scorecardresearch

CAA Protests Highlights: വിദ്യാര്‍ഥികള്‍ക്കെതിരായ അതിക്രമം: ഉന്നത തല അന്വേഷണമെന്ന് ജാമിയ വിസി

CAA Protests LIVE Updates: അനുവാദമില്ലാതെ പൊലീസിന് എങ്ങനെയാണു ക്യാമ്പസില്‍ കയറാന്‍ കഴിയുകയെന്ന് വി സി ചോദിച്ചു

CAA Protests LIVE Updates: അനുവാദമില്ലാതെ പൊലീസിന് എങ്ങനെയാണു ക്യാമ്പസില്‍ കയറാന്‍ കഴിയുകയെന്ന് വി സി ചോദിച്ചു

author-image
WebDesk
New Update
Jamia VC

Citizenship Amendment Act (CAA) Protests Today Highlights: ന്യൂഡല്‍ഹി: ഞായറാഴ്ച വിദ്യാര്‍ഥികള്‍ക്കെതിരേ നടന്ന പൊലീസ് അതിക്രമങ്ങളെക്കുറിച്ച് ഉന്നത തല അന്വേഷണം നടത്തണമെന്ന് ജാമിയ മിലിയ വൈസ് ചാന്‍സലര്‍ നജ് മ അക്തര്‍. ഇതുസംബന്ധിച്ച് കേന്ദ്ര മാനവശേഷി മന്ത്രാലയത്തോട് സംസാരിക്കുമെന്ന് അവര്‍ പറഞ്ഞു. വിദ്യാര്‍ഥികള്‍ക്കെതിരായ അതിക്രമം അംഗീകരിക്കാന്‍ കഴിയില്ല. പ്രത്യേകിച്ച് ലൈബ്രറിയിലിരിക്കുകയും പഠിച്ചുകൊണ്ടിരിക്കയും ചെയ്യുകയായിരുന്നവര്‍ക്കെതിരായ പൊലീസ് അതിക്രമം.

Advertisment

അനുവാദമില്ലാതെ പൊലീസിന് എങ്ങനെയാണു ക്യാമ്പസില്‍ കയറാന്‍ കഴിയുകയെന്ന് അവര്‍ ചോദിച്ചു. "സര്‍വകലാശാലയില്‍ ധാരാളം വസ്തുക്കള്‍ നശിപ്പിക്കപ്പെട്ടിട്ടുണ്ട്. ഇതിനുള്ള നഷ്ടപരിഹാരം ആര് വഹിക്കും. സര്‍വകലാശാലയില്‍ നാശനഷ്ടം വരുത്തിയ വസ്തുക്കള്‍ നിങ്ങള്‍ക്കു ശരിയാക്കാന്‍ കഴിയുമായിരിക്കും. എന്നാല്‍ വിദ്യാര്‍ഥികള്‍ നേരിട്ട കഷ്ടത തിരിച്ചെടുക്കാന്‍ കഴിയില്ല," വൈസ് ചാന്‍സലര്‍ പറഞ്ഞു.

സര്‍വകലാശാലാ കവാടത്തിനു പുറത്ത് ബാരിക്കേഡ് സ്ഥാപിക്കരുതെന്നു വെള്ളിയാഴ്ച പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു. റജിസ്ട്രാര്‍ പൊലീസുമായി ആശയവിനിമയം നടത്തിയിരുന്നു. എന്നിട്ടും തങ്ങളോട് അനുവാദം ചോദിക്കാതെ പൊലീസ് സര്‍വകലാശലയ്ക്കുള്ളില്‍ പ്രവേശിച്ചുവെന്നും വിസി ആരോപിച്ചു. സര്‍വകലാശാലയ്ക്കു പുറത്തുള്ള പ്രക്ഷോഭങ്ങളില്‍ പങ്കെടുക്കരുതെന്ന് അവര്‍ വിദ്യാര്‍ഥികളോട് അഭ്യര്‍ഥിച്ചു.

അക്രമസംഭവങ്ങളില്‍ പുറത്തുനിന്നുളളവര്‍ക്കു പങ്കുണ്ടെന്നു റജിസ്ട്രാര്‍ എ.പി. സിദ്ദിഖി ആരോപിച്ചു. സര്‍വകലാശാലയില്‍ ഇന്നലെ നടന്നത് യുദ്ധസമാന സാഹചര്യമായിരുന്നുവെന്നു ജാമിയ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ അഹമ്മദ് കുറ്റപ്പെടുത്തി.

