/indian-express-malayalam/media/media_files/uploads/2017/06/mamata-banerjimamata7591.jpg)
മമതാ ബാനർജി
ന്യുഡൽഹി: വിവാദ സംവരണനിയമത്തെത്തുടർന്ന് രാജ്യവ്യാപക പ്രതിഷേധങ്ങളും അക്രമസംഭവങ്ങളും അരങ്ങേറുന്ന ബംഗ്ലാദേശിൽ നിന്ന് പശ്ചിമ ബംഗാളിലേക്ക് അഭയം തേടിയെത്തുന്നവർക്ക് സംസ്ഥാന സർക്കാർ അഭയം നൽകുമെന്ന് മുഖ്യമന്ത്രി മമതാ ബാനർജിയുടെ പ്രസ്താവന തള്ളി ബിജെപി.അക്രമബാധിതരായ ബംഗ്ലാദേശിൽ നിന്നുള്ള ജനങ്ങൾക്ക് സംസ്ഥാനം അഭയം നൽകുമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഞായറാഴ്ച പറഞ്ഞിരുന്നു. ഇതിനെതിരെയാണ് ബിജെപി വിമർശനവുമായി രംഗത്തെത്തിയത്.
മറ്റൊരു രാജ്യത്ത് നിന്നെത്തുന്നവർക്ക് അഭയം നൽകുന്ന കാര്യത്തിൽ തീരൂമാനമെടുക്കാനുള്ള അധികാരം സംസ്ഥാന സർക്കാരിനല്ലെന്നും കേന്ദ്ര സർക്കാരിനാണെന്നും ബിജെപി നേതാവ് രവി ശങ്കർ പ്രസാദ് പറഞ്ഞു. ഇത്തരം പ്രസ്താവനകൾ രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ളതാണെന്നും അദ്ദേഹം കൂട്ടിചേർത്തു. ബംഗ്ലാദേശിൽ നിന്നുള്ള നിസ്സഹായരായ ആളുകൾ പശ്ചിമ ബംഗാളിന്റെ വാതിലിൽ മുട്ടിയാൽ അവർക്ക് അഭയം നൽകുമെന്നും അഭയാർത്ഥികളെ സംസ്ഥാനം ബഹുമാനിക്കുന്നുവെന്നുമാണ് ഞായറാഴ്ച മമത പറഞ്ഞത്. ഇതിനെതിരെയാണ് ബിജെപി രംഗത്തെത്തിയിരിക്കുന്നത്.
അതേ സമയം ബംഗ്ലാദേശിൽ കുടുങ്ങിയ കൂടുതൽ ഇന്ത്യൻ പൗരൻമാരെ നാട്ടിൽ തിരിച്ചെത്തിച്ചു.ബംഗ്ലാദേശിൽ നിന്നും 4500 ഇന്ത്യൻ പൗരൻമാരെ നാട്ടിൽ തിരികെയെത്തിച്ചെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇതിൽ ഭൂരിഭാഗവും വിദ്യാർഥികളാണ്. കര,വ്യോമയാന മാർഗങ്ങളിലൂടെയാണ് ഇന്ത്യൻ പൗരൻമാരെ നാട്ടിലെത്തിച്ചത്. നേരത്തെ തൊഴിൽ മേഖലയിൽ സർക്കാർ ഏർപ്പെടുത്തിയ സംവരണം സുപ്രീം കോടതി വെട്ടിചുരുക്കിയിരുന്നു.സർക്കാർ ജോലികളിൽ 93 ശതമാനവും മെറിറ്റ് അധിഷ്ഠിതമായിരിക്കണമെന്നാണ് സുപ്രീം കോടതിയുടെ ഉത്തരവ്. ദിവസങ്ങളായി ബംഗ്ലാദേശിൽ തുടരുന്ന പ്രക്ഷോഭത്തിൽ 1500ഓളം പേർ മരിച്ചെന്നാണ് റിപ്പോർട്ടുകൾ.
Read More
- ബംഗ്ലാദേശിലെ പ്രക്ഷോഭം: സംവരണം വെട്ടിചുരുക്കി സുപ്രീം കോടതി
- ബംഗ്ലാദേശ് പ്രക്ഷോഭം; മരണസംഖ്യ 114 ആയി
- ബംഗ്ലാദേശ് പ്രക്ഷോഭം: കലാപബാധിത പ്രദേശങ്ങളിൽനിന്ന് 970 ഇന്ത്യൻ വിദ്യാർത്ഥികളെ ഒഴിപ്പിച്ചു
- ലോകത്തെ നിശ്ചലമാക്കിയ ക്രൗഡ് സ്ട്രൈക്ക്
- വിൻഡോസ് തകരാർ: വിമനത്താവളങ്ങളിലെ പ്രശ്നം പരിഹരിച്ചെന്ന് വ്യോമയാന മന്ത്രാലയം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us