scorecardresearch

സമാധാനത്തിനേയും വികസനത്തേയും എന്നും എതിർക്കുന്നവർ; കോൺഗ്രസിനെതിരെ അസം മുഖ്യമന്ത്രി

ലോക്‌സഭാ തെരഞ്ഞെടുപ്പ് അരാജകത്വവും ജനാധിപത്യവും തമ്മിലുള്ള പോരാട്ടമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടാമത്തേതിന് വേണ്ടി നിലകൊള്ളുന്നതായും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ

ലോക്‌സഭാ തെരഞ്ഞെടുപ്പ് അരാജകത്വവും ജനാധിപത്യവും തമ്മിലുള്ള പോരാട്ടമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടാമത്തേതിന് വേണ്ടി നിലകൊള്ളുന്നതായും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ

author-image
WebDesk
New Update
Himanta Sharma

ഗുവാഹത്തി: കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. സമാധാനത്തിന്റേയും വികസനത്തിന്റേയും ഏറ്റവും വലിയ ശത്രുവാണ് കോൺഗ്രസെന്ന് ആരോപിച്ച ഹിമന്ത വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനെ അരാജകത്വവും ജനാധിപത്യവും തമ്മിലുള്ള പോരാട്ടമെന്നും വിശേഷിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ജനാധിപത്യത്തിനായി നിലകൊള്ളുന്നതെന്നും അസം മുഖ്യമന്ത്രി പറഞ്ഞു. 

Advertisment

“കോൺഗ്രസ് വികസനത്തിന്റെ മാത്രമല്ല, നമ്മുടെ നാഗരികതയുടെ കൂടി ഏറ്റവും വലിയ ശത്രുവാണ്. അവരാണ് സമാധാനത്തിന്റേയും വികസനത്തിന്റേയും ശത്രു. “ഇന്ത്യ നാഗരികതയുടെ വിജയത്തിന് സാക്ഷ്യം വഹിക്കുന്ന ഒരു സമയത്ത്, അവർ വളർച്ചയെ എതിർക്കുകയാണെങ്കിൽ, അവർക്ക് ഇന്ത്യയെ ഇഷ്ടമാണെന്ന് എങ്ങനെ പറയാൻ കഴിയും? അവർക്ക് അരാജകത്വം വേണം, നമ്മുടെ പ്രധാനമന്ത്രി വികസനം ആഗ്രഹിക്കുന്നു. ഈ തിരഞ്ഞെടുപ്പ് കൃത്യമായി അരാജകത്വവും ജനാധിപത്യവും തമ്മിലുള്ള പോരാട്ടമാണ്,” ഹിമന്ത പറഞ്ഞു. 

"ഇന്ത്യയെ 'വിശ്വഗുരു' (ലോക നേതാവ്) ആയി കാണാൻ ആഗ്രഹിക്കുന്നവരും അധഃകൃത രാജ്യമായി തുടരാൻ ആഗ്രഹിക്കുന്നവരും തമ്മിലുള്ള പോരാട്ടമെന്നാണ് തെരഞ്ഞെടുപ്പിനെ അസം മുഖ്യമന്ത്രി വിശേഷിപ്പിച്ചത്.

മോദി ഇന്ത്യയെ പൂർണ്ണമായും മാറ്റിമറിച്ചു, ഇന്ത്യയിലെ ജനങ്ങൾ അദ്ദേഹത്തോടൊപ്പമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാഹുൽ അസമിൽ വന്ന് കോൺഗ്രസിന്റെ 90 ശതമാനം  നശിപ്പിച്ചുകൊണ്ടാണ് കടന്നുപോയതെന്നും ഇപ്പോൾ 10 ശതമാനം മാത്രമേ അവശേഷിക്കുന്നുള്ളൂ കോൺഗ്രസിനെ പരിഹസിച്ചുകൊണ്ട് ശർമ്മ പറഞ്ഞു.

Read More

Advertisment
Bjp Assam

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: