scorecardresearch

Covid-19: കോവിഡ് ബാധിച്ചവരുടെ എണ്ണം 18 ലക്ഷം കടന്നു; മരണം 1.12 ലക്ഷം

Covid-19: ഇപ്പോൾ രാജ്യത്ത് 8,346 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 716 പേർ രോഗവിമുക്തരായി ആശുപത്രി വിട്ടു

Covid-19: ഇപ്പോൾ രാജ്യത്ത് 8,346 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 716 പേർ രോഗവിമുക്തരായി ആശുപത്രി വിട്ടു

author-image
WebDesk
New Update
Corona latest updation, corona death toll, coronavirus news, കൊറോണ വൈറസ് വാർത്തകൾ, corona kerala live updates, covid 19 live updates, corona kerala live, coronavirus test, corona test, കൊറോണ വൈറസ് പരിശോധന, coronavirus symptoms, symptoms of corona,കൊറോണ വൈറസ് ലക്ഷണങ്ങള്‍,Covid Kasrgod, കാസർകോഡ് കോവിഡ്,coronavirus update,coronavirus latest, coronavirus latest news,കൊറോണ വൈറസ് ലേറ്റസ്റ്റ്, coronavirus malayalam, corona treatment,coronavirus treatment,കൊറോണ ചികിത്സ, coronavirus medicine, corona medicine, കൊറോണ വൈറസ് മരുന്ന്, iemalayalam, ഐഇ മലയാളം

Covid-19: ന്യൂഡൽഹി: ലോകത്താകെ ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 18 ലക്ഷം കടന്നു. 1,807,939 പേർക്ക് ഇതുവരെ രോഗബാധ കണ്ടെത്തിയതെന്നാണ് ജോൺ ഹോപ്കിൻസ് സർവകലാശാലയുടെ കോവിഡ് ട്രാക്കറിൽ നിന്നുള്ള കണക്കുകൾ. 1.12 ലക്ഷം പേർ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചു.

Advertisment

യുഎസിലാണ് ഏറ്റവും കൂടുതൽ രോഗികൾ. 5.3 ലക്ഷത്തിലധികം കോവിഡ് ബാധിതർ യുഎസിലുണ്ട്. സ്പെയിനിൽ 166,019 പേർക്കും, ഇറ്റലിയിൽ 152, 271 പേർക്കും രോഗം കണ്ടെത്തി. ഫ്രാൻസിൽ 130,730 പേർക്കും ജർമനിയിൽ 125, 452 പേർക്കും കോവിഡ് സ്ഥിരീകരിച്ചു. ഏറ്റവും കൂടുതൽ  കോവിഡ് ബാധിതർ മരണപ്പെട്ടതും യുഎസിലാണ്. കോവിഡ് ബാധിച്ച് 20,000ൽ കൂടുതൽ ആളുകൾ യുഎസിൽ മരിച്ചതായാണ് കണക്കുകൾ. ഇറ്റലിയിൽ19,468 പേർ കോവിഡ് ബാധിച്ച് മരിച്ചു. 16,972 പേർ സ്പെയിനിലും, 13,832 പേർ ഫ്രാൻസിലും കോവിഡ് ബാധിച്ച് മരിച്ചു. 24 മണിക്കൂറിനിടെ 1,08,504 പേര്‍ക്ക് കോവിഡ് റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 26,991 കേസുകളും അമേരിക്കയിലാണ് സ്ഥിരീകരിച്ചത്. ലോകത്താകമാനം 4,01,500 പേര്‍ മാത്രമാണ് രോഗവിമുക്തി നേടിയത്.