Advertisment

Live Blog

Citizenship Act protests: Jamia students released; protests across India














Highlights

    18:21 (IST)16 Dec 2019

    ഇന്ത്യ ഗേറ്റിനു മുന്നിൽ പ്രിയങ്ക ഗാന്ധി കുത്തിയിരുന്നു പ്രതിഷേധിക്കുന്നു

    പൗരത്വ ഭേദഗതി നിമത്തിനെതിരെ പ്രതിഷേധിച്ച ജാമിയ മിലിയ സർവകലശാല വിദ്യാർഥികൾക്കെതിരെ പൊലീസ് നടത്തിയ അക്രമണത്തിനെതിരെ കോൺഗ്രസ്. എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി, എ.കെ.ആന്റണി, കെ.സി.വേണുഗോപൽ ഉൾപ്പടെയുള്ള നേതാക്കളാണ് ഇന്ത്യ ഗേറ്റിനു മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചത്.

    17:15 (IST)16 Dec 2019

    പൗരത്വ ​ഭേദഗതി നിയമം​ ഇന്ത്യൻ പൗരൻമാരെയോ മതവിഭാഗത്തെയോ ബാധിക്കില്ല, അക്രമങ്ങൾ ദൗർഭാഗ്യകരം: നരേന്ദ്ര മോദി

    പൗരത്വ ഭേദഗതി നിയമത്തിനെതിരായി രാജ്യത്ത് നടക്കുന്ന അക്രമസംഭവങ്ങൾ ദൗർഭാഗ്യകരമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചർച്ചകളും സംവാദവും എതിരഭിപ്രായങ്ങളും ജനാധിപത്യത്തിന്റെ ഭാഗമാണ്. എന്നാൽ പൊതുമുതൽ നശിപ്പിച്ചോ സാധാരണ ജനജീവിതത്തെ തടസപ്പെടുത്തിയോ പ്രതിഷേധിക്കുന്നത്​ നമ്മുടെ പാരമ്പര്യമല്ലെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

    “പൗരത്വ ഭേദഗതി നിയമം പാർലമെന്റിന്റെ ഇരു സഭകളും വലിയ ഭൂരിപക്ഷത്തോടെയാണ് പാസാക്കിയത്. വിവിധ രാഷ്ട്രീയ പാർട്ടികളും എംപിമാരും ബില്ലിനെ അനുകൂലിച്ചു. ഈ നിയമത്തിൽ ഒരുമ, അനുകമ്പ, സഹോദര്യം, അംഗീകരിക്കാനുള്ള സന്നദ്ധത തുടങ്ങി നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ഇന്ത്യയുടെ സംസ്​കാരമാണ്​ ഉൾപ്പെടുത്തിയിരിക്കുന്നത്.”

    16:37 (IST)16 Dec 2019

    ഇന്ത്യ എല്ലാവരുടേതും; ബിജെപിയുടെ രാഷ്ട്രീയം നടക്കില്ല: മമത ബാനര്‍ജി

    രാജ്യത്ത് അവര്‍ മാത്രം അവശേഷിക്കണമെന്നും മറ്റുള്ളവരെ ഒഴിവാക്കണമെന്നുമാണു ബിജെപിയുടെ രാഷ്ട്രീയമെന്നു പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഇതൊരിക്കലും നടക്കാന്‍ പോകുന്നുല്ലെന്നും ഇന്ത്യ എല്ലാവരുടേതുമാണെന്നും അവര്‍ പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരേ കൊല്‍ക്കത്തയില്‍ നടത്തിയ പടുകൂറ്റന്‍ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. പൗരത്വനിയമം ആര്‍ക്കുവേണ്ടിയാണ്? നാം എല്ലാം ഇന്ത്യന്‍ പൗരന്മാരാണ്. നിങ്ങള്‍ വോട്ട് ചെയ്തില്ലേ? നിങ്ങള്‍ ഇവിടെ ജീവിച്ചില്ലേ? പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ റജിസ്റ്ററും പിന്‍വലിക്കുന്നതുവരെ പോരാട്ടം തുടരും. പൗരത്വ ഭേദഗതി നിയമം ബംഗാളില്‍ നടപ്പാക്കില്ല. പഞ്ചാബ്, ഛത്തിസ്ഗഡ്, കേരള മുഖ്യമന്ത്രിമാരും പൗരത്വ ഭേദഗതി നിയമത്തിനെതിരാണെന്നും മമത ബാനര്‍ജി പറഞ്ഞു.

    14:56 (IST)16 Dec 2019

    പൗരത്വ നിയമം: ഹര്‍ജികള്‍ 18നു സുപ്രീം കോടതി പരിഗണിക്കും

    പൗരത്വ നിയമത്തെ ചോദ്യം ചെയ്ത് കോണ്‍ഗ്രസും തൃപുര മുന്‍ മഹാരാജാവ് പ്രദ്യോത് കിഷോര്‍ ദേബ് ബര്‍മനും സമര്‍പ്പിച്ച ഹര്‍ജികള്‍ 18നു സുപ്രീം കോടതി പരിഗണിക്കും. നിയമം സംബന്ധിച്ച മറ്റു ഹര്‍ജികളും ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ദെ അധ്യക്ഷനായ ബഞ്ച് 18നു പരിഗണിക്കും. ജാമിയ മിലിയയിലെ പൊലീസ് അതിക്രമവുമായി ബന്ധപ്പെട്ട് കേസ് നാളെ പരിഗണിക്കുമെന്നു സുപ്രീം കോടതി നേരത്തെ വ്യക്തമാക്കിയുന്നു. അക്രമം അവസാനിപ്പിക്കാന്‍ നിര്‍ദേശിച്ച ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ദെ വിദ്യാര്‍ഥികളാണെന്നു കരുതി നിയമം കയ്യിലെടുക്കാന്‍ ആകില്ലെന്നും വ്യക്തമാക്കിയിരുന്നു.

    14:40 (IST)16 Dec 2019

    ജാമിയയില്‍ എന്താണു സംഭവിച്ചതെന്ന് അറിയില്ല: നിർമല സീതാരാമൻ

    വിദ്യാര്‍ഥി പ്രക്ഷോഭത്തില്‍ ജിഹാദികളും മാവോയിസ്റ്റുകളും വിഘടനവാദികളും നുഴഞ്ഞുകയറുന്നതില്‍ ജാഗ്രതപുലര്‍ത്തണമെന്നു കേന്ദ്ര ധനമന്ത്രി നിര്‍മല സീതാ രാമന്‍. കഴിഞ്ഞദിവസം രാത്രി ജാമിയയില്‍ എന്താണു സംഭവിച്ചതെന്നു തനിക്കറിയില്ലെന്നും കോൺഗ്രസ് ജനങ്ങളുടെ വികാരത്തെ മുതലെടുക്കുന്നുവെന്നും അവര്‍ പറഞ്ഞു. അതിനിടെ, അലിഗഡ് മുസ്‌ലിം സര്‍വകലാശാലയില്‍ നടന്ന ഇന്നലെ നടന്ന സംഭവങ്ങളില്‍ 21 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഹോസ്റ്റലിലെ 25-30 ശതമാനം താമസസക്കാര്‍ ഒഴിഞ്ഞതായും ശേഷിക്കുന്ന വിദ്യാര്‍ഥികള്‍ ഇന്നു വൈകീട്ടോടെ ഒഴിയുമെന്നാണു പ്രതീക്ഷിക്കുന്നതായും എസ്എസ്പി ആകാശ് ഖുല്‍ഹരി പറഞ്ഞു.

    14:39 (IST)16 Dec 2019

    ജാമിയ: ജുഡീഷ്യല്‍ അന്വേഷണം വേണമെന്നു കോണ്‍ഗ്രസ്

    ജാമിയ മിലിയ സര്‍വകലാശാലയില്‍ പൊലീസ് നടത്തിയ അതിക്രമങ്ങളെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്നു കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. അനുമതി ഇല്ലാതെ പൊലീസ് എങ്ങനെയാണു പൊലീസ് സര്‍വകലാശാലയില്‍ പ്രവേശിച്ചതെന്ന് അദ്ദേഹം ചോദിച്ചു. പ്രക്ഷോഭത്തിനു കോണ്‍ഗ്രസ് എണ്ണ പകരുകയാണെന്ന ബിജെപി ആരോപണം ശുദ്ധ അസംബന്ധമാണെന്നും ഗുലാം നബി ആസാദ് പറഞ്ഞു. 

    14:15 (IST)16 Dec 2019

    അക്രമാസക്തമായ പ്രതിഷേധം ദൗര്‍ഭാഗ്യകരം: പ്രധാനമന്ത്രി

    പൗരത്വ ഭേദഗതി നിയമത്തിനെതിരായ അക്രമാസക്തമായ പ്രതിഷേധം ദൗര്‍ഭാഗ്യകരവും അഗാധമായ ദുഃഖകരവുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.  സംവാദവും ചർച്ചയും വിയോജിപ്പും ജനാധിപത്യത്തിന്റെ അനിവാര്യ ഭാഗങ്ങളാണെങ്കിലും പൊതു സ്വത്തിന് ഒരിക്കലും നാശനഷ്ടമുണ്ടാകില്ല, സാധാരണ ജീവിതത്തെ തടസ്സപ്പെടുത്തുന്നത് നമ്മുടെ ധാർമ്മികതയുടെ ഭാഗമല്ലെന്ന് മോദി ട്വിറ്ററിൽ കുറിച്ചു.  

    14:07 (IST)16 Dec 2019

    പൗരത്വ ഭേദഗതി നിയമം: കൊൽക്കത്തയിൽ കൂറ്റൻ റാലിയുമായി മമത

    പൗരത്വ ഭേദഗതി നിയമത്തിനെതിരെയും ദേശീയ പൗരത്വ രജിസ്റ്ററിനെതിരെയും പ്രതിഷേധിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ നേതൃത്വത്തിൽ കൂറ്റൻ റാലി. കൊൽക്കത്തയിലെ ബാബസാഹേബ് അംബേദ്കർ റെഡ് റോഡിൽനിന്ന് ആരംഭിച്ച മെഗാ റാലി ജൊറഷങ്കോ താക്കൂർബാരിയിൽ അവസാനിക്കും. ആയിരക്കണക്കിന് ആളുകളാണ് റാലിയുടെ ഭാഗമാകുന്നത്. Read More

    publive-image

    14:04 (IST)16 Dec 2019

    വിദ്യാര്‍ഥികള്‍ക്കെതിരായ അതിക്രമം: ഉന്നത തല അന്വേഷണമെന്ന് ജാമിയ വിസി

    ഞായറാഴ്ച വിദ്യാര്‍ഥികള്‍ക്കെതിരേ നടന്ന പൊലീസ് അതിക്രമങ്ങളെക്കുറിച്ച് ഉന്നത തല അന്വേഷണം നടത്തണമെന്ന് ജാമിയ മിലിയ വൈസ് ചാന്‍സലര്‍ നജ് മ അക്തര്‍. ഇതുസംബന്ധിച്ച് കേന്ദ്ര മാനവശേഷി മന്ത്രാലയത്തോട് സംസാരിക്കുമെന്ന് അവര്‍ പറഞ്ഞു. വിദ്യാര്‍ഥികള്‍ക്കെതിരായ അതിക്രമം അംഗീകരിക്കാന്‍ കഴിയില്ല. പ്രത്യേകിച്ച് ലൈബ്രറിയിലിരിക്കുകയും പഠിച്ചുകൊണ്ടിരിക്കയും ചെയ്യുകയായിരുന്നവര്‍ക്കെതിരായ പൊലീസ് അതിക്രമം.

    13:48 (IST)16 Dec 2019

    അവർ കൃഷ്ണനും അർജുനനുമല്ല, ദുര്യോധനനും ശകുനിയും; മോദിക്കും ഷായ്ക്കുമെതിരെ വീണ്ടും സിദ്ധാർഥ്

    പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന വിദ്യാർഥികളെ പൊലീസ് മർദിച്ച സംഭവത്തിൽ പ്രതികരണവുമായി നടൻ സിദ്ധാർഥ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും എതിരെ രൂക്ഷ വിമർശനമാണ് സിദ്ധാർഥ് നടത്തിയത്. ഇവർ കൃഷ്ണനും അർജുനനുമല്ല, ദുര്യോധനനും ശകുനിയുമാണെന്ന് സിദ്ധാർഥ് തന്റെ ട്വിറ്ററിൽ കുറിച്ചു. നേരത്തേ കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ സമയത്ത് രജനികാന്തായിരുന്നു പ്രധാനമന്ത്രിയേയും ആഭ്യന്തര മന്ത്രിയേയും കൃഷ്ണനും അർജുനനും എന്ന് വിശേഷിപ്പിച്ചത്.  Read More

    13:21 (IST)16 Dec 2019

    കേരളത്തിലും പ്രതിഷേധം കനക്കുന്നു

    ഡല്‍ഹിയില്‍ വിദ്യാര്‍ഥി പ്രക്ഷോഭത്തിനെതിരായ പൊലീസ് നടപടിക്കെതിരായ പ്രതിഷേധം കേരളത്തിലും കനക്കുന്നു. വിവിധ സ്ഥലങ്ങളില്‍ വിദ്യാര്‍ഥി സംഘടനകള്‍ മാര്‍ച്ച് നടത്തി. കളമശേരി കുസാറ്റില്‍ പഠിപ്പ് മുടക്കിയ വിദ്യാര്‍ഥികള്‍ ക്യാമ്പസില്‍ പ്രകടനം നടത്തി. പ്രകടനം പൊലീസ് തടഞ്ഞു. കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനിലേക്ക് എസ്‌കെഎസ്എസ്എഫ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പാളത്തില്‍ കുത്തിയിരുന്നു. ട്രെയിനിനു മുകളില്‍ കയറിയും പ്രതിഷേധിച്ചു. കോഴിക്കോടും തലശേരിയിലും പെരിന്തല്‍മണ്ണയിലും പ്രതിഷേധക്കാര്‍ ട്രെയിന്‍ തടഞ്ഞിരുന്നു.

    13:05 (IST)16 Dec 2019

    വിദ്യാർഥികൾക്ക് പിന്തുണയുമായി താരങ്ങൾ; പൊട്ടിത്തെറിച്ച് അമല പോൾ

    പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം നടത്തുന്ന വിദ്യാർഥികൾക്ക് പിന്തുണയുമായി സിനിമാ താരങ്ങളും. പാർവതി, ആഷിഖ് അബു, അമല പോൾ, തൻവി റാം, അനാർക്കലി, രജിഷ വിജയൻ, സർജാനോ ഖാലിദ്, ദിവ്യ പ്രഭ, മുഹ്സിൻ പരാരി തുടങ്ങി സിനിമ മേഖലയിൽനിന്നുള്ള നിരവധി പേരാണ് ജാമിയ മിലിയ സർവകലാശാലയിലേത് ഉൾപ്പെടെയുള്ള വിദ്യാർഥികളുടെ പ്രതിഷേധത്തിന് പിന്തുണ അറിയിച്ചിരിക്കുന്നത്. Read More

    12:38 (IST)16 Dec 2019

    ലഖ്‌നൗ നദ്‌വ കോളജില്‍ കല്ലേറ്; സംഘര്‍ഷം

    പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രക്ഷോഭം നടത്തിയ ഡല്‍ഹിയിലെ വിദ്യാര്‍ഥികള്‍ക്കെതിരേ പൊലീസ് അതിക്രമത്തിനെതിരായ പ്രതിഷേധം രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും പടരുന്നു. ലഖ്‌നൗ നദ്‌വ കോളജില്‍ വിദ്യാര്‍ഥികള്‍ നടത്തിയ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു. വിദ്യാര്‍ഥികള്‍ ക്യാമ്പസിനുള്ളില്‍നിന്നു കല്ലെറിഞ്ഞതായി ഉത്തര്‍പ്രദേശ് ഡിജിപി ഒ.പി സിങ് പറഞ്ഞു. ക്യാമ്പസിനു പുറത്ത് വന്‍തോതില്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.   മുംബൈ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ്, ബോംബെ ഐഐടി, പോണ്ടിച്ചേരി സര്‍വകലാശാല, ഐഐഎസ്സി ബെംഗളൂരു, ജാദവ്പുര്‍ ക്യാമ്പസുകളും വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി രംഗതെത്തി. അതിനിടെ, ജാമിയ മില്ലയയില്‍ കഴിഞ്ഞദിവസങ്ങളില്‍ രണ്ടു കേസ് ഡല്‍ഹി പൊലീസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഒന്ന് ജാമിയ നഗര്‍ സ്‌റ്റേഷനിലും മറ്റൊന്ന് ന്യൂ ഫ്രണ്ട്‌സ് പൊലീസ് സ്‌റ്റേഷനിലുമാണ് റജിസ്റ്റര്‍ ചെയ്തത്.  വിദ്യാർഥികളെ പുറത്തേക്ക് പോകാനനുവദിക്കില്ലെന്ന് പൊലീസ് പറഞ്ഞതിനെ തുടർന്നാണ് കല്ലേറുണ്ടായത്.

    11:54 (IST)16 Dec 2019

    'കലാപം അവസാനിപ്പിക്കണം'; ജാമിയയിൽ സുപ്രീം കോടതി

    പൗരത്വ (ഭേദഗതി) നിയമ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ നടന്ന അക്രമങ്ങൾ കണക്കിലെടുത്ത്, സുപ്രീംകോടതി എല്ലാ കലാപങ്ങളും അവസാനിപ്പിക്കണമെന്ന വ്യവസ്ഥയിൽ ഒരു കൂട്ടം നിവേദനങ്ങൾ കേൾക്കാൻ സമ്മതിച്ചു. പോലീസ് നടപടികളിൽ നിന്ന് രക്ഷപ്പെടാനായി വിവിധ സ്ഥലങ്ങളിലുള്ള വിദ്യാർത്ഥികൾ വാഷ്‌റൂമുകളിൽ ഒളിച്ചിരിക്കാൻ നിർബന്ധിതരാകുന്നുവെന്ന് അഭിഭാഷക ഇന്ദിര ജെയ്‌സിംഗ് ആരോപിച്ചതിനെ തുടർന്നാണ് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ദെ വിഷയത്തിൽ ഇടപെടുന്നത്. 

    11:53 (IST)16 Dec 2019

    കസ്റ്റഡിയിലെടുത്ത ജാമിയ മിലിയ വിദ്യാർത്ഥികളെ വിട്ടയച്ചു; ശാന്തമാകാതെ രാജ്യം

    പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമൊട്ടാകെ പ്രതിഷേധം ശക്തമാകുന്നു. പ്രധാന പ്രതിഷേധ കേന്ദ്രമായ ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാലയിൽ നടന്ന പ്രതിഷേധത്തിനിടെ കസ്റ്റഡിയിലെടുത്ത അൻപതോളം വിദ്യാർഥികളെ പൊലീസ് ഇന്ന് പുലർച്ചെ വിട്ടയച്ചു. ഇവരിൽ 35 പേരെ കൽക്കാജി പോലീസ് സ്റ്റേഷനും ബാക്കി 15 പേരെ ന്യൂ ഫ്രണ്ട്സ് കോളനിയിൽ നിന്നും വിട്ടയച്ചു. Read More

    publive-image

    11:50 (IST)16 Dec 2019

    ഒറ്റക്കെട്ടായി കേരളം; ഇന്ത്യയെ മതരാഷ്ട്രമാക്കാൻ ആർഎസ്എസ് ശ്രമമെന്ന് മുഖ്യമന്ത്രി

    കേന്ദ്രസർക്കാർ പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമൊട്ടാകെ പ്രതിഷേധം നടക്കുമ്പോൾ ഒറ്റക്കെട്ടായി കേരളവും. പൗരത്വ ഭേദഗതി നിയമത്തിനെതിരെ തിരുവനന്തപുരത്ത് സംയുക്ത സത്യാഗ്രഹം ആരംഭിച്ചു. ഭരണഘടനാവിരുദ്ധ പൗരത്വനിയമം പിന്‍വലിക്കുക, ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് പാളയം രക്തസാക്ഷി മണ്ഡപത്തിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ സത്യാഗ്രഹം. മുഖ്യമന്ത്രി സത്യാഗ്രഹമിരിക്കുന്ന സാഹചര്യത്തില്‍ രക്തസാക്ഷി മണ്ഡപത്തിനുചുറ്റും പോലീസ് സുരക്ഷ കര്‍ശനമാക്കി.  Read More publive-image

    11:48 (IST)16 Dec 2019

    എൽഡിഎഫ്-യുഡിഎഫ് സത്യാഗ്രഹം: തിരുവനന്തപുരത്ത് ഇന്ന് ഗതാഗത ക്രമീകരണം

    എൽഡിഎഫ്-യുഡിഎഫ് സംയുക്തമായി പൗരത്വബില്ലിനെതിരെ പാളയം രക്തസാക്ഷി മണ്ഡപത്തിൽ നടത്തുന്ന സത്യഗ്രഹസമരത്തോടനുബന്ധിച്ച് തിങ്കളാഴ്ച രാവിലെ 09.30 മണി മുതൽ ഉച്ചയ്ക്ക് രണ്ട് മണിവരെ തിരുവനന്തപുരം നഗരത്തിൽ ഗതാഗത ക്രമീകരണം ഉണ്ടായിരിക്കുന്നതാണെന്ന് പൊലീസിന്റെ അറിയിപ്പ്. Read More

    11:47 (IST)16 Dec 2019

    ഉറങ്ങാതെ കേരളവും; സംസ്ഥാനത്തുടനീളം വിദ്യാർഥി യുവജന പ്രക്ഷോഭം

    ന്യൂഡൽഹി ജാമിയ മിലിയ സർവ്വകലാശാലയിൽ പോലീസ് നടത്തിയ വെടിവെപ്പിൽ പ്രതിഷേധിച്ച് കേരളത്തിലും യുവജന പ്രക്ഷോഭങ്ങൾ. ഡിവൈഎഫ് ഐയുടെ നേതൃത്വത്തില്‍ ഞായറാഴ്ച രാത്രി രാജ്ഭവനിലേയ്ക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. രാത്രി 11.30-ഓടെയാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്. Read More

    Citizenship Amendment Act (CAA) Protests Today Live News Updates: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമൊട്ടാകെ പ്രതിഷേധം ശക്തമാകുന്നു. പ്രധാന പ്രതിഷേധ കേന്ദ്രമായ ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാലയിൽ നടന്ന പ്രതിഷേധത്തിനിടെ കസ്റ്റഡിയിലെടുത്ത അൻപതോളം വിദ്യാർഥികളെ പൊലീസ് ഇന്ന് പുലർച്ചെ വിട്ടയച്ചു. ഇവരിൽ 35 പേരെ കൽക്കാജി പോലീസ് സ്റ്റേഷനും ബാക്കി 15 പേരെ ന്യൂ ഫ്രണ്ട്സ് കോളനിയിൽ നിന്നും വിട്ടയച്ചു.

    പൗരത്വ (ഭേദഗതി) നിയമ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ നടന്ന അക്രമങ്ങൾ കണക്കിലെടുത്ത്, സുപ്രീംകോടതി എല്ലാ കലാപങ്ങളും അവസാനിപ്പിക്കണമെന്ന വ്യവസ്ഥയിൽ ഒരു കൂട്ടം നിവേദനങ്ങൾ കേൾക്കാൻ സമ്മതിച്ചു. പോലീസ് നടപടികളിൽ നിന്ന് രക്ഷപ്പെടാനായി വിവിധ സ്ഥലങ്ങളിലുള്ള വിദ്യാർത്ഥികൾ വാഷ്‌റൂമുകളിൽ ഒളിച്ചിരിക്കാൻ നിർബന്ധിതരാകുന്നുവെന്ന് അഭിഭാഷക ഇന്ദിര ജെയ്‌സിംഗ് ആരോപിച്ചതിനെ തുടർന്നാണ് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ദെ വിഷയത്തിൽ ഇടപെടുന്നത്.

    എന്നാൽ അക്രമങ്ങൾ അവസാനിപ്പിക്കാതെ ഹർജികൾ കേൾക്കില്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. "ആദ്യം കലാപം അവസാനിപ്പിക്കട്ടെ. നിങ്ങൾക്ക് തെരുവിലിറങ്ങണമെങ്കിൽ അത് ചെയ്യുക. പക്ഷേ പിന്നീട് കോടതിയിൽ വരരുത്." കലാപം അവസാനിപ്പിക്കുക എന്നതാണ് കോടതിയുടെ ആവശ്യമെന്നും സമാധാനപരമായ പ്രകടനങ്ങൾക്ക് കോടതി എതിരല്ലെന്നും പറഞ്ഞ ചീഫ് ജസ്റ്റിസ് പക്ഷേ ആളുകളെ തെരുവിലിറങ്ങാനും കലാപം നടത്താനും അനുവദിക്കാനാകില്ലെന്നും വ്യക്തമാക്കി.

    Bill Citizenship Amendment Bill

    Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

    Follow us: