/indian-express-malayalam/media/media_files/uploads/2019/03/odi.jpg)
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും (ഫയൽ ചിത്രം)
ഡൽഹി: ബിഹാറിൽ നിന്നുള്ള ബിജെപിയുടെ സഖ്യകക്ഷികൾ സർവകക്ഷി യോഗത്തിൽ പിന്നാക്ക സംസ്ഥാനത്തിന് പദവി ആവശ്യപ്പെട്ടതിന് പിന്നാലെ സംസ്ഥാനത്തിന് പ്രത്യേക കാറ്റഗറി പദവിയില്ലെന്ന നിലപാടറിയിച്ച് കേന്ദ്ര സർക്കാർ. 2012-ൽ തയ്യാറാക്കിയ ഇന്റർ മിനിസ്റ്റീരിയൽ ഗ്രൂപ്പ് റിപ്പോർട്ട് ഉദ്ധരിച്ചുകൊണ്ട് ബീഹാറിന് പ്രത്യേക കാറ്റഗറി പദവി നൽകുന്നതിന് ഒരു നടപടിയും പരിഗണനയിലില്ലെന്ന് കേന്ദ്ര സർക്കാർ നിലപാട് വ്യക്തമാക്കിയതായി പിടിഐ റിപ്പോർട്ട് ചെയ്തു.
ലോക്‌സഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരിയാണ് വിഷയത്തിൽ വ്യക്തത വരുത്തിയിരിക്കുന്നത്. ദേശീയ വികസന കൗൺസിൽ (എൻഡിസി) മുമ്പ് ചില സംസ്ഥാനങ്ങൾക്ക് പ്രത്യേക വിഭാഗ പദവി നൽകിയിരുന്നു. പ്രത്യേക പരിഗണന ആവശ്യപ്പെടുന്ന നിരവധി സവിശേഷതകളാണ് അതിനുള്ള കാരണമെന്നും ബിഹാറിന്റെ കാര്യത്തിൽ ആ തരത്തിലുള്ള കേസുകളൊന്നും പരിഗണനയിൽ വന്നിട്ടില്ലെന്നുമാണ് കേന്ദ്രത്തിന്റെ വിശദീകരണം.
മലയോരവും ദുഷ്‌കരവുമായ ഭൂപ്രദേശം, കുറഞ്ഞ ജനസാന്ദ്രത അല്ലെങ്കിൽ ആദിവാസി ജനസംഖ്യയുടെ ഗണ്യമായ പങ്ക്, അയൽരാജ്യങ്ങളുമായുള്ള അതിർത്തിയിലെ തന്ത്രപ്രധാനമായ സ്ഥാനം, സാമ്പത്തികവും അടിസ്ഥാന സൗകര്യപരവുമായ പിന്നോക്കാവസ്ഥ, സംസ്ഥാന ധനകാര്യത്തിന്റെ ലാഭകരമല്ലാത്ത സ്വഭാവം എന്നിവയാണ് പ്രത്യേക കാറ്റഗറിക്കുള്ള മാനദണ്ഡങ്ങളെന്നും പങ്കജ് ചൗധരി നൽകിയ മറുപടിയിൽ വിശദീകരിച്ചു. മേൽപ്പറഞ്ഞ എല്ലാ ഘടകങ്ങളുടെയും സംയോജിത പരിഗണനയുടെയും ഒരു സംസ്ഥാനത്തിന്റെ പ്രത്യേക സാഹചര്യത്തിന്റെയും അടിസ്ഥാനത്തിലാണ് തീരുമാനമെടുത്തതെന്നും മന്ത്രി പറഞ്ഞു.
പ്രത്യേക കാറ്റഗറി പദവിക്കായുള്ള ബീഹാറിന്റെ അഭ്യർത്ഥന ഒരു ഇന്റർ മിനിസ്റ്റീരിയൽ ഗ്രൂപ്പ് (IMG) പരിഗണിച്ചിരുന്നു. ഐഎംജി 2012 മാർച്ച് 30-ന് അതിന്റെ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിരുന്നു. നിലവിലുള്ള എൻഡിസി മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് സമിതി, പ്രത്യേക കാറ്റഗറി പദവിക്ക് വേണ്ടിയുള്ള റിപ്പോർട്ട് പരിഗണിച്ചത്. എന്നാൽ റിപ്പോർട്ടിൽ ബിഹാർ പ്രത്യേക കാറ്റഗറി മാനദണ്ഡങ്ങൾക്കുള്ള യോഗ്യത നേടിയിരുന്നില്ല ” മന്ത്രിയെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു.
ബിഹാറിന്റെ പ്രത്യേക കാറ്റഗറി പദവിയെന്ന ആവശ്യം കേന്ദ്ര സർക്കാർ നിരാകരിച്ചതിന് പിന്നാലെ ആർജെഡി ബീഹാർ മുഖ്യമന്ത്രിയും ജെഡിയു അധ്യക്ഷനുമായ നിതീഷ് കുമാറിനെ വിമർശിച്ചുകൊണ്ട് രംഗത്തെത്തി. നിതീഷ് തന്റെ മനസ്സാക്ഷിയും ആത്മാവും ബീഹാറിന്റെ വ്യക്തിത്വവും ജനങ്ങളുടെ അഭിലാഷങ്ങളും വിറ്റുവെന്ന് ആർജെഡി അദ്ധ്യക്ഷൻ ലാലു പ്രസാദ് യാദവ് കുറ്റപ്പെടുത്തി. “നിതീഷ് കുമാർ ഉടൻ രാജിവയ്ക്കണം, പ്രത്യേക സംസ്ഥാന പദവി ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു! ഇപ്പോൾ കേന്ദ്രം വിസമ്മതിച്ചു," ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
Read More
- കാർഷിക ഉന്നമനത്തിന് സ്വകാര്യ നിക്ഷേപം അനിവാര്യം; രാജ്യത്തിന്റെ സാമ്പത്തിക നില ശക്തമെന്ന് സർവ്വേ റിപ്പോർട്ട്
- ഫോൺ പേ ബഹിഷ്കരണ ക്യാംപെയിൻ; മാപ്പുപറഞ്ഞ് സിഇഒ
- പ്രസിഡന്റ് തിരഞ്ഞെടുപ്പിൽനിന്ന് പിന്മാറി ജോ ബൈഡൻ; കമല ഹാരിസ് സ്ഥാനാർത്ഥി
- ബംഗ്ലാദേശ് പ്രക്ഷോഭം; മരണസംഖ്യ 114 ആയി
- ബംഗ്ലാദേശ് പ്രക്ഷോഭം: കലാപബാധിത പ്രദേശങ്ങളിൽനിന്ന് 970 ഇന്ത്യൻ വിദ്യാർത്ഥികളെ ഒഴിപ്പിച്ചു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.