Latest News
സംസ്ഥാനത്ത് ഇന്ന് 7719 പേർക്ക് കോവിഡ്; 161 മരണം
മൂന്നാം തരംഗം നേരിടാന്‍ ആക്ഷന്‍ പ്ലാന്‍; പ്രതിദിന വാക്സിനേഷന്‍ രണ്ടര ലക്ഷമായി ഉയര്‍ത്തും
സംസ്ഥാനത്ത് മഴ തുടരുന്നു; ഇന്ന് 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
രാജ്യദ്രോഹ കേസ്: മുന്‍കൂര്‍ ജാമ്യം ആവശ്യപ്പെട്ട് ഐഷ സുല്‍ത്താന ഹൈക്കോടതിയില്‍
പ്രഫുല്‍ ഖോഡ പട്ടേലിന്റെ സന്ദര്‍ശനം: കരിദിനം ആചരിച്ച് ലക്ഷദ്വീപ്
70,421 പുതിയ രോഗബാധിതര്‍; സജീവ കേസുകള്‍ പത്ത് ലക്ഷത്തില്‍ താഴെ
കുട്ടികളുടെ വാക്‌സിനേഷന്‍: ലക്ഷ്യം 12 വയസിന് മുകളിലുള്ള 80 ശതമാനത്തെ

‘നമ്മുടെ രാജ്യത്തിനായി, കുടുംബത്തിനായി’ വീട്ടിലിരിക്കാൻ മലയാളത്തിന്റെ പ്രിയ താരങ്ങളും

ജനത കർഫ്യൂവിന്റെ ഭാഗമായാണ് താൻ വീട്ടിൽ ഇരിക്കുന്നതെന്ന് ദുൽഖർ

Poornima, പൂർണിമ, Indrajith, ഇന്ദ്രജിത്, Supriya Menon, സുപ്രിയ മേനോൻ, ദുൽഖർ സൽമാൻ, Dulquer Salmaan, kunchacko boban, janata curfew, iemalayalam, ഐഇ മലയാളം

കൊറോണ വൈറസ് വ്യാപനത്തിനെതിരെ രാജ്യം ഒറ്റക്കെട്ടായി നീങ്ങുകയാണ്. മനസുകൊണ്ട് അടുത്തും ശരീരം കൊണ്ട് അകന്നും ഇരിക്കാനാണ് സർക്കാരുകളെല്ലാം നിർദേശിക്കുന്നത്. ഈ അവസരത്തിൽ കൊറോണയ്‌ക്കെതിരായ പോരാട്ടത്തിൽ അണി ചേരുകയാണ് മലയാളത്തിന്റെ പ്രിയ താരങ്ങളും.

പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ജനതാ കർഫ്യൂവിന്റെ ഭാഗമായി താൻ വീട്ടിലിരിക്കുകയാണെന്നും മറ്റുള്ളവരും അത് ചെയ്യുന്നുവെന്ന് പ്രതീക്ഷിക്കുന്നുവെന്നും മലയാളത്തിന്റെ യങ് സൂപ്പർസ്റ്റാർ ദുൽഖർ സൽമാൻ പറഞ്ഞു. എന്റെ രാജ്യത്തിനായി, എന്റെ കുടുംബത്തിനായി വീട്ടിലിരിക്കുന്നു എന്ന് എഴുതിയ കടലാസ് കൈയിൽ പിടിച്ച ചിത്രവും ഡിക്യു പോസ്റ്റ് ചെയ്തിട്ടുണ്ട്.

വീട്ടിൽ സന്തോഷത്തോടെ ഇരിക്കാനാണ് പൂർണിമയും ഇന്ദ്രജിത്തും സുപ്രിയയും പറയുന്നത്. മൂന്നു പേരും ഒന്നിച്ചുള്ള ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്. പൃഥ്വിരാജിനെ മിസ് ചെയ്യുന്നുവെന്നും എഴുതിയിട്ടുണ്ട്.

View this post on Instagram

മനുഷ്യൻ മനുഷ്യനിൽ നിന്നും അകലം പാലിക്കണം എന്ന് ലോകം പറയേണ്ടി വന്ന അപൂർവ സാഹചര്യം… അത് കൊണ്ടു തന്നെ മനസുകൾ തമ്മിലുള്ള അകലം ഈ അവസരത്തിൽ കുറയണം.. ജാതി ,മതം ,ദേശം ,രാഷ്ട്രീയം ; ഇതിനുമെല്ലാം അപ്പുറം ; “മനുഷ്യൻ”മാനദണ്ഡമാവണം . ലോകജനതയോടൊപ്പം നമ്മളും അതിജീവനത്തിന്റെ പോരാട്ടത്തിലാണ് പ്രതിരോധമാണ് പ്രതിവിധി ആരോഗ്യരംഗത്തു പ്രവർത്തിക്കുന്നവർ, പോലീസ് , സൈനിക വിഭാഗങ്ങങ്ങൾ സന്നദ്ധ സംഘടനകൾ, സർവോപരി സർക്കാരുകൾ അവരുടെ കൂട്ടായ പ്രവർത്തനങ്ങൾ വിജയിക്കുവാൻ നമ്മുടെ സഹകരണം കൂടിയേ തീരൂ… മുൻപ് അനുഭവിച്ചോ പരിചയിച്ചോ ശീലമില്ലാത്ത ഒരു സാമൂഹിക സ്ഥിതി. നമ്മുടെ നാട്ടിൽ ഇത് മൂന്നാം ഘട്ടത്തിൽ എത്തിയിരിക്കുകയാണ് അപകടകരമായ ഈ അവസ്ഥയിൽ പൗരബോധത്തോടെയുള്ള ഗൗരവമായ സമീപനം നാം ഓരോരുത്തരിലും നിന്നും ഉണ്ടാവണം നിരുത്തരവാദിത്വപരമായ ചെറിയ ഒരു പെരുമാറ്റം പോലും നമുക്കും നമുക്ക് ചുറ്റുമുള്ളവർക്കും ദോഷമായി ഭവിച്ചേക്കാം സ്വയം സുരക്ഷിതരാവുക അത് വഴി സമൂഹത്തെ സുരക്ഷിതമാക്കുക …

A post shared by Ramesh Pisharody (@rameshpisharody) on

മനുഷ്യൻ മനുഷ്യനിൽ നിന്നും അകലം പാലിക്കണം എന്ന് ലോകം പറയേണ്ടി വന്ന അപൂർവ സാഹചര്യം… അത് കൊണ്ടു തന്നെ മനസുകൾ തമ്മിലുള്ള അകലം ഈ അവസരത്തിൽ കുറയണം.. ജാതി, മതം, ദേശം, രാഷ്ട്രീയം; ഇതിനുമെല്ലാം അപ്പുറം ; “മനുഷ്യൻ”മാനദണ്ഡമാവണം എന്നാണ് രമേഷ് പിഷാരടി പറയുന്നത്..

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Poornima indrajith supriya menon dulquer salmaan ask to stay at home part of janata curfew

Next Story
നടൻ പ്രഭാസ് സ്വയം നിരീക്ഷണത്തിൽ
The moderation of comments is automated and not cleared manually by malayalam.indianexpress.com