/indian-express-malayalam/media/media_files/TjNq1ZrViy1pCaBvGQpg.jpg)
സ്ഫോടനത്തിന് ഒരു മണിക്കൂർ മുമ്പ് ഉച്ചയ്ക്ക് 12.56ന് കഫേയിൽ തൊപ്പിയും കണ്ണടയും മുഖംമൂടിയും ധരിച്ച ഒരാൾ എത്തിയിരുന്നു. (ഫൊട്ടോ: സ്ക്രീൻഗ്രാബ്)
ബെംഗളൂരു: രാമേശ്വരം കഫേയിൽ സ്‌ഫോടനം നടന്ന് ദിവസം രണ്ട് പിന്നിട്ടിട്ടും പ്രതിയെ തിരിച്ചറിയാൻ കഴിയാതെ കർണാടക പൊലീസ്. പ്രതിയെന്ന് സംശയിക്കുന്ന ആളുടെ നിരവധി സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചിരുന്നു. പ്രതി കഫേയിലേക്ക് എത്തിയതും തിടുക്കത്തിൽ തിരികെ നടന്നതുമായ വഴികളിലെ സിസിടിവി ദൃശ്യങ്ങളാണ് പരിശോധിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെ നടന്ന സ്ഫോടനത്തിൽ ഒമ്പത് പേർക്ക് പരിക്കേറ്റിരുന്നു.
സ്ഫോടനത്തിന് ഒരു മണിക്കൂർ മുമ്പ് ഉച്ചയ്ക്ക് 12.56ന് കഫേയിൽ കണ്ട തൊപ്പിയും കണ്ണടയും മുഖംമൂടിയും ധരിച്ച ആളെ ചുറ്റിപ്പറ്റിയാണ് അന്വേഷണം പുരോഗമിക്കുന്നതെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. ലഘുഭക്ഷണം ഓർഡർ ചെയ്ത ശേഷം സഫോടകവസ്തു റെസ്റ്റോറന്റിൽ ഉപേക്ഷിച്ച് മടങ്ങുകയായിരുന്നു. ഡിജിറ്റൽ ടൈമർ വഴി ഐഇഡി സ്ഫോടനം നടത്തും മുമ്പ് ഇയാൾ പരിസരം വിട്ടിരുന്നു. സിസിടിവി ദൃശ്യങ്ങൾ അനുസരിച്ച്, 500 ഡി റൂട്ടിലുള്ള സിറ്റി ബസിൽ എത്തിയ പ്രതി സമീപത്തെ കുന്ദലഹള്ളി ബസ് സ്റ്റാൻഡിൽ ഇറങ്ങിയാണ് കഫേയിലേക്ക് നടന്നുവന്നത്. സ്‌ഫോടനത്തിന് മുമ്പ് ഇയാൾ ധൃതിപ്പെട്ട് നടന്നുപോയതിൻ്റെ സിസിടിവി ദൃശ്യങ്ങളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
സംശയിക്കുന്നയാളുടെ വരവിൻ്റെയും പോക്കിൻ്റെയും ദൃശ്യങ്ങൾ പൊലീസിൻ്റെ പക്കലുണ്ടെന്ന് സ്ഥിരീകരിച്ചുകൊണ്ട് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ശനിയാഴ്ച പറഞ്ഞു. “സാധ്യമായ എല്ലാ തരത്തിലും അന്വേഷണം നടത്തുന്ന ഏഴ് മുതൽ എട്ട് ടീമുകൾ ഉണ്ട്. ബെംഗളൂരുവിലുടനീളം സിസിടിവി ക്യാമറകളുണ്ട്. പ്രതി ബസിൽ കയറുന്നതിൻ്റെയും ബസിൽ നിന്ന് ഇറങ്ങുന്നതിൻ്റെയും ദൃശ്യങ്ങളുണ്ട്. സംഭവത്തിന് ശേഷം ഇയാൾ തിരികെ പോകുന്നതിൻ്റെ ദൃശ്യങ്ങളുമുണ്ട്. അന്വേഷണത്തിൽ പുരോഗതിയുണ്ട്. പ്രതിയുടെ മുഖം സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. അവൻ ഒരു തൊപ്പിയോ കണ്ണടയോ ധരിച്ചിരിക്കാം, പക്ഷേ അവൻ്റെ മുഖം ദൃശ്യമാണ്. അവൻ തെരുവിലൂടെ നടക്കുന്നതിൻ്റെ ദൃശ്യങ്ങൾ ഞങ്ങളുടെ പക്കലുണ്ട്,” അദ്ദേഹം പറഞ്ഞു.
സ്‌ഫോടനത്തിന് മുന്നോടിയായി നടന്നേക്കാവുന്ന ഏതെങ്കിലും രഹസ്യാന്വേഷണ വേളയിൽ പ്രതി സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. ഇതിനായി കഴിഞ്ഞ ഏതാനും ആഴ്ചകൾക്ക് മുമ്പുള്ള കഫേയിലെ സിസിടിവി ദൃശ്യങ്ങളും അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിക്കുന്നുണ്ട്. മുമ്പ് സമാനമായ സംഭവങ്ങളിൽ അറസ്റ്റിലായവരുമായും അന്വേഷണ ഉദ്യോഗസ്ഥർ സംസാരിക്കുന്നുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു.
"പ്രതിക്ക് റെസ്റ്റോറൻ്റും അതിലെത്താനുള്ള വഴികളും പരിചിതമാണെന്ന് തോന്നുന്നു. അദ്ദേഹം ഇത് നേരത്തെ സന്ദർശിച്ചിരിക്കാം. ബെംഗളൂരുവിലെ രാമേശ്വരം കഫേയിലെ മറ്റ് ഔട്ട്‌ലെറ്റുകളിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വെള്ളിയാഴ്ചത്തെ സംഭവത്തിന് മുന്നോടിയായി തങ്ങളെ ലക്ഷ്യമിട്ട് എന്തെങ്കിലും ശ്രമം നടന്നിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്," ഒരു പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
Read More
- സിദ്ധാർത്ഥന്റെ മരണം; പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം
- മലയാളിയായ പ്രശാന്ത് ബാലകൃഷ്ണൻ നായർ ബഹിരാകാശത്തേക്ക്; ഗഗൻയാൻ ദൗത്യസംഘത്തിന്റെ തലവൻ
- 370 സീറ്റുകൾ മാത്രമല്ല, ബിജെപി ലക്ഷ്യം വെക്കുന്നത് 50 ശതമാനം വോട്ടും
- ലോക്സഭാ തിരഞ്ഞെടുപ്പ്: അഞ്ചിടത്ത് കോൺഗ്രസ്-ആം ആദ്മി പാർട്ടി സീറ്റുകളിൽ ധാരണയായി
- കോൺഗ്രസിനെ വീണ്ടും വെട്ടിലാക്കി മമത; ബംഗാളിലെ 42 സീറ്റിലും ഒറ്റയ്ക്ക് മത്സരിക്കുമെന്ന് തൃണമൂൽ കോൺഗ്രസ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.