Read Also: കോവിഡ്-19 ഭീഷണിയിൽ നിന്ന് പുറത്തുകടക്കുന്ന ചെെനയിൽ ഒരു ദിവസത്തിനിടെ സ്ഥിരീകരിച്ചത് 100 ഓളം കേസുകൾ

ഇന്ത്യയിൽ കോവിഡ്-19 ബാധിതരുടെ എണ്ണം 8447 ഏഴായി ഉയർന്നു. 274 പേർ ഇതുവരെ രോഗം ബാധിച്ചു മരിച്ചു.  716 പേർ രോഗവിമുക്തരായി ആശുപത്രി വിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് പുതിയ 909 കേസുകളും 34 മരണങ്ങളും റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Advertisment

Read in English: Coronavirus LIVE News Updates

Live Blog

Covid-19 Live Updates: കൊറോണ വെെറസ്, കോവിഡ്-19 വാർത്തകൾ തത്സമയം














Highlights

    23:08 (IST)12 Apr 2020

    കോവിഡ് ബാധിച്ചവരുടെ എണ്ണം 18 ലക്ഷം കടന്നു

    ലോകത്താകെ ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 18 ലക്ഷം കടന്നു. 1,807,939 പേർക്ക് ഇതുവരെ രോഗബാധ കണ്ടെത്തിയതെന്നാണ് ജോൺ ഹോപ്കിൻസ് സർവകലാശാലയുടെ കോവിഡ് ട്രാക്കറിൽ നിന്നുള്ള കണക്കുകൾ. Read More

    20:46 (IST)12 Apr 2020

    ബോറിസ് ജോൺസൺ ആശുപത്രി വിട്ടു.

    കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ആശുപത്രി വിട്ടു. ലണ്ടനിലെ സെയ്ന്റ് തോമസ് ആശുപത്രിയിലായിരുന്നു ബോറിസ് ജോൺസനെ പ്രവേശിപ്പിച്ചിരുന്നത്. Read More

    20:38 (IST)12 Apr 2020

    ഈ നാട് അഭിമാനം; കൊറോണയെ അതിജീവിച്ച മുഹമ്മദ് ഫറാസ് പറയുന്നു

    ”ആരോഗ്യരംഗത്ത് ഇത്രയും അറിവും അനുഭവസമ്പത്തുമുള്ള സ്ഥലം ലോകത്തുവച്ച് തന്നെ കേരളം മാത്രമാണ്. ആരോഗ്യവകുപ്പിന്റെയും പൊലീസിന്റെയും വലിയ പങ്കാണ് വൈറസ് അധികം വ്യാപിക്കാതെ പിടിച്ചുനിര്‍ത്തുന്നത്. ഇവര്‍ക്ക് ആദ്യമായി നന്ദിപറയുന്നു. ”- ഫറാസ് പറഞ്ഞു. കൊറോണ വൈറസ് കേരളത്തില്‍ രണ്ടാം ഘട്ടത്തില്‍ സ്ഥിരീകരിച്ചതിലെ കാസര്‍ഗോട്ടെ ആദ്യ രോഗിയാണു മുഹമ്മദ് ഫറാസ്. ഈ മാസം പത്തിനാണു രോഗം ഭേദമായി കാസര്‍ഗോഡ് ജില്ലാ ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തത്. Read More

    20:16 (IST)12 Apr 2020

    ബ്രിട്ടണിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 10,000 കടന്നു

    ബ്രിട്ടണിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 10,000 കടന്നു. 657 കോവിഡ് ബാധിതരാണ് ഇന്ന് മരിച്ചത്. 79885 പേർക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. Read More

    19:14 (IST)12 Apr 2020

    തമിഴ്നാട്ടിൽ കോവിഡ് ബാധിതരുടെ എണ്ണം 1000 കടന്നു

    തമിഴ്നാട്ടിൽ കോവിഡ്-19 രോഗബാധിതരുടെ എണ്ണം 1000 കടന്നു. മഹാരാഷ്ട്രയ്ക്കും ഡൽഹിക്കും പിറകേയാണ് തമിഴ് നാട്ടിലും രോഗബാധിതരുടെ എണ്ണം 1000 കടക്കുന്നത്.

    19:06 (IST)12 Apr 2020

    ലോക്ക്ഡൗൺ: സംസ്ഥാനത്ത് ഇന്ന് 2146 കേസുകള്‍; 2149 അറസ്റ്റ്; പിടിച്ചെടുത്തത് 1411 വാഹനങ്ങള്‍

    നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 2146 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 2149 പേരാണ്. 1411 വാഹനങ്ങളും പിടിച്ചെടുത്തു.

    ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)
    തിരുവനന്തപുരം സിറ്റി - 36, 35, 23
    തിരുവനന്തപുരം റൂറല്‍ - 291, 295, 196
    കൊല്ലം സിറ്റി - 170, 170, 125
    കൊല്ലം റൂറല്‍ - 220, 222, 191
    പത്തനംതിട്ട - 187, 201, 154
    കോട്ടയം - 76, 85, 15
    ആലപ്പുഴ - 122, 125, 77
    ഇടുക്കി - 173, 90, 21
    എറണാകുളം സിറ്റി - 28, 31, 15
    എറണാകുളം റൂറല്‍ - 125, 123, 57
    തൃശൂര്‍ സിറ്റി - 81, 99, 57
    തൃശൂര്‍ റൂറല്‍ - 117, 140, 88
    പാലക്കാട് - 99, 122, 80
    മലപ്പുറം - 61, 74, 52
    കോഴിക്കോട് സിറ്റി - 64, 64, 64
    കോഴിക്കോട് റൂറല്‍ - 46, 62, 21
    വയനാട് - 75, 29, 56
    കണ്ണൂര്‍ - 161, 163, 108
    കാസര്‍ഗോഡ് - 14, 19, 11

    18:41 (IST)12 Apr 2020

    കോവിഡ് -19: ഗവേഷണം നടത്തുന്നത് നാൽപതിലധികം വാക്സിനുകളിൽ; എല്ലാം പ്രാഥമിക ഘട്ടത്തിൽ

    ന്യൂഡൽഹി: കോവിഡ് -19 പ്രതിരോധത്തിനായി നിലവിൽ  രാജ്യത്ത് 40ലധികം വാക്സിനുകളിൽ ഗവേഷണം നടത്തുന്നതായി ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച് (ഐസിഎംആർ). പരീക്ഷണങ്ങൾ പ്രാഥമിക ഘട്ടത്തിലാണെന്നും ഇവയൊന്നും തുടർ ഘട്ടങ്ങളിലേക്ക് എത്തിച്ചേർന്നിട്ടില്ലെന്നും  ഐസിഎംആർ ഉദ്യോഗസ്ഥർ അറിയിച്ചു. നിലവിൽ കോവിഡിനെതിരേ ഒരു മരുന്നും കണ്ടെത്തിയിട്ടില്ലെന്നും അവർ വ്യക്തമാക്കി. Read More

    17:59 (IST)12 Apr 2020

    ഡോക്ടറുടെ മുഖത്ത് തുപ്പി; രോഗിക്കെതിരേ വധശ്രമത്തിന് കേസ്

    തമിഴ്നാട്ടിൽ ഡോക്ടറുടെ മുഖത്ത് തുപ്പിയതിന് കോവിഡ്-19 രോഗിക്കെതിരേ കേസെടുത്തതായി പോലിസ്. കൊലപാതക ശ്രമത്തിനാണ് കേസ്. Read More

    17:43 (IST)12 Apr 2020

    കേരളത്തിന് ഇന്ന് ആശ്വാസ ദിനം; കോവിഡ്-19 സ്ഥിരീകരിച്ചത് രണ്ടുപേർക്ക് മാത്രം, 36 പേര്‍ രോഗമുക്തരായി

    കേരളത്തിന് ഏറെ ആശ്വാസം നല്‍കുന്ന ദിവസമാണിന്ന്. കോവിഡ് 19 ബാധിച്ച 36 പേര്‍ കൂടി രോഗമുക്തി നേടിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. കാസര്‍ഗോഡ് ജില്ലയിലെ 28 പേരുടേയും (കണ്ണൂര്‍ ജില്ലയില്‍ ചികിത്സയിലായിരുന്ന 2 പേര്‍) മലപ്പുറം ജില്ലയിലെ 6 പേരുടേയും കോഴിക്കോട്, ഇടുക്കി ജില്ലകളിലെ ഓരോരുത്തരുടേയും പരിശോധനാ ഫലമാണ് നെഗറ്റീവായത്. ഇതോടെ നിലവില്‍ 194 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. 179 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും രോഗമുക്തി നേടിയത്.

    publive-image

    17:14 (IST)12 Apr 2020

    ഗവേഷണം നടത്തുന്നത് നാൽപതിലധികം വാക്സിനുകളിൽ

    കോവിഡ് -19 പ്രതിരോധത്തിനായി നിലവിൽ  രാജ്യത്ത് 40ലധികം വാക്സിനുകളിൽ ഗവേഷണം നടത്തുന്നതായി ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച് (ഐസിഎംആർ). പരീക്ഷണങ്ങൾ പ്രാഥമിക ഘട്ടത്തിലാണെന്നും ഇവയൊന്നും തുടർ ഘട്ടങ്ങളിലേക്ക് എത്തിച്ചേർന്നിട്ടില്ലെന്നും  ഐസിഎംആർ ഉദ്യോഗസ്ഥർ അറിയിച്ചു. Read More

    16:48 (IST)12 Apr 2020

    കോവിഡ്-19 ടെസ്റ്റ് വർധിപ്പിക്കാനുളള ശ്രമത്തിലാണെന്ന് ആരോഗ്യ മന്ത്രാലയം

    സർക്കാർ, സ്വകാര്യ മെഡിക്കൽ കോളേജുകളിലായി കോവിഡ്-19 ടെസ്റ്റ് വർധിപ്പിക്കാനുളള ശ്രമത്തിലാണെന്ന് ആരോഗ്യ മന്ത്രാലയം. എയിംസ്, നിംഹാൻസ് ഉൾപ്പെടെ 14 ഇൻസ്റ്റിറ്റ്യൂട്ടുകളിൽ കോവിഡ് ടെസ്റ്റ് നടത്തുന്നതിനായി കണ്ടെത്തിയിട്ടുണ്ടെന്നും അറിയിച്ചു

    16:45 (IST)12 Apr 2020

    കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 909 പുതിയ കേസുകൾ, 34 മരണം; ആരോഗ്യ മന്ത്രാലയം

    കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് പുതിയ 909 കേസുകളും 34 മരണങ്ങളും റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇപ്പോൾ രാജ്യത്ത് 8,346 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 716 പേർ രോഗവിമുക്തരായി ആശുപത്രി വിട്ടതായി ജോയിന്റ് സെക്രട്ടറി ലാവ് അഗർവാൾ പറഞ്ഞു.

    16:24 (IST)12 Apr 2020

    കോവിഡ്-19 ഭീഷണിയിൽ നിന്ന് പുറത്തുകടക്കുന്ന ചെെനയിൽ ഒരു ദിവസത്തിനിടെ സ്ഥിരീകരിച്ചത് 100 ഓളം കേസുകൾ

    ബെയ്ജിങ്: ചൈനയിൽ ശനിയാഴ്ച 100 ഓളം പേർക്ക് കോവിഡ്-19 രോഗബാധ സ്ഥിരീകരിച്ചതായി റിപ്പോർട്ട്. കോവിഡ് ഭീഷണിയിൽ നിന്ന് പുറത്തുകടന്നുകൊണ്ടിരിക്കുന്ന രാജ്യമാണ് ചൈന. 99 പേർക്കാണ് രാജ്യത്ത് ശനിയാഴ്ച രോഗ ബാധ സ്ഥിരീകരിച്ചതെന്ന് ചൈനയുടെ ദേശീയ ആരോഗ്യ കമ്മീഷൻ വ്യക്തമാക്കുന്നു. കഴിഞ്ഞ ഏതാനും ആഴ്ചകൾക്കിടയിൽ ഇതാദ്യമായാണ് കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം ഇത്രയും ഉയരുന്നത്. Read More

    15:32 (IST)12 Apr 2020

    റഷ്യയിൽ 24 മണിക്കൂറിനിടെ 2813 കോവിഡ് കേസുകൾ

    റഷ്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 2813 കോവിഡ് കേസുകൾ. രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിൽ ഒരു ദിവസത്തിനിടെയുണ്ടാവുന്ന ഏറ്റവും ഉയർന്ന വർധനവാണിത്. ഇതോടെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 15,770 ആയി വർധിച്ചു.

    15:17 (IST)12 Apr 2020

    ചരക്കു ലോറികളുമായി റോറോ ട്രെയിൻ

    ലോക്ക് ഡൗൺ കാലത്ത് ചരക്കു നീക്കം സുഗമമാക്കുന്നതിനായി റോറോ ചരക്കു വണ്ടികളുടെ സേവനം വർധിപ്പിച്ചതായി റെയിൽവേ മന്ത്രി പീയൂഷ് ഗോയൽ.ചരക്കു ലോറികളെ കൂട്ടമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെത്തിക്കുന്നതിനാണ് റോറോ ട്രെയിനുകൾ ഉപയോഗിക്കുന്നത്. 

    15:13 (IST)12 Apr 2020

    ലോക്ക് ഡൗണ്‍: പിടിച്ചെടുത്ത വാഹനങ്ങള്‍ തിരിച്ചുനല്‍കും

    ലോക്ക് ഡൗണ്‍ ലംഘനവുമായി ബന്ധപ്പെട്ടു സംസ്ഥാനത്ത് പിടിച്ചെടുത്ത വാഹനങ്ങള്‍ താല്‍ക്കാലികമായി വിട്ടുനല്‍കാന്‍ ഡിജിപി ലോക്നാഥ് ബെഹ്റ ജില്ലാ പോലീസ് മേധാവിമാര്‍ക്കു നിര്‍ദ്ദേശം നല്‍കി. ആവശ്യപ്പെടുമ്പോള്‍ വാഹനം ഹാജരാക്കാമെന്ന് എഴുതി വാങ്ങിയശേഷമാകും അവ വിട്ടുനല്‍കുക. ആദ്യം പിടിച്ചെടുത്ത വാഹനങ്ങള്‍ ആദ്യം എന്ന ക്രമത്തിൽ ഇവ മടക്കി നല്‍കും. സാമൂഹിക അകലം ഉൾപ്പെടെയുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ പാലിച്ചായിരിക്കും വാഹനങ്ങൾ വിട്ടുനൽകുകയെന്നും ഡിജിപിയുടെ നിർദേശത്തിൽ പറയുന്നു. വാഹന ഉടമകളില്‍ നിന്ന് പിഴ ഈടാക്കുന്നത് സംബന്ധിച്ച് അഡ്വക്കേറ്റ് ജനറലില്‍ നിന്ന് നിയമോപദേശം ലഭിച്ചശേഷം തീരുമാനമെടുക്കുമെന്നും സംസ്ഥാന പോലീസ് മേധാവി അറിയിച്ചു. 

    14:41 (IST)12 Apr 2020

    ലോക്ക്ഡൗണ്‍: സംസ്ഥാനത്ത് ഇളവുകളുണ്ടാകുമെന്ന് തോമസ് ഐസക്

    കോവിഡ് വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യവ്യാപകമായി ഏർപ്പെടുത്തിയ 21 ദിന സമ്പൂർണ ലോക്ക്ഡൗണ്‍ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചെങ്കിലും സംസ്ഥാനത്ത് ലോക്ക്ഡൗണില്‍ ഇളവുകള്‍ ഉണ്ടാകുമെന്ന് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി. കര്‍ശന ഉപാധികളോടെ ആയിരിക്കും ഇളവ് അനുവദിക്കുകയെന്നും മനുഷ്യജീവനാണ് മുന്‍ഗണനയെന്നും തിരുവനന്തപുരത്തെ കമ്യൂണിറ്റി കിച്ചന്‍ സന്ദര്‍ശിച്ചശേഷം മന്ത്രി പറഞ്ഞു.

    13:09 (IST)12 Apr 2020

    ലോക്ക്ഡൗൺ ലംഘനം ചോദ്യം ചെയ്തു, പഞ്ചാബിൽ പൊലീസുകാരന്റെ കൈ വെട്ടി

    ലോക്ക്ഡൗൺ ലംഘനം ചോദ്യം ചെയ്ത പൊലീസുകാർക്കുനേരെ ആക്രമണം. കർഫ്യൂ പാസ് കാണിക്കാൻ ആവശ്യപ്പെട്ടപ്പോഴാണ് ഒരു സംഘം ആക്രമിച്ചത്. ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ കൈയ്ക്ക് വെട്ടേൽക്കുകയും മറ്റു രണ്ടു പൊലീസുകാർക്ക് പരുക്കേൽക്കുകയും ചെയ്തു. പഞ്ചാബിലെ പട്യാല ജില്ലയിലെ സനൗർ പച്ചക്കറി മാർക്കറ്റിനു സമീപത്തുവച്ചായിരുന്നു സംഭവം. Read More 

    12:55 (IST)12 Apr 2020

    പാക്കിസ്ഥാനിൽ കോവിഡ് ബാധിതർ 5,038, മരണ സംഖ്യ 86

    പാകിസ്ഥാനിലെ കൊറോണ വൈറസ് കേസുകൾ 5,038 ആയി. 254 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. 14 പേർ കൂടി രോഗം മൂലം മരിച്ചു. രാജ്യത്ത് മരണസംഖ്യ 86 ആയി. ദേശീയ ആരോഗ്യ സേവന മന്ത്രാലയം വെബ്‌സൈറ്റിൽ 1,026 രോഗികൾ സുഖം പ്രാപിച്ചതായും 37 പേരുടെ നില ഗുരുതരമായതായും പറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കോവിഡ് -19 മൂലം 14 പേർ മരിച്ചു. 

    11:58 (IST)12 Apr 2020

    'ഞങ്ങളുടെ കോവിഡ് സഹായം തബ്‌ലിഗുകാർ, ജിഹാദികൾ എന്നിവർക്കല്ല'

    കോവിഡ് സഹായനിധിയിലേക്ക് തങ്ങൾ സംഭാവന ചെയ്യുന്ന പണം, തബ്‌ലിഗുകാർ, ജിഹാദികൾ എന്നിവർക്ക് വേണ്ടി ഉപയോഗിക്കരുതെന്ന് അസ്സം ഫോറിനേഴ്സ് ട്രിബ്യൂണൽ. കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി 60,000 രൂപ നൽകുന്നതിനൊപ്പം സമർപ്പിച്ച കത്തിലാണ് ഇക്കാര്യം പറയുന്നത്. ഏപ്രിൽ 7 ന് എഴുതിയ കത്തിൽ സംസ്ഥാന ആരോഗ്യ ധനമന്ത്രി ഹിമന്ത ബിശ്വ ശർമ്മയെ അഭിസംബോധന ചെയ്യുന്നു. ബക്സ ജില്ലയിലെ എഫ്‌ടി അംഗം കമലേഷ് കുമാർ ഗുപ്തയാണ് കത്തിൽ ഒപ്പിട്ടിരിക്കുന്നത്. Read More

    10:42 (IST)12 Apr 2020

    പ്രത്യാശയുടെ പ്രഭാതം വീടുകളിൽ ആഘോഷിച്ച് വിശ്വാസികൾ

    യേശു ക്രിസ്തു ഉയർത്തെഴുന്നേറ്റതിന്‍റെ സ്മരണയിൽ ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഈസ്റ്റർ ആഘോഷിക്കുന്നു. ദേവാലയങ്ങളിൽ പ്രത്യേക ഉയിർപ്പ് ശുശ്രൂഷ നടന്നു. കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ വിശ്വാസികളെ ഉള്‍പ്പെടുത്താതെയായിരുന്നു ശുശ്രൂഷകള്‍. പതിവ് ചടങ്ങുകളിൽ പലതും ഒഴിവാക്കിയായിരുന്നു ആഘോഷങ്ങൾ. ലോകമെമ്പാടുമുള്ള ക്രൈസ്തവ ദേവാലയങ്ങൾ വിശ്വാസികൾക്കായി പാതിരാ കുർബാന ചടങ്ങുകളുടെ ലൈവ് സ്ട്രീമിംഗ് ഒരുക്കിയിരുന്നു. Read More 

    publive-image

    10:40 (IST)12 Apr 2020

    കോവിഡ്-19 കിറ്റുകളുടെ വിതരണത്തിലെ കാലതാമസം റാപ്പിഡ് ടെസ്റ്റിനെ ബാധിക്കുന്നു

    കൂടുതൽ പേർ തിങ്ങിപ്പാർക്കുന്ന ഇടങ്ങളിലും കൂട്ടമായി താമസിക്കുന്ന കുടിയേറ്റ തൊഴിലാളികൾക്കിടയിലും കോവിഡ് പരിശോധനയുടെ ഭാഗമായി റാപ്പിഡ് ടെസ്റ്റ് ആരംഭിച്ചത് കഴിഞ്ഞയാഴ്ചയാണ്. എന്നാൽ കോവിഡ് കിറ്റുകളുടെ വിതരണത്തിലെ കാലതാമസം റാപ്പിഡ് ടെസ്റ്റിനെ പ്രതികൂലമായി ബാധിക്കുന്നു. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) 5 ലക്ഷം കിറ്റുകൾക്ക് ഉത്തരവിട്ടിരുന്നു, അതിൽ 2.5 ലക്ഷം കഴിഞ്ഞ ആഴ്ച വിതരണം ചെയ്യേണ്ടതായിരുന്നു. Read More

    10:39 (IST)12 Apr 2020

    കോവിഡ്: മരണം 1.08 ലക്ഷം കടന്നു, രോഗബാധിതർ 17 ലക്ഷത്തിന് മുകളിൽ

    ലോകത്താകെ കോവിഡ്-19 ബാധിച്ചുള്ള മരണം 1.08 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 5,817 പേരാണ് കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്. ഇതോടെ ലോകത്താകെ മരിച്ചവരുടെ എണ്ണം 1,08,770 ആയി ഉയര്‍ന്നു. ഇതുവരെ 210 രാജ്യങ്ങളിലായി 17,74,446 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 1,08,504 പേര്‍ക്ക് കോവിഡ് റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 26,991 കേസുകളും അമേരിക്കയിലാണ് സ്ഥിരീകരിച്ചത്. ലോകത്താകമാനം 4,01,500 പേര്‍ മാത്രമാണ് രോഗവിമുക്തി നേടിയത്. Read More

    10:38 (IST)12 Apr 2020

    രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 8000 കടന്നു

    ഇന്ത്യയിൽ കൊറോണ വൈറസ് കേസുകൾ 8,000 കടന്ന് 8,356 ൽ എത്തി. 273 പേർ മരിച്ചു. 8,356 കേസുകളിൽ 7,367 കേസുകൾ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്. 716 കേസുകൾ ഡിസ്ചാർജ് ചെയ്തു.

    Covid-19 Live Updates: രാജ്യത്ത് കോവിഡ്-19 ഭീഷണിയുടെ പശ്ചാത്തലത്തിൽ സ്വീകരിച്ച് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നീട്ടി കൂടുതൽ സംസ്ഥാനങ്ങൾ. ഏറ്റവും ഒടുവിൽ മഹാരാഷ്ട്രയാണ് ലോക്ക്ഡൗൺ നീട്ടിയത്. ഈ മാസം 30 വരെ സംസ്ഥാനത്ത് ലോക്ക്ഡൗൺ തുടരും. നേരത്തേ ഒഡീഷ, പഞ്ചാബ് സംസ്ഥാനങ്ങളും സമാന നടപടി സ്വീകരിച്ചിരുന്നു.
    Corona Virus Covid 19

    Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

    Follow us: