scorecardresearch

ബിഎസ്‌പി നേതാവിന്റെ കൊലപാതകം; പ്രതിയെ പൊലീസ് വെടിവച്ച് കൊന്നു

ഗുണ്ടകൾക്ക് അവരുടെ ഭാഷയിൽ തന്നെ മറുപടി നൽകുമെന്ന് ചെന്നൈയിൽ പുതിയതായി ചുമതലയേറ്റ കമ്മീഷണർ പറഞ്ഞിരുന്നു

ഗുണ്ടകൾക്ക് അവരുടെ ഭാഷയിൽ തന്നെ മറുപടി നൽകുമെന്ന് ചെന്നൈയിൽ പുതിയതായി ചുമതലയേറ്റ കമ്മീഷണർ പറഞ്ഞിരുന്നു

author-image
WebDesk
New Update
Armstrong murder Case

ചിത്രം: എക്സ്

ചെന്നൈ: ബഹുജൻ സമാജ്‌വാദി പാർട്ടിയുടെ (ബിഎസ്‌പി) തമിഴ്‌നാട് സംസ്ഥാന ഘടകം അധ്യക്ഷൻ കെ.ആംസ്‌ട്രോങിനെ വെട്ടി കൊലപ്പെടുത്തിയ സംഭവത്തിൽ, അറസ്റ്റിലായ പ്രതികളിലൊരാൾ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഗുണ്ടാനേതാവ് തിരുവേങ്കടമാണ് പൊലീസിന്റെ വെടിയേറ്റ് മരിച്ചത്. അറസ്റ്റിലായ 11 പ്രതികളെയും അഞ്ച് ദിവസമായി പോലീസ് ചോദ്യം ചെയ്തുവരികയാണ്. 

Advertisment

പ്രതികൾ ‌കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ കണ്ടെടുക്കാനായി, രാാവിലെ 7 മണിക്ക് ചെന്നൈയിലെ മാധവാർ എന്ന സ്ഥലത്ത് എത്തിച്ചിരുന്നു. എന്നാൽ  തിരുവേങ്കടം എസ്ഐയെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമം നടത്തി. ഇതോടെ പൊലീസ് ഉദ്യോഗസ്ഥരിൽ ഒരാൾ വെടി ഉതിർക്കുകയായിരുന്നു.

പരിക്കേറ്റ പ്രതിയെ സമീപത്തെ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. ബിഎസ്‌പിയുടെ തിരുവള്ളൂർ ജില്ലാ പ്രസിഡൻ്റിനെ 2015ൽ കെലപ്പെടുത്തിയ കേസിലെയും പ്രതിയാണ് കൊല്ലപ്പെട്ട തിരുവേങ്കടം. 

ഗുണ്ടകൾക്ക് അവരുടെ ഭാഷയിൽ തന്നെ മറുപടി നൽകുമെന്ന് അടുത്തിടെ, ചെന്നൈയിൽ പുതിയതായി ചുമതലയേറ്റ കമ്മീഷണർ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസിന്റെ കൊലപാതകം.  

Advertisment

ജൂലൈ 5ന് രാത്രി ഇരുചക്രവാഹനങ്ങളിലെത്തിയ സംഘമായിരുന്നു ആംസ്‌ട്രോങ്ങിനെ ​ഗുരുതരമായി വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം രക്ഷപ്പെട്ടത്. ചെന്നൈ പെരമ്പൂരിലെ സദയപ്പൻ സ്ട്രീറ്റിലുള്ള ആംസ്ട്രോങ്ങിന്‍റെ വീടിനുസമീപത്തുവെച്ചാണ് ആക്രമണം ഉണ്ടായത്. കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികളെയെല്ലാം ഉടൻതന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. 

47 കാരനായ ആംസ്ട്രോങ് വീടിന് സമീപം സുഹൃത്തുക്കൾക്കൊപ്പം സംസാരിച്ച് നിൽക്കുന്നതിനിടെയാണ് ആറംഗസംഘം മാരകായുധങ്ങളുമായി എത്തി വെട്ടി പരിക്കേൽപ്പിച്ചത്. വെട്ടുകത്തിയും അരിവാളും വീശിയതോടെ ആംസ്ട്രോങ്ങിന് ഒപ്പമുള്ളവർ ഓടി രക്ഷപ്പെടുകയായിരുന്നു. ആക്രമണം ചെറുക്കാൻ ശ്രമിച്ചവരെ ഭീഷണിപ്പെടുത്തി. 

നിലവിളി കേട്ട് വീട്ടുകാർ ഓടിയെത്തിയപ്പോൾ, തലയ്ക്കും കഴുത്തിനും ഗുരുതരമായി പരിക്കേറ്റ് രക്തത്തിൽ കുളിച്ചുകിടക്കുന്ന ആംസ്ട്രോങ്നെയാണ് കാണുന്നത്. ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും, ജീവൻ രക്ഷിക്കാനായില്ല.

Read More

Encounter Killing Murder Bsp

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: