scorecardresearch

അഴിമതി തെളിവുകള്‍ അപഹരിച്ച ഡല്‍ഹി ചീഫ് സെക്രട്ടറിക്കെതിരെ കേസ്

എൻജിഒയുടെ പരാതിയിൽ കോടതി നിർദേശപ്രകാരമാണ് ഡൽഹി ചീഫ് സെക്രട്ടറിക്കെതിരെ കേസെടുത്തത്

എൻജിഒയുടെ പരാതിയിൽ കോടതി നിർദേശപ്രകാരമാണ് ഡൽഹി ചീഫ് സെക്രട്ടറിക്കെതിരെ കേസെടുത്തത്

author-image
WebDesk
New Update
Delhi chief secretary | Naresh Kumar

ഫയൽ ഫൊട്ടോ

ഡൽഹി: കോടതി ഉത്തരവിനെ തുടർന്ന് ഡൽഹി ചീഫ് സെക്രട്ടറി നരേഷ് കുമാറിനും അദ്ദേഹത്തിൻ്റെ കീഴുദ്യോഗസ്ഥന്‍ വൈ.വി.വി.ജെ രാജശേഖറിനും എതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. മാർച്ച് 2ന്, ഉദ്യോഗസ്ഥർക്കെതിരെ പ്ലസൻ്റ് വാലി ഫൗണ്ടേഷൻ എന്ന എൻജിഒ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ഉത്തരാഖണ്ഡ് അൽമോര ടൗൺ കോടതിയാണ് കേസെടുത്ത് അന്വേഷണം ആരംഭിക്കാൻ റവന്യൂ പൊലീസിന് നിർദേശം നൽകിയത്.

Advertisment

ഫെബ്രുവരി 14ന് ദഡകഡ ഗ്രാമത്തിൽ എൻജിഒ നടത്തുന്ന സ്‌കൂളിലേക്ക് ഉദ്യോഗസ്ഥർ നാലുപേരെ അയച്ചതായി പ്ലസൻ്റ് വാലി ഫൗണ്ടേഷൻ ആരോപിച്ചു. ഈ നാലുപേർ എൻജിഒയുടെ ജോയിൻ്റ് സെക്രട്ടറിയുടെ ഓഫീസ് ചേംബർ തകർക്കുകയും, അഴിമതി നടത്തിയതിന്റെ തെളിവുകളടങ്ങിയ ഫയലുകളും രേഖകളും പെൻഡ്രൈവുകളും അപഹരിക്കുകയും ചെയ്തെന്നാണ് ആരോപണം.

തങ്ങൾക്കെതിരെ വിജിലൻസ് വകുപ്പിലും മറ്റ് ഫോറങ്ങളിലും നൽകിയ അഴിമതി സംബന്ധിച്ച പരാതികൾ ഉടൻ പിൻവലിച്ചില്ലെങ്കിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി പരാതിക്കാർ ആരോപിച്ചു. കൂടാതെ ചില രേഖകളിൽ ഒപ്പിടാൻ നിർബന്ധിച്ചതായും, പ്രതിരോധിച്ചപ്പോള്‍  ഡ്രോയറിൽ സൂക്ഷിച്ചിരുന്ന 63,000 രൂപ മോഷ്ടിച്ചതായും പരാതിക്കാരന്‍ പറയുന്നു.

അൽമോര ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റിൻ്റെ ഉത്തരവനുസരിച്ച് ഗോവിന്ദ്പൂരിലെ റവന്യൂ പൊലീസ് സബ് ഇൻസ്‌പെക്ടർ കേസ് രജിസ്റ്റർ ചെയ്തതിട്ടുണ്ടെന്ന്, ജില്ലാ മജിസ്‌ട്രേറ്റ് വിനിത് തോമർ പറഞ്ഞു. ഐപിസിയിലെയും എസ്‌സിയിലെയും 392, 447, 120ബി, 504, 506 വകുപ്പുകളും എസ്.സി.എസ്.ടി നിയമത്തിലെ വകുപ്പുകളും ചേര്‍ത്താണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 

Advertisment

Read More:

Chief Secretary Delhi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: