/indian-express-malayalam/media/media_files/OtQivpHbU5dF7EiNrfKB.jpg)
ഫയൽ ചിത്രം
ഡൽഹി: കഴിഞ്ഞ തവണ വിജയിക്കാത്ത സീറ്റുകളിലെ സ്ഥാനാർത്ഥികൾക്ക് പ്രചാരണത്തിനും വോട്ടർമാരിലേക്ക് എത്തുന്നതിനും മതിയായ സമയം ലഭിക്കുന്നുവെന്ന് ഉറപ്പാക്കാൻ വ്യാഴാഴ്ച രാത്രി വൈകി നടന്ന പാർട്ടിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിൽ ബിജെപി തീരുമാനിച്ചിരുന്നു. ഉത്തരേന്ത്യയിൽ അതിന് അടിവരയിടുന്നതിന് ഒപ്പം തന്നെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളായ കേരളം, തെലങ്കാന എന്നിവടങ്ങളിലേക്കുള്ള ബിജെപിയുടെ ആദ്യ പട്ടികയും നേതൃത്വം പുറത്തുവിട്ടിരിക്കുയാണ്.
16 സംസ്ഥാനങ്ങളിൽ നിന്നും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള 195 ലോക്‌സഭാ സ്ഥാനാർത്ഥികളുടെ ആദ്യ പട്ടികയാണ് പുറത്തിറക്കിയത്. 47 യുവാക്കളും 28 വനിതകളും ബിജെപിയുടെ ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. പ്രധാനമന്ത്രി മോദി തുടർച്ചയായ മൂന്നാം തവണയും വാരാണസി മണ്ഡലത്തിൽ മത്സരിക്കുമ്പോൾ പട്ടികയിൽ 34 കേന്ദ്രമന്ത്രിമാരും സഹമന്ത്രിമാരും രണ്ട് മുൻ മുഖ്യമന്ത്രിമാരും ഉൾപ്പെടുന്നു. ആഭ്യന്തര മന്ത്രി അമിത് ഷാ ഗുജറാത്തിലെ ഗാന്ധിനഗറിൽ നിന്നും കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ പോർബന്തറിൽ നിന്നും മത്സരിക്കും.
പ്രധാനമന്ത്രി മോദി ഉൾപ്പെടെ 52 സ്ഥാനാർത്ഥികളെയാണ് ഉത്തർപ്രദേശിൽ ബിജെപി പ്രഖ്യാപിച്ചിരിക്കുന്നത്. മധ്യപ്രദേശിൽ 24; പശ്ചിമ ബംഗാളിൽ 20; ഗുജറാത്തിലും രാജസ്ഥാനിലും 15 വീതം; കേരളത്തിൽ 12; അസം, ജാർഖണ്ഡ്, ഛത്തീസ്ഗഡ് എന്നിവിടങ്ങളിൽ 11 പേർ വീതം; തെലങ്കാനയിൽ 9; ഡൽഹിയിൽ 5; ഉത്തരാഖണ്ഡിൽ 3; ജമ്മു & കശ്മീരിലും അരുണാചൽ പ്രദേശിലും 2 വീതം; ഗോവ, ത്രിപുര, ആൻഡമാൻ & നിക്കോബാർ, ദാമൻ & ദിയു എന്നിവിടങ്ങളിൽ ഒന്ന് വീതം സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
പട്ടികയിൽ 28 സ്ത്രീകളും 47 യുവാക്കളും 27 പട്ടികജാതിക്കാരും 18 പട്ടികവർഗക്കാരും 57 ഒബിസിയും ഉൾപ്പെടുന്നു എന്നതും ശ്രദ്ധേയമാണ്. ബിജെപിയുടെ മാത്രമല്ല, എൻഡിഎയുടെയും വ്യാപനം വർധിപ്പിക്കാനുള്ള ശ്രമങ്ങളാണ് പാർട്ടി നടത്തുന്നതെന്ന് ബിജെപി ജനറൽ സെക്രട്ടറി വിനോദ് താവ്‌ഡെ ആദ്യ പട്ടിക പ്രഖ്യാപിച്ചുകൊണ്ട് പറഞ്ഞു. ബിജെപി മാത്രമല്ല, ഈ രാജ്യത്തെ ജനങ്ങൾ ഒരു തവണ കൂടി മോദി സർക്കാരിനെ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാർട്ടിയുടെ ആദ്യ പട്ടിക പുറത്തിറക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ്, രണ്ട് സിറ്റിംഗ് എംപിമാരായ ജയന്ത് സിൻഹയും ഗൗതം ഗംഭീറും തങ്ങളുടെ തിരഞ്ഞെടുപ്പ് ചുമതലകളിൽ നിന്ന് ഒഴിവാക്കണമെന്ന് കാണിച്ച് ബിജെപി പ്രസിഡന്റ് ജെപി നദ്ദയോട് അഭ്യർത്ഥന നടത്തിയിരുന്നു. ഭാരതത്തിലും ലോകമെമ്പാടുമുള്ള ആഗോള കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനുള്ള തൻന്റെ ശ്രമങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്ന് സിൻഹ അവകാശപ്പെട്ടപ്പോൾ, വരാനിരിക്കുന്ന ക്രിക്കറ്റ് പ്രതിബദ്ധതകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഗംഭീർ ആഗ്രഹം പ്രകടിപ്പിച്ചു.
കഴിഞ്ഞ തവണ വിജയിക്കാത്ത സീറ്റുകളിലെ സ്ഥാനാർത്ഥികൾക്ക് പ്രചാരണത്തിനും വോട്ടർമാരിലേക്ക് എത്തുന്നതിനും മതിയായ സമയം ലഭിക്കുന്നുവെന്ന് ഉറപ്പാക്കാൻ സിഇസി യോഗത്തിൽ ഭരണകക്ഷി തീരുമാനിച്ചിരുന്നു. ഈ "ദുർബലമായ" സീറ്റുകൾക്ക് അനൗപചാരികമായി ചുമതലക്കാരെ വിന്യസിച്ചിട്ടുണ്ട്. യുപിയിൽ കഴിഞ്ഞ തവണ പാർട്ടിക്ക് നഷ്ടപ്പെട്ട സീറ്റുകളിൽ ബിജെപി ജനറൽ സെക്രട്ടറി സുനിൽ ബൻസാൽ കൂടുതൽ ശ്രദ്ധ ചെലുത്തുന്നുണ്ടെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന വിവരം.
ഒപ്പം ദക്ഷിണേന്ത്യയിലേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനും പാർട്ടി ലക്ഷ്യം വെക്കുന്നു എന്നത് വ്യക്തമാക്കുന്നതാണ് കേരളവും തെലങ്കാനയും അടക്കം ബിജെപിയുടെ ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടികയിൽ ഇടം പിടിക്കുന്നതിലൂടെ കാണാനാവുന്നത്. കേരളത്തിലും തമിഴ് നാട്ടിലുമടക്കമുള്ള പ്രധാനമന്ത്രിയുടെ അടുത്തടുത്തായുള്ള സന്ദർശനവും ഇതിന് അടിവരയിടുന്നതാണ്.
അത് സമയെ കഴിഞ്ഞ തവണ യുപിയിൽ മത്സരിച്ച 78 ലോക്‌സഭാ സീറ്റുകളിൽ 62ലും വിജയിച്ച ബിജെപി അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ടയുടെ പശ്ചാത്തലത്തിൽ അവിടെ വലിയ ആത്മവിശ്വാസത്തിലാണ്. എൻഡിഎയിൽ ചേരാനുള്ള രാഷ്ട്രീയ ലോക്ദളിന്റെ (ആർഎൽഡി) തീരുമാനത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ തവണ നഷ്ടപ്പെട്ട സീറ്റുകൾ കൂടി കൈപ്പിടിയിലാക്കാമെന്നും ബിജെപി കരുതുന്നു.
Read More
- ബംഗളൂരുവിലെ കഫേയിൽ നടന്നത് സ്ഫോടനം; സ്ഥിരീകരണവുമായി മുഖ്യമന്ത്രി സിദ്ധരാമയ്യ
- 'ഹിമാചലിലെ ബിജെപിയുടെ പ്രവർത്തനം തങ്ങളേക്കാൾ മികച്ചത്'; ഹിമാചൽ കോൺഗ്രസ് അദ്ധ്യക്ഷ പ്രതിഭാ സിംഗ്
- മലയാളിയായ പ്രശാന്ത് ബാലകൃഷ്ണൻ നായർ ബഹിരാകാശത്തേക്ക്; ഗഗൻയാൻ ദൗത്യസംഘത്തിന്റെ തലവൻ
- 370 സീറ്റുകൾ മാത്രമല്ല, ബിജെപി ലക്ഷ്യം വെക്കുന്നത് 50 ശതമാനം വോട്ടും
- ലോക്‌സഭാ തിരഞ്ഞെടുപ്പ്: അഞ്ചിടത്ത് കോൺഗ്രസ്-ആം ആദ്മി പാർട്ടി സീറ്റുകളിൽ ധാരണയായി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.