഇ മലയാളം

ഛണ്ഡീഗഡ്: കൊറോണ വൈറസിന്റെ വ്യാപനം തടയാൻ കടുത്ത നിയന്ത്രണങ്ങളുമായി പഞ്ചാബ് സർക്കാർ. ഒരാഴ്ചത്തേക്ക് സംസ്ഥാനം പൂർണമായി നിശ്ചലമാകും. ”അവശ്യ സേവനങ്ങളും സർവീസുകളും ഒഴികെ എല്ലാ ജില്ലകളിലും സമ്പൂർണ അടച്ചിടൽ പ്രഖ്യാപിക്കാൻ മുഖ്യമന്ത്രി തീരുമാനിച്ചു. മാർച്ച് 23 ന് രാവിലെ 6 മുതൽ മാർച്ച് 31 വരെയാണ് സമ്പൂർണ അടച്ചിടൽ,” മുഖ്യമന്ത്രിയുടെ ഓഫീസിലെ മുതിർന്ന ഉദ്യോഗസ്ഥൻ ദി ഇന്ത്യൻ എക്‌സ്‌പ്ര‌സിനോടു പറഞ്ഞു.

ഒഡീഷ മാതൃകയിൽ ഉത്തരവ് പുറത്തിറക്കാൻ സംസ്ഥാനത്തെ ഡെപ്യൂട്ടി കമ്മിഷണർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. അവശ്യ വസ്തുക്കളുടെയും സേവനങ്ങളുടെയും പട്ടിക ഇതിനൊപ്പം ചേർക്കാനും അവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ശനിയാഴ്ച വരെ ഏഴു ജില്ലകളിലെ ഡെപ്യൂട്ടി കമ്മിഷണർമാർ ഭാഗികമായും മുഴുവനായും അവരവരുടെ ജില്ലകളിൽ അടച്ചിടൽ പ്രഖ്യാപിച്ചിരുന്നു.

Read Also: കോവിഡ്-19: രാജ്യത്ത് അഞ്ചാമത്തെ മരണം റിപ്പോർട്ട് ചെയ്തു; രോഗബാധിതരുടെ എണ്ണം 324 ആയി

വൈറസിന്റെ അതിവേഗമുളള വ്യാപനത്തെ തടയാൻ സംസ്ഥാനം സമ്പൂർണമായും അടച്ചിടേണ്ടത് അത്യാവശ്യമാണെന്നതിനെ തുടർന്നാണ് സർക്കാർ തീരുമാനം. എന്നാൽ പഞ്ചാബിൽ ഇതുവരെ വലിയ രീതിയിൽ വൈറസ് വ്യാപനം റിപ്പോർട്ട് ചെയ്തിട്ടില്ല. എങ്കിലും സംസ്ഥാനത്തെ ജനങ്ങളെ സംരക്ഷിക്കാൻ ജാഗ്രത പാലിക്കാൻ തീരുമാനിച്ചതായി ഒരു പ്രവർത്തകൻ പറഞ്ഞു.

പഞ്ചാബിൽ ഒരു മരണം ഉൾപ്പെടെ 14 പേർക്കാണ് വൈറസ് സ്ഥിരീകരിച്ചത്. കഴിഞ്ഞ വെളളിയാഴ്ച 11 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതോടെയാണ് എണ്ണം കുത്തനെ ഉയർന്നത്.

അതിനിടെ, പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത ജനതാ കർഫ്യൂവിനെ സ്വാഗതം ചെയ്ത് ജങ്ങൾ. രാവിലെ 7 ന് ആരംഭിച്ച കർഫ്യൂ രാത്രി 9 നാണ് അവസാനിക്കുക. ആശുപത്രികളും മാധ്യമങ്ങളും അടക്കം അവശ്യസേവനങ്ങളിൽ ഏർപ്പെടുന്നവരൊഴികെ എല്ലാവരും വീട്ടിൽത്തന്നെ കഴിയണമെന്നാണ് പ്രധാനമന്ത്രിയുടെ ആഹ്വാനം.

Read in English: Coronavirus scare: Punjab government orders complete shutdown from tomorrow

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Coronavirus punjab government orders complete shutdown from tomorrow

Next Story
കോവിഡ്-19: രാജ്യത്ത് അടിസ്ഥാന സൗകര്യങ്ങള്‍ അപര്യാപ്തം;  84,000 പേര്‍ക്കൊരു ഐസൊലേഷന്‍ കിടക്ക മാത്രം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express