ഗുവാഹട്ടി: കോവിഡ് സഹായനിധിയിലേക്ക് തങ്ങൾ സംഭാവന ചെയ്യുന്ന പണം, തബ്ലിഗുകാർ, ജിഹാദികൾ എന്നിവർക്ക് വേണ്ടി ഉപയോഗിക്കരുതെന്ന് അസ്സം ഫോറിനേഴ്സ് ട്രിബ്യൂണൽ. കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി 60,000 രൂപ നൽകുന്നതിനൊപ്പം സമർപ്പിച്ച കത്തിലാണ് ഇക്കാര്യം പറയുന്നത്.
ഏപ്രിൽ 7 ന് എഴുതിയ കത്തിൽ സംസ്ഥാന ആരോഗ്യ ധനമന്ത്രി ഹിമന്ത ബിശ്വ ശർമ്മയെ അഭിസംബോധന ചെയ്യുന്നു. ബക്സ ജില്ലയിലെ എഫ്ടി അംഗം കമലേഷ് കുമാർ ഗുപ്തയാണ് കത്തിൽ ഒപ്പിട്ടിരിക്കുന്നത്.
മുൻ അഭിഭാഷകനും നോട്ടറിയുമായ കമലേഷ് കുമാർ ഗുപ്തയുമായി ബന്ധപ്പെട്ടപ്പോൾ താൻ കത്തെഴുതിയതായും എന്നാൽ അത് പിൻവലിച്ചതായും ഇത് സർക്കാരിന് അയച്ചില്ലെന്നും സൺഡേ എക്സ്പ്രസിനോട് അദ്ദേഹം സ്ഥിരീകരിച്ചു. കത്തിൽ എഴുതിയിരിക്കുന്ന കാര്യങ്ങളെ കുറിച്ച് ചർച്ച ചെയ്യാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും കമലേഷ് കുമാർ ഗുപ്ത വ്യക്തമാക്കി.
Read More: Covid-19 Live Updates: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 8000 കടന്നു
നിയമലംഘകരായ തബ്ലീഗി ജമാഅത്ത്, ജിഹാദി, ജാഹിൽ എന്നിവരുടെ അംഗങ്ങൾക്ക് സഹായം നൽകാതിരിക്കണമെന്നാണ് ഞങ്ങളുടെ ഏക പ്രാർത്ഥന. കോവിഡ്-19 മഹാമാരിയുടെ പിടിയിൽ നിന്ന് മനുഷ്യരാശിയെ രക്ഷിക്കുന്നതിനായി ഞങ്ങളുടെ സംഭാവനകളെ ദയവായി സ്വീകരിക്കുക,” കത്തിൽ പറയുന്നു.
1946 ലെ വിദേശി നിയമപ്രകാരം ഒരാൾ നിയമവിരുദ്ധമായി രാജ്യത്തെ കഴിയുന്ന വിദേശിയാണോ അല്ലയോ എന്ന് തീരുമാനിക്കുന്ന ക്വാസി-ജുഡീഷ്യൽ ബോഡികളാണ് എഫ്ടികൾ. കഴിഞ്ഞ വർഷം പ്രസിദ്ധീകരിച്ച എൻആർസി 19 ലക്ഷത്തിലധികം ആളുകളെ ഒഴിവാക്കി. നിരസിച്ച ഉത്തരവുകൾ ലഭിച്ചുകഴിഞ്ഞാൽ പിന്നീട് ഉൾപ്പെടുത്തുന്നതിനായി അപ്പീൽ നൽകുന്നതിന് എഫ്ടിക്ക് മുമ്പിലും ഹാജരാകണം. അവരുടെ പൗരത്വത്തെ സംബന്ധിച്ച തീരുമാനങ്ങളെടുക്കുന്നത് ട്രിബ്യൂണൽ അംഗങ്ങളാണ്.
കത്തിൽ പരാമർശിച്ച സംഭാവന നൽകിയ 12 പേരിൽ ഒരാളായ പോംപ ചക്രവർത്തി, 30 വർഷത്തെ സേവനത്തിന് ശേഷം ഇന്ത്യൻ ആർമി സബ്ഡാറായി വിരമിച്ച മുഹമ്മദ് സനൗല്ലയെ കഴിഞ്ഞ വർഷം ഒരു ‘വിദേശി’ ആയി പ്രഖ്യാപിച്ചിരുന്നു. സനാവുള്ളയെ ഒരു തടങ്കൽ കേന്ദ്രത്തിൽ പാർപ്പിക്കുകയും പിന്നീട് ഗുവാഹട്ടി ഹൈക്കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു. എഫ്ടി ഉത്തരവിനെതിരെ സനാവുള്ളയുടെ അപ്പീൽ കോടതിയിൽ തീർപ്പുകൽപ്പിച്ചിട്ടില്ല.
Read in English: Our COVID aid not for Tablighis, jihadis, write Assam Foreigners’ Tribunals’ members