scorecardresearch

ബംഗ്ലാദേശിലെ പ്രക്ഷോഭം: സംവരണം വെട്ടിചുരുക്കി സുപ്രീം കോടതി

ബംഗ്ലാദേശിൽ നിന്നും 4500 ഇന്ത്യൻ പൗരൻമാരെ നാട്ടിൽ തിരികെയെത്തിച്ചെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇതിൽ ഭൂരിഭാഗവും വിദ്യാർഥികളാണ്. കര,വ്യോമയാന മാർഗങ്ങളിലൂടെയാണ് ഇന്ത്യൻ പൗരൻമാരെ നാട്ടിലെത്തിച്ചത്

ബംഗ്ലാദേശിൽ നിന്നും 4500 ഇന്ത്യൻ പൗരൻമാരെ നാട്ടിൽ തിരികെയെത്തിച്ചെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇതിൽ ഭൂരിഭാഗവും വിദ്യാർഥികളാണ്. കര,വ്യോമയാന മാർഗങ്ങളിലൂടെയാണ് ഇന്ത്യൻ പൗരൻമാരെ നാട്ടിലെത്തിച്ചത്

author-image
WebDesk
New Update
news

ഫൊട്ടോ-എക്‌സ്‌

ധാക്ക: തൊഴിൽ മേഖലയിലെ സംവരണത്തിനെതിരെ ദിവസങ്ങളായി ബംഗ്ലാദേശിൽ തുടരുന്ന പ്രക്ഷോഭത്തിൽ ഇടപ്പെട്ട് ബംഗ്ലാദേശ് സുപ്രീം കോടതി. തൊഴിൽ മേഖലയിൽ സർക്കാർ ഏർപ്പെടുത്തിയ സംവരണം സുപ്രീം കോടതി വെട്ടിചുരുക്കി.സർക്കാർ ജോലികളിൽ 93 ശതമാനവും മെറിറ്റ് അധിഷ്ഠിതമായിരിക്കണമെന്നാണ് സുപ്രീം കോടതിയുടെ ഉത്തരവ്. സ്വാതന്ത്ര്യ സമര സേനാനികളുടെ മക്കൾക്ക് അഞ്ച് ശതമാനവും ഗോത്രവിഭാഗക്കാർ, ട്രാൻസ്ജെൻഡർമാർ, ശാരീരിക വെല്ലുവിളി നേരിടുന്നവർ എന്നിവർക്കായി രണ്ട് ശതമാനവും സംവരണം ഏർപ്പെടുത്തും. 

നേരത്തെ, 1971 ലെ ബംഗ്ലാദേശ് വിമോചന പോരാട്ടത്തിൽ പങ്കെടുത്ത സ്വാതന്ത്ര്യ സമര സേനാനികളുടെ കുടുംബാംഗങ്ങൾക്ക് 30% സംവരണം സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെ സർവ്വകലാശാലകളിൽ തുടങ്ങിയ പ്രക്ഷോഭമാണ് രാജ്യവ്യാപകമായി പടർന്നത്. തൊഴിലിലായ്മ രൂക്ഷമായ സാഹചര്യത്തിൽ സംവരണം അനുവദിക്കില്ലെന്നാണ് സമരം ചെയ്യുന്നവരുടെ വാദം.ജൂലൈ ഒന്നിനാണ് വിദ്യാർഥികളുടെ നേതൃത്വത്തിൽ പ്രക്ഷോഭം ആരംഭിച്ചത്. ഔദോഗീക കണക്കുകൾ പ്രകാരം ഞായറാഴ്ച വരെ 114 പേരാണ് പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടത്. ആയിരക്കണക്കിന് പേർക്ക് പരിക്കേറ്റിട്ടുണ്ട്. 300 ഓളം പോലീസുകാർക്ക് പരിക്കേറ്റെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

പ്രക്ഷോഭം തുടരുന്ന സാഹചര്യത്തിൽ ബംഗ്ലാദേശിൽ രാജ്യവ്യാപക നിരോധനാജ്ഞ ഏർപ്പെടുത്തിയിട്ടുണ്ട്. ധാക്കയിലടക്കം സൈന്യത്തെ വിന്യസിക്കുകയും ചെയ്തു. നിയമം ലംഘിക്കുന്നവരെ വെടിവെയ്ക്കാനും സർക്കാർ ഉത്തരവിട്ടുണ്ട്. രാജ്യത്ത് ടെലിഫോൺ,ഇന്റെർനെറ്റ് ബന്ധങ്ങൾ പൂർണ്ണമായി വിച്ഛേദിച്ചു. കലാപത്തിന് ആഹ്വാനം ചെയ്‌തെന്ന് ആരോപിച്ച70ലധികം പ്രതിപക്ഷ രാഷ്ട്രീയ  നേതാക്കളെയും നിരവധി വിദ്യാർഥി നേതാക്കളെയും പ്രവർത്തകരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.പ്രധാനമന്ത്രി ഷെയ്ഖ് ഹസീന നാലാം തവണയും ബംഗ്ലാദേശിൽ അധികാരത്തിൽ വന്നതിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിഷേധമാണ് രാജ്യവ്യാപകമായി ഉയർന്നത്.

അതേ സമയം, ബംഗ്ലാദേശിൽ നിന്നും 4500 ഇന്ത്യൻ പൗരൻമാരെ നാട്ടിൽ തിരികെയെത്തിച്ചെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇതിൽ ഭൂരിഭാഗവും വിദ്യാർഥികളാണ്. കര,വ്യോമയാന മാർഗങ്ങളിലൂടെയാണ് ഇന്ത്യൻ പൗരൻമാരെ നാട്ടിലെത്തിച്ചത്. ഏകദേശം 15000ത്തോളം ഇന്ത്യൻ പൗരൻമാരാണ് ബംഗ്ലാദേശിലുള്ളത്.

എന്നാൽ പ്രക്ഷോഭം ഭയന്ന് ബംഗ്ലാദേശ് പൗരൻമാർ പശ്ചിമ ബംഗാളിലേക്ക് അഭയാർഥികളായി എത്തിയാൽ അവർക്ക് സംരക്ഷണം നൽകുമെന്നും പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി പറഞ്ഞു. എന്നാൽ ബംഗ്ലാദേശ് വിഷയത്തിൽ ഇതുവരെ പ്രതികണത്തിന് ഇന്ത്യ തയ്യാറായിട്ടില്ല. പ്രക്ഷോഭം ബംഗ്ലാദേശിലെ ആഭ്യന്തവിഷയമാണെന്നും അതിൽ ഇടപെടാൻ  ആഗ്രഹിക്കുന്നില്ലെന്നുമാണ് ഇന്ത്യയുടെ നിലപാട്. 

Read More

Advertisment

Protest People Protest Bangladesh

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: