Covid-19: കോവിഡ്-19 രോഗബാധിതര്‍ 271; ആശങ്ക

Covid-19: വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി രാജ്യം നാളെ ഏഴു മുതല്‍ രാത്രി ഒന്‍പതു വരെ ‘ജനത കര്‍ഫ്യൂ’ ആചരിക്കും

Express Photo: Arul Horizon

ന്യൂഡല്‍ഹി: കോവിഡ്-19 പോസിറ്റീവ് കേസുകളുടെ എണ്ണം 271 ആയി ഉയര്‍ന്ന സാഹചര്യത്തില്‍ രാജ്യം കൂടുതല്‍ ജാഗ്രതയില്‍. ഇന്നലത്തേക്കാള്‍ 35 കേസുകളാണു പുതുതായി റിപ്പോര്‍ട്ട് ചെയ്തത്. ഇന്നലെ മാത്രം 63 പേര്‍ക്കാണു രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. കേരളത്തില്‍ 12 പേര്‍ക്കു പുതുതായി രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് രോഗം ബാധിച്ച് ഇതുവരെ നാലുപേര്‍ മരിച്ചപ്പോള്‍ 23 പേര്‍ രോഗമുക്തരായി.

അതിനിടെ യാത്രാ, സമ്പര്‍ക്ക വിവരങ്ങള്‍ പരിഗണിക്കാതെ എല്ലാ ന്യൂമോണിയ കേസുകളും ഉള്‍പ്പെടുത്തി കോവിഡ്-19 പരിശോധനാ മാനദണ്ഡങ്ങള്‍ മാറ്റാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. നേരത്തെ, കോവിഡ് ബാധിച്ച സ്ഥലങ്ങളില്‍ യാത്ര ചെയ്ത രോഗലക്ഷണങ്ങളുള്ളവരെയും ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെയും സമ്പര്‍ക്ക ചരിത്രമുള്ള രോഗലക്ഷണമുള്ള ആരോഗ്യ പ്രവര്‍ത്തകരെയുമാണു പരിശോധനയ്ക്കു വിധേയമാക്കിയിരുന്നത്.

Read Also: കോവിഡ്-19: കാസർഗോഡ് അതിരാവിലെ തുറന്ന കടകൾക്കെല്ലാം ‘ഷട്ടറിട്ട്’ കലക്‌ടർ, താക്കീത്

വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി രാജ്യം നാളെ രാവിലെ ഏഴു മുതല്‍ രാത്രി ഒന്‍പതു വരെ ‘ജനത കര്‍ഫ്യൂ’ ആചരിക്കും. ഈ സമയത്ത് ആരും വീടുകളില്‍നിന്ന് പുറത്തിറങ്ങരുതെന്നു രാജ്യത്തെ അഭിസംബോധന ചെയ്യവെ പ്രധാനമന്ത്രി കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. ജനത കര്‍ഫ്യൂ വേളയില്‍ ഇന്ത്യന്‍ റെയില്‍വേ സര്‍വീസ് നിര്‍ത്തിവയ്ക്കും. 3500 ട്രെയിനുകള്‍ റദ്ദാക്കി.

കോവിഡ്-19 സ്ഥിരീകരിച്ച ബോളിവുഡ് ഗായിക കനിക കപൂറുമായി സമ്പർക്കം പുലർത്തിയ എംപി ദുഷ്യന്ത് സിങ് ഉൾപ്പെടെയുള്ള നിരവധി പേർ  നിരീക്ഷണത്തിലാണ്. കനിക കപൂറുമായി സമ്പർക്കം പുലർത്തിയശേഷം ദുഷ്യന്ത് സിങ് പാർലമെന്റിലെത്തുകയും രാഷ്ട്രപതി ഭവനിലെ ചടങ്ങിലും പങ്കെടുത്തിരുന്നു.

Live Blog

Covid-19: കോവിഡ് 19 മായി ബന്ധപ്പെട്ട വാർത്തകൾ


19:18 (IST)21 Mar 2020

53013 പേർ നിരീക്ഷണത്തിൽ

അതേസമയം സംസ്ഥാനത്ത് കോവിഡ്-19 നിരീക്ഷണത്തിലുള്ളവരുടെ എണ്ണം അരലക്ഷം കവിഞ്ഞു. 53013 പേരാണ് നിലവിൽ നിരീക്ഷണത്തിലുള്ളത്. ഇതിൽ 52702 പേർ വീടുകളിലും 232 പേർ ആശുപത്രികളിലുമാണ്. ഇന്ന് മാത്രം 70 പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിലറിയിച്ചു.

19:17 (IST)21 Mar 2020

സംസ്ഥാനത്ത് 12 പേർക്ക് കൂടി കൊറോണ; രോഗികളെല്ലാം ഗൾഫിൽ നിന്നെത്തിയവർ

സംസ്ഥാനത്ത് പുതിയതായി 12 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. കാസർഗോഡുള്ള ആറുപേർക്കും എറണാകുളം, കണ്ണൂർ ജില്ലകളിലെ മൂന്ന് പേർക്ക് വീതവുമാണ് ഇന്ന് കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 52 ആയി. ഇതിൽ മൂന്ന് പേർക്ക് നേരത്തെ തന്നെ രോഗം ഭേദമായിരുന്നു.

18:36 (IST)21 Mar 2020

3500ലധികം ട്രെയിൻ സർവീസുകൾ റെയിൽവേ റദ്ദാക്കി

നാളെ സംസ്ഥാനത്ത് കെഎസ്ആർടിസി ബസുകളും മെട്രോയും സർവീസ് നടത്തില്ല. ഞായറാഴ്ച 3500ലധികം ട്രെയിൻ സർവീസുകളും റെയിൽവേ റദ്ദാക്കിയിട്ടുണ്ട്. കോവിഡ് 19 പടരുന്ന പശ്ചാത്തലത്തില്‍ പൊതുഗതാഗതം ഉപയോഗിക്കുന്നത് കുറയ്ക്കണമെന്നും വളരെ അത്യാവശ്യക്കാര്‍ മാത്രം യാത്ര ചെയ്താല്‍ മതിയെന്നുമാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിർദേശം.

18:36 (IST)21 Mar 2020

കൊച്ചി മെട്രോ പുതുക്കിയ സമയക്രമം

കെച്ചി മെട്രോ സർവീസ് ആരംഭിക്കുന്ന രാവിലെ ആറു മുതൽ പത്ത് വരെ കൃത്യമായി ഓരോ 20 മിനിറ്റിലും മെട്രോ സർവീസ് നടത്തുകയുള്ളു. നേരത്തെ ഇത് ഓരോ ഏഴ് മിനിറ്റിലുമായിരുന്നു. രാവിലെ പത്ത് മുതൽ വൈകിട്ട് 4 വരെയുള്ള സമയത്ത് മണിക്കൂറിൽ ഒന്ന് വീതം മെട്രോ ട്രെയിനുകളെ സർവീസ് നടത്തൂ. തിരക്ക് കൂടാൻ സാധ്യതയുള്ള വൈകിട്ട് നാലു മുതൽ രാത്രി 10 വരെ 20 മിനിറ്റിലും മെട്രോ ട്രെയിനെത്തും.

18:35 (IST)21 Mar 2020

കോവിഡ്-19: കൊച്ചി മെട്രോ സർവീസുകൾ കുറയ്ക്കുന്നു

സംസ്ഥാനത്തും കൊറോണ വ്യാപിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികളുടെ ഭാഗമായി കൊച്ചി മെട്രോ സർവീസുകളുടെ എണ്ണം കുറയ്ക്കുന്നു. അനവശ്യ യാത്രകളെ നിരുത്സാഹപ്പെടുത്തുന്നതിനായി മാർച്ച് 23 മുതൽ 28 വരെയുള്ള ദിവസങ്ങളിൽ മെട്രോ സർവീസുകളുടെ എണ്ണം കുറയ്ക്കുമെന്ന് കൊച്ചി മെട്രോ അറിയിച്ചു. താൽക്കലികമായിട്ട് മാത്രമാണ് നിലവിൽ സർവീസുകൾ വെട്ടികുറയ്ക്കുന്നത്.

16:52 (IST)21 Mar 2020

Explained: കോവിഡ്-19 പ്രതിരോധ മരുന്നിനായി എത്ര കാലം കാത്തിരിക്കണം?

കോവിഡ്-19 നുള്ള പ്രതിരോധ മരുന്നിനായി എത്രനാള്‍ കാത്തിരിക്കണം? ഇനിയും മാസങ്ങള്‍ ഇതിനായി കാത്തിരിക്കേണ്ടിവരുമെന്നാണ് വൈദ്യശാസ്ത്ര രംഗത്തുനിന്ന് ഈ ചോദ്യത്തിനുള്ള മറുപടി. എല്ലാം നല്ല രീതിയില്‍ പോവുകയാണെങ്കില്‍ 12-18 മാസത്തിനുള്ളില്‍ കൊറോണയ്ക്കുള്ള മരുന്ന് വികസിപ്പിക്കാനാവുമെന്ന് ലോകാരോഗ്യ സംഘടനയിലെ ശാസ്ത്രജ്ഞയായ ഡോ.സൗമ്യ സ്വാമിനാഥന്‍ ഇന്ത്യന്‍ എക്‌സ്‌പ്രസിനോട് പ്രതികരിച്ചു. ആവശ്യമായ അളവില്‍ രോഗികള്‍ക്ക് മരുന്ന് ലഭ്യമാവാന്‍ 18 മുതല്‍ 24 വരെ മാസമെടുക്കുമെന്നും അവര്‍ വ്യക്തമാക്കി. Read More

16:38 (IST)21 Mar 2020

ലോട്ടറി നറുക്കെടുപ്പ് നിർത്തിവച്ചു

അതേസമയം കേരള സർക്കാരിന്റെ മറ്റൊരു പ്രധാന വരുമാന സ്രോതസുകളിലൊന്നായ ലോട്ടറി നറുക്കെടുപ്പും മാറ്റിവയ്ക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. മാർച്ച് 31 വരെയുള്ള നറുക്കെടുപ്പ് നിർത്തിവച്ചുകൊണ്ടാണ് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയിരിക്കുന്നത്. മാർച്ച് 31നായിരുന്നു ഈ വർഷത്തെ സമ്മർ ബംപർ നറുക്കെടുപ്പ് നടക്കേണ്ടിയിരുന്നത്. മാർച്ച് ഒന്നും മുതൽ 14 വരെയുള്ള ലോട്ടറികൾ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.

16:38 (IST)21 Mar 2020

ലോട്ടറി നറുക്കെടുപ്പ് നിർത്തിവച്ചു

അതേസമയം കേരള സർക്കാരിന്റെ മറ്റൊരു പ്രധാന വരുമാന സ്രോതസുകളിലൊന്നായ ലോട്ടറി നറുക്കെടുപ്പും മാറ്റിവയ്ക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. മാർച്ച് 31 വരെയുള്ള നറുക്കെടുപ്പ് നിർത്തിവച്ചുകൊണ്ടാണ് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയിരിക്കുന്നത്. മാർച്ച് 31നായിരുന്നു ഈ വർഷത്തെ സമ്മർ ബംപർ നറുക്കെടുപ്പ് നടക്കേണ്ടിയിരുന്നത്. മാർച്ച് ഒന്നും മുതൽ 14 വരെയുള്ള ലോട്ടറികൾ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.

16:37 (IST)21 Mar 2020

ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ കർശന നിയമനടപടി

ബാറുകൾ, ബിയർ പാർലറുകൾ, ബെവ് കോ ഔട്‌ലെറ്റുകൾ എന്നിവ അടച്ചിടാൻ എക്സൈസ് കമ്മീഷ്ണറാണ് ഉത്തരവിറക്കിയത്. എന്നാൽ നാളെ മാത്രമായിരിക്കും ഉത്തരവ് ബാധകം. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കാനും കമ്മിഷണറുടെ ഉത്തരവിൽ പറയുന്നു. നേരത്തെ ബിവേറേജ് ഔട്‌ലെറ്റുകൾ അടയ്ക്കാത്തതിനെതിരെ പല ഭാഗങ്ങളിൽ നിന്നും പ്രതിഷേധം ഉയർന്നിരുന്നു. നിയന്ത്രണങ്ങൾക്കിടയിലും എക്സൈസ് നടത്തിയ കള്ള്ഷാപ്പ് ലേലവും വിവാദമായിരുന്നു.

16:36 (IST)21 Mar 2020

ജനതാ കർഫ്യൂവിന് മദ്യശാലകൾ അടച്ചിടും; സംസ്ഥാനത്ത് ലോട്ടറി നറുക്കെടുപ്പും നിർത്തിവച്ചു

സംസ്ഥാനത്തും കൊറോണ വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കി സംസ്ഥാന സർക്കാർ. പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ജനതാ കർഫ്യൂവിന്റെ ഭാഗമായി സംസ്ഥാനത്തെ മദ്യശാലകൾ നാളെ അടച്ചിടും. ലോട്ടറി നറുക്കെടുപ്പ് മാർച്ച് 31 വരെ നിർത്തി വയ്ക്കാനും സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

16:05 (IST)21 Mar 2020

മദ്യശാലകൾ അടച്ചിടും

നാളെ സംസ്ഥാനത്തെ മദ്യശാലകൾ അടച്ചിടും. ബാറുകൾ – ബിയർ പാർലറുകൾ , ബെവ് കോ ഔട്ട് ലെറ്റുകൾ എന്നിവ അടച്ചിടാൻ എക്സൈസ് കമ്മീഷണറുടെ ഉത്തരവ്. നാളെ മാത്രമാണ് ഉത്തരവ് ബാധകം. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കും.

15:38 (IST)21 Mar 2020

കണ്ണൂർ സെൻട്രൽ ജയിലിലും കൊറോണ ഭീതി; മഹാരാഷ്ട്രയിലേക്ക് മുങ്ങിയ പ്രതി ഐസൊലേഷനിൽ

സംസ്ഥാനത്തും കൊറോണ പടരുന്നതിനിടയിൽ കൂടുതൽ ആശങ്ക പടർത്തി കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും പരോളിലിറങ്ങി മുങ്ങിയ പ്രതി. രാജ്യത്ത് ഏറ്റവും കൂടുതൽ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്ത മഹാരാഷ്ട്രയിലേക്ക് പോയ കൊലക്കേസ് പ്രതി അണ്ണേരി വിപിനെ കഴിഞ്ഞ ദിവസമാണ് പൊലീസ് പിടികൂടിയത്. പനിയോടെ നാട്ടിലേക്ക് തിരിച്ചെത്തിയ ഇയാളെ പൊലീസ് പിടികൂടി ജയിലിലെത്തിക്കുകയായിരുന്നു. പടി ബാധിച്ച ഇയാളെ സഹതടവുകാർക്കൊപ്പം തമസിപ്പിച്ചതാണ് ആശങ്കയ്ക്ക് കാരണം. സഹതടവുകാർ ബഹളം വച്ചതോടെ ഇയാളെ ഐസോലേഷൻ സെല്ലിലേക്ക് മാറ്റി. മഹാരാഷ്ട്രയിലെ സൊലാപൂരിലാണ് ഇയാൾ ഒളിവിൽ കഴിഞ്ഞിരുന്നത്. അതേസമയം വീഴ്ച പറ്റിയിട്ടില്ലെന്ന നിലപാടാണ് ജയിൽ അധികൃതർ സ്വീകരിച്ചത്. പനിയാണെന്ന് മനസിലാക്കിയ ഉടാനെ ഇയാളെ പ്രത്യേകം തയ്യാറാക്കിയ ഐസോലെഷൻ സെല്ലിലിക്ക് മാറ്റിയതായി ജയിൽ സൂപ്രണ്ട് അറിയിച്ചു.

14:36 (IST)21 Mar 2020

നികുതി വരുമാനം കുറയും

കൊറോണ വെെറസ് ബാധ സാമ്പത്തിക സ്ഥിതിയെ രൂക്ഷമായി ബാധിച്ചെന്ന് കേരള ധനമന്ത്രി തോമസ് ഐസക്. നികുതി വരുമാനം കുറയുമെന്നും മന്ത്രി പറഞ്ഞു. 

14:26 (IST)21 Mar 2020

കെഎസ്ആർടിസി സർവീസുകൾ നിർത്തുന്നു

വയനാട്ടില്‍ നിന്നും കെഎസ്ആര്‍ടിസിയുടെ എല്ലാ ദീര്‍ഘദൂരസര്‍വ്വീസുകളും നിര്‍ത്തിവച്ചിട്ടുണ്ട്. കർണാടകയിലെ ചാമരാജ് നഗർ ജില്ലയിലേക്കും , തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലേക്കും ബസുകളൊന്നും ഓടുന്നില്ല. അങ്ങോട്ടും ഇങ്ങോട്ടും പോകേണ്ടവർ യാത്ര വേഗത്തിലേക്കാൻ വയനാട് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്ന് രാത്രിയോടെ ഗതാഗതത്തിന് പൂർണ നിയന്ത്രണം ഏര്‍പ്പെടുത്താനാണ് സാധ്യത.

13:25 (IST)21 Mar 2020

13:03 (IST)21 Mar 2020

ഇന്ത്യയിൽ കനത്ത ജാഗ്രത

36 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത് 98 പേർക്കാണ്. രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 271 ആയിട്ടുണ്ട്. കോവിഡ് വ്യാപനം നേരത്തേതിൽ നിന്നു വ്യത്യസ്‌തമായി അടുത്ത ഘട്ടത്തിലേക്ക് കടന്നതായാണ് കണക്കുകളിൽ നിന്നു വ്യക്‌തമാകുന്നത്. സാമൂഹ്യവ്യാപനം നടന്നിട്ടുണ്ടോ എന്ന കാര്യം ഇനിയുള്ള ദിവസങ്ങളിൽ വ്യക്തമാകും. അതുകൊണ്ട് തന്നെ വലിയ ജാഗ്രതാണ് രാജ്യത്ത് തുടരുന്നത്. അടുത്ത രണ്ട് ആഴ്‌ചത്തേക്ക് രാജ്യത്ത് അതീവ ജാഗ്രത തുടരും.

12:38 (IST)21 Mar 2020

ഏറ്റവും കൂടുതൽ കോവിഡ് ബാധിതർ മഹാരാഷ്ട്രയിൽ

ഇന്ത്യയിൽ ഏറ്റവും കൂടുതൽ കോവിഡ് വെെറസ് ബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്. ഇതുവരെ 63 കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്തത്. കേരളത്തിൽ 40 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട് 

12:32 (IST)21 Mar 2020

പഞ്ചാബിലും നോയ്‌ഡയിലും ഓരോ കേസുകൾ

പഞ്ചാബിലും നോയ്‌ഡയിലും ഇന്ന് ഓരോ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഛണ്ഡീഗഢിൽ കോവിഡ് ബാധിച്ച മരിച്ച ആളുമായി സമ്പർക്കം പുലർത്തിയ ആൾക്കാണ് ഇന്ന് പഞ്ചാബിൽ കോവിഡ് സ്ഥിരീകരിച്ചത്. 

12:30 (IST)21 Mar 2020

12:28 (IST)21 Mar 2020

കോവിഡ് ബാധിതരുടെ എണ്ണം വർധിച്ചു

രാജ്യത്ത് കോവിഡ് 19 ബാധിച്ചവരുടെ എണ്ണം ക്രമാതീതമായി കൂടുന്നു. ഇന്ന് മാത്രം 35 പേർക്ക് ഇതുവരെ സ്ഥിരീകരിച്ചു. ഇനിയും എണ്ണം കൂടാനാണ് സാധ്യത. ആകെ കൊറോണ ബാധിതരുടെ എണ്ണം 271 ആയി. 

12:24 (IST)21 Mar 2020

സർവീസുകൾ നിലയ്ക്കുന്നു

കരിപ്പൂർ അന്താരാഷട്ര വിമാനത്താവളത്തിൽനിന്നുള്ള സർവീസുകൾ പൂർണമായി നിലയ്ക്കുന്നു. അന്താരാഷ്ട്ര സർവീസുകൾ വെള്ളിയാഴ്ചയോടെ നിലച്ചു. ഇത്തിഹാദ് എയർവേയ്സിന്റെ ഒരു വിമാനംമാത്രമാണ് വെള്ളിയാഴ്ച കരിപ്പൂരിൽനിന്ന്‌ അബുദാബി പൗരന്മാരായ രണ്ടുപേർക്കായിമാത്രം സർവീസ് നടത്തിയത്.

11:33 (IST)21 Mar 2020

സ്വമേധയാ കടകൾ അടച്ച് വ്യാപാരികൾ

11:16 (IST)21 Mar 2020

കേരളത്തിന്റെ അതിർത്തികൾ അടയ്ക്കുന്നു

വൈറസ് പടരുന്ന പശ്ചാത്തലത്തിൽ കേരളാ അതിർത്തികളഞ്ഞുതുടങ്ങി. വയനാട്ടിലിന്നും ദീർഘദൂര സർവീസുകൾ എല്ലാം നിലച്ചു. ചെക്‌പോസ്റ്റിലൂടെ അവശ്യ വാഹനങ്ങൾ മാത്രമാകും ഇനി കടന്നുപോകുക . കാസർഗോഡ് നിന്നു കർണാടകയിലേക്കും അവിടെ നിന്നു തിരിച്ചും വാഹനങ്ങൾ കടത്തിവിടുന്നതിനു നിയന്ത്രണമേർപ്പെടുത്തി. കേരളത്തിലേക്കുള്ള കർണാടക ആർടിസി ബസുകൾ സർവീസ് റദ്ദാക്കി. കുമളിയിലേക്കുള്ള മുഴുവൻ തമിഴ്‌നാട് ബസ് സർവീസുകളും ഉച്ചയോടെ റദ്ദാക്കും. കുടകിലേക്കുള്ള യാത്ര പൂർണമായും ഒഴിവാക്കണമെന്ന് വയനാട് കലക്‌ടർ അറിയിച്ചു. കർണാടക ചാമരാജ് നഗർ ജില്ലയിലേക്കും, തമിഴ്നാട് നീലഗിരി ജില്ലയിലേക്കും ബസുകളൊന്നും ഓടുന്നില്ല. കെഎസ്ആർടിസി തമിഴ്നാട്ടിലേക്ക് സർവീസ് നടത്തുന്നുണ്ട്. കേരളത്തിലെ അതിർത്തികളിലെല്ലാം കനത്ത ജാഗ്രത തുടരുകയാണ്.

11:08 (IST)21 Mar 2020

പത്തനംതിട്ടയിൽ നാല് പേർ ഐസോലേഷനിൽ

കോവിഡ്-19 രോഗലക്ഷണങ്ങളോടെ പത്തനംതിട്ടയിൽ നാല് പേർ ഐസോലേഷനിൽ. എൺപതു വയസ്സുള്ള സ്ത്രീ അടക്കമാണ് നിരീക്ഷണത്തിലുള്ളത്. പത്തനംതിട്ട ജില്ലയിൽ ഇരുപത് പേരാണ് ആശുപത്രിയിൽ നിരീക്ഷണത്തിലുള്ളത്. ജില്ലയിൽ കനത്ത ജാഗ്രത തുടരുകയാണ്. കണ്ണൂരിൽ 20 പേർ നിരീക്ഷണത്തിലാണ്. കാസർഗോഡ് കോവിഡ് സ്ഥിരീകരിച്ച വ്യക്‌തി കണ്ണൂരിൽ ഒരു മരണച്ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു. ഇയാളുമായി അടുത്ത സമ്പർക്കം പുലർത്തിയവരാണ് കണ്ണൂരിലെ ഇരുപത് പേർ. 

10:48 (IST)21 Mar 2020

കോവിഡ് ബാധിതനെതിരെ കലക്‌ടർ

കഴിഞ്ഞ ദിവസം കോവിഡ്-19 സ്ഥിരീകരിച്ച കാസർഗോഡ് സ്വദേശിയുടെ യാത്രകളിൽ ദുരൂഹതയെന്ന് കലക്‌ടർ ഡി.സജിത് ബാബു. യാത്രയുമായി ബന്ധപ്പെട്ട പല കാര്യങ്ങളും രോഗി മറച്ചുവച്ചെന്ന് കലക്‌ടർ പറഞ്ഞു. യാത്രകളുടെ കൃത്യമായ വിവരങ്ങൾ ഇയാൾ നൽകാത്തതാണ് റൂട്ട് മാപ്പ് തയാറാക്കുന്നത് വൈകാൻ കാരണം. മംഗലാപുരത്ത് രക്തസാംപിൾ പരിശോധിച്ച കാര്യമുൾപ്പെടെ പല കാര്യങ്ങളും രോഗി മറച്ചുവച്ചതായി കലക്‌ടർ പറഞ്ഞു.

10:47 (IST)21 Mar 2020

കോവിഡ് ബാധിതനെതിരെ കേസ്

കാസർകോട് ജില്ലയിൽ കോവിഡ്-19 പടരാൻ കാരണക്കാരനായ പ്രവാസിക്കെതിരെ കേസെടുത്തു. കാസർഗോഡ് കുഡ്‌ലു സ്വദേശിയായ ഇയാളിൽനിന്ന് അഞ്ച് പേർക്കാണ് കോവിഡ് പടർന്നത്. വിദേശത്തുനിന്ന് എത്തിയ ഇയാൾ കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചില്ലെന്നു നേരത്തെ വാർത്തകൾ പുറത്തുവന്നിരുന്നു. വിവാഹങ്ങളിലടക്കം ജില്ലയിലെ പൊതുപരിപാടികളിൽ ഇയാൾ പങ്കെടുത്തിട്ടുണ്ട്. വിദേശത്തുനിന്ന് എത്തിയവർ 14 ദിവസം നിർബന്ധമായും സ്വയം നിരീക്ഷണത്തിൽ പ്രവേശിക്കണമെന്ന് നിർദേശമുണ്ട്. കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിനാലാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.

10:41 (IST)21 Mar 2020

ട്രെയിൻ സർവീസുകൾ റദ്ദാക്കി

മാർച്ച് 21 അർധരാത്രി പത്ത് മുതൽ മാർച്ച് 22 രാത്രി പത്ത് വരെയുള്ള എല്ലാ പാസഞ്ചർ ട്രെയിനുകളും റദ്ദാക്കും (ഏകദേശം 2400 സർവീസുകൾ). എന്നാൽ നേരത്തെ സർവീസ് ആരംഭിച്ച ട്രെയിനുകൾ യാത്ര തുടരും. മാർച്ച് 22ന് പുലർച്ചെ നാലിനും രാത്രി പത്തിനുമിടയിൽ ആരംഭിക്കുന്ന എല്ലാ ദീർഘദൂര മെയിൽ, എക്സ്പ്രസ്, ഇന്റർസിറ്റി ട്രെയിൻ സർവീസുകളും റദ്ദാക്കി (ഏകദേശം 1300 സർവീസുകൾ). അതേസമയം ജനതാ കർഫ്യൂ ആരംഭിക്കുന്നതിന് മുമ്പ് സർവീസ് ആരംഭിച്ച ഈ വിഭാഗത്തിലെ ട്രെയിനുകൾ ലക്ഷ്യസ്ഥാനത്തേക്ക് യാത്ര തുടരും.

Covid-19: ആഗോളതലത്തില്‍, കോവിഡ്-19 മരണം ആശങ്കാജനകമായി ഉയരുകയാണ്. 11,397 പേരാണ് ഇതുവരെ മരിച്ചത്. ലോകത്തുടനീളം രോഗബാധിതരുടെ എണ്ണം 275,000 ആയി.

കോവിഡ് പൊട്ടിപ്പുറപ്പെട്ട ചെെനയേക്കാൾ മരണസംഖ്യയാണ് ഇറ്റലിയിൽ റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. മരണസംഖ്യ  4,032 ആയി ഉയർന്നു. ഇന്നലെ മാത്രം 627 പേര്‍ മരിച്ചു. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം എണ്ണം അൻപതിനായിരത്തിലേക്ക് അടുക്കുകയാണ്. ആറായിരത്തോളം പുതിയ കേസുകളാണ് 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്‌തത്. ഇറ്റലിയെ ഭയപ്പെടുത്തുന്ന കണക്കാണിത്.

അതേസമയം, കോവിഡ്-19 പൊട്ടിപ്പുറപ്പെട്ട ചൈനയിലെ വുഹാനില്‍ ചെെനയിൽ കോവിഡ് വ്യാപനം കുറയുകയാണ്. പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നതു പ്രതീക്ഷാനിര്‍ഭരമാണ്. ചൈനയിൽ 3,139 പേരാണ് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഏഴു പേർ മരിച്ചു. ഇറാനിൽ 1,433 പേരും സ്പെയിനിൽ 1,093 പേരും മരിച്ചു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Coronavirus covid 19 restriction in india alert

Next Story
നികുതി ഈടാക്കുന്നത് നിര്‍ത്തിവയ്‌ക്കണമെന്ന ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തുsupreme court,സുപ്രീം കോടതി. ktdc,കെടിഡിസി, kovalam,കോവളം, hotel samudra, ഹോട്ടല്‍ സമുദ്ര,ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com