/indian-express-malayalam/media/media_files/2024/11/10/qUWMKi07aMms4Gh3H0lz.jpg)
നവംബർ മൂന്നിനാണ് ക്ഷേത്രത്തിന് നേരെ ആക്രമണം ഉണ്ടായത്
ന്യൂഡൽഹി: ബ്രാംപ്ടണിൽ ഹിന്ദുക്ഷേത്രത്തിന് നേരെയുണ്ടായ ആക്രമണത്തിൽ ഒരാൾ പിടിയിൽ. സിഖ് ഫോർ ജസ്റ്റിസ് കോ-ഓർഡിനേറ്റർ ഇന്ദർജീത് സിംങ് (35)നെയാണ് ഗോസലിലെ പീൽ റീജിയണൽ പോലീസ് അറസ്റ്റ് ചെയ്തത്. ക്ഷേത്രത്തിന് നേരെയുണ്ടായ ആക്രമണത്തിന്റെ വീഡിയോ പരിശോധിച്ചതിന് ശേഷമാണ് പോലീസ് ഇയാളെ പിടികൂടിയത്.
കാനഡയിലെ സിഖ്‌സ് ഫോർ ജസ്റ്റിസ് (എസ്എഫ്‌ജെ) ഗ്രൂപ്പിന്റെ ഖാലിസ്ഥാൻ റെഫറണ്ടം വിഭാഗത്തിന്റെ കോ-ഓർഡിനേറ്ററാണ് അറസ്റ്റിലായ ഇന്ദർജീത് സിംങ്.
കഴിഞ്ഞ നവംബർ മൂന്നിനാണ് ബ്രാംപ്ടണിലെ ഹിന്ദു സഭാ ക്ഷേത്രത്തിനും വിശ്വാസികൾക്കും നേരെ ഖാലിസ്ഥാൻ തീവ്രവാദികളുടെ ആക്രമണമുണ്ടായത്. ഖാലിസ്ഥാൻ പതാകകളുമേന്തി അതിക്രമിച്ച് കയറിയ ഒരുസംഘം വിശ്വാസികളെ കൈയേറ്റം ചെയ്യുകയായിരുന്നു. ക്ഷേത്രത്തിൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന ദീപാവലി ആഘോഷങ്ങൾക്കിടെയായിരുന്നു ആക്രമണം.
നിജ്ജർ കൊലപാതകത്തിൽ ഇന്ത്യയുടെ പങ്ക് അന്വേഷിക്കണം എന്നാവശ്യപ്പെടുന്ന പോസ്റ്റർ അക്രമികൾ ക്ഷേത്രത്തിന്റെ പ്രധാന കവാടത്തിൽ ഒട്ടിച്ചു. കാനഡയിൽ ഈ വർഷം മൂന്നാമത്തെ ഹിന്ദു ക്ഷേത്രത്തിന് നേരെയാണ് ഖലിസ്ഥാൻ ആക്രമണം ഉണ്ടാകുന്നത്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.