വിദ്യാർഥികൾക്ക് പിന്തുണയുമായി താരങ്ങൾ; പൊട്ടിത്തെറിച്ച് അമല പോൾ

ഹൃദയം കൊണ്ട് ജാമിയ മിലിയ സർവകലാശാലയിലെ വിദ്യാർഥികൾക്കൊപ്പമാണെന്ന് പാർവതി പറഞ്ഞു

കൊച്ചി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം നടത്തുന്ന വിദ്യാർഥികൾക്ക് പിന്തുണയുമായി സിനിമാ താരങ്ങളും. പാർവതി, ആഷിഖ് അബു, അമല പോൾ, തൻവി റാം, അനാർക്കലി, രജിഷ വിജയൻ, സർജാനോ ഖാലിദ്, ദിവ്യ പ്രഭ, മുഹ്സിൻ പരാരി തുടങ്ങി സിനിമ മേഖലയിൽനിന്നുള്ള നിരവധി പേരാണ് ജാമിയ മിലിയ സർവകലാശാലയിലേത് ഉൾപ്പെടെയുള്ള വിദ്യാർഥികളുടെ പ്രതിഷേധത്തിന് പിന്തുണ അറിയിച്ചിരിക്കുന്നത്.

പ്രതിഷേധിക്കുന്ന കുട്ടികളുടെ ചിത്രങ്ങൾ ഉൾപ്പെടെ പങ്കുവച്ചാണ് താരങ്ങൾ നിരുപാധിക പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. “ഇന്ത്യ നിന്റെ തന്തയുടെ വകയല്ല” എന്ന് എഴുതിയ ചിത്രമാണ് ആഷിഖ് അബുവും അമല പോളും പങ്കുവച്ചിരിക്കുന്നത്.

ഹൃദയം കൊണ്ട് ജാമിയ മിലിയ സർവകലാശാലയിലെ വിദ്യാർഥികൾക്കൊപ്പമാണെന്ന് പാർവതി പറഞ്ഞു. ഡൽഹി പൊലീസിനെ ഓർത്ത് ലജ്ജിക്കുന്നുവെന്ന് സർജാനോ ഖാലിദ് കുറിച്ചു.

മുൻപ് പൗരത്വ ഭേദഗതി ബിൽ പാർലമെന്റിൽ അവതരിപ്പിക്കുന്ന സമയത്തും പാർവതി പ്രതികരിച്ചിരുന്നു. “ഭയം നട്ടെല്ലിലൂടെ അരിച്ചുകയറുന്നു. നമ്മൾ ഇതൊരിക്കലും സംഭവിക്കാൻ അനുവദിക്കരുത്,” എന്ന് പാർവതി ട്വിറ്ററിൽ കുറിച്ചിരുന്നു.

നേരത്തേ ബില്ലിനെതിരെ വിമർശനവുമായി നടൻ സിദ്ധാർഥും രംഗത്തെത്തിയിരുന്നു. പൗരത്വ ഭേദഗതി ബില്ലിലൂടെ ഹിന്ദു, സിഖ്, ജൈന, ക്രിസ്ത്യന്‍ അഭയാര്‍ഥികള്‍ക്ക് ഇന്ത്യ വിട്ടുപോകേണ്ടി വരില്ലെന്ന് ഉറപ്പുനല്‍കിക്കൊണ്ട് കൊല്‍ക്കത്തയില്‍ അമിത്ഷാ നടത്തിയ പ്രംസംഗത്തിനെതിരെയാണു സിദ്ധാര്‍ഥ് രംഗത്തെത്തിയത്. അമിത് ഷായെ ഹോം മോണ്‍സ്റ്റര്‍ എന്നാണ് സിദ്ധാര്‍ത്ഥ് വിശേഷിപ്പിച്ചത്.

”ഈ ഹോം മോണ്‍സ്റ്റര്‍ക്ക് ഇങ്ങനെ സംസാരിക്കാന്‍ ആരാണ് അധികാരം കൊടുത്തത്? മുസ്‌ലിങ്ങളായ അഭയാര്‍ഥികളെ മാത്രം രാജ്യത്തുനിന്ന് പുറത്താക്കുമെന്നു പറയുന്നതു ഭരണഘടനാ വിരുദ്ധമല്ലേ? ഇവിടെ എന്താണു നടക്കുന്നത്? എല്ലാവരും കാണ്‍കെ വംശഹത്യയുടെ വിത്തുകള്‍ വിതറുകയാണയാള്‍,” സിദ്ധാര്‍ഥ് ട്വിറ്ററില്‍ കുറിച്ചു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Film artists support student protest against citizenship amendment act

Next Story
ഒറ്റക്കെട്ടായി കേരളം; ഇന്ത്യയെ മതരാഷ്ട്രമാക്കാൻ ആർഎസ്എസ് ശ്രമമെന്ന് മുഖ്യമന്ത്രിCitizenship Amendment Act, പൗരത്വ ഭേദഗതി നിയമം, Kerala Protest, കേരളത്തിൽ​ പ്രതിഷേധം, Citizenship (Amendment) Act, Citizenship Amendment Bill, CM Pinarayi Vijayan, Ramesh Chennithala, LDF, UDF, Protest kerala ruling and opposition parties arranged satyagraha protest against citizenship amendment act , iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com