scorecardresearch

തിക്കും തിരക്കും; തിരുപ്പതിയിൽ മരിച്ചവരുടെ എണ്ണം ആറായി

വ്യാഴാഴ്ച രാവിലെ മുതലാണ് വൈകുണ്ഠ ഏകാദശി ദർശനത്തിനായുള്ള കൂപ്പൺ വിതരണം ആരംഭിക്കുന്നത്. ഇതിനുള്ള കൂപ്പൺ നൽകുന്നതിനായി തിരുപ്പതിയിൽ 90 കൗണ്ടറുകളാണ് സജ്ജമാക്കിയിരുന്നത്

വ്യാഴാഴ്ച രാവിലെ മുതലാണ് വൈകുണ്ഠ ഏകാദശി ദർശനത്തിനായുള്ള കൂപ്പൺ വിതരണം ആരംഭിക്കുന്നത്. ഇതിനുള്ള കൂപ്പൺ നൽകുന്നതിനായി തിരുപ്പതിയിൽ 90 കൗണ്ടറുകളാണ് സജ്ജമാക്കിയിരുന്നത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
thirupathi rush

തിരുപ്പതിയിൽ ഉണ്ടായ തിക്കും തിരക്കിൻറയും വീഡിയോ ദൃശ്യം (ഫൊട്ടൊ -സ്ക്രീൻ ഗ്രാബ്)

ഹൈദരാബാദ്:തിരുപ്പതി തിരുമല വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തില്‍ പ്രത്യേക ദര്‍ശനത്തിനായി ടോക്കണ്‍ ലഭിക്കുന്നതിന്തിങ്ങിക്കൂടിയ ജനക്കൂട്ടമുണ്ടാക്കിയ തിക്കിലും തിരക്കിലും മരിച്ചവരുടെ എണ്ണം ആറായി. വെള്ളിയാഴ്ച ആരംഭിക്കുന്ന 10 ദിവസത്തെ പ്രത്യേക വൈകുണ്ഠ ദ്വാര ദര്‍ശനത്തിന് ബുധനാഴ്ച രാത്രി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരക്കണക്കിന് ഭക്തരാണ് എത്തിയത്.

Advertisment

ബൈരാഗി പട്ടിഡ പാര്‍ക്കിലെ ടോക്കണ്‍ കൗണ്ടറുകളിലൊന്നില്‍ ക്യൂവില്‍ നില്‍ക്കുമ്പോള്‍ മല്ലിക വനിതാ ഭക്തയ്ക്ക് പെട്ടെന്ന് ശ്വാസം മുട്ട് അനുഭവപ്പെട്ടു. അവളെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ഗേറ്റ് ഒരല്‍പം തുറന്നു. എന്നാല്‍, ജനക്കൂട്ടം ഇത് മുതലെടുത്ത് ഇരച്ചുകയറുകയായിരുന്നു. 4,000-ത്തിലധികം ഭക്തര്‍ ഇരച്ചുവന്നതു നിയന്ത്രിക്കാന്‍ വേണ്ട പോലീസോ സംവിധാനങ്ങളോ അവിടെ ഉണ്ടായിരുന്നില്ല.

മരിച്ച ആറ് പേരില്‍ അഞ്ച് പേര്‍ സ്ത്രീകളാണ്. തമിഴ്‌നാട് സേലം സ്വദേശിനി മല്ലിക (49), കര്‍ണാടക ബെല്ലാരി സ്വദേശിനി നിര്‍മല (50), ആന്ധ്രപ്രദേശിലെ വിശാഖപട്ടണം സ്വദേശികളായ ലാവണ്യ (40), രജനി (47), ശാന്തി (34), ആന്ധ്രാപ്രദേശിലെ നരസിപ്പട്ടണം സ്വദേശി നായിഡു ബാബു (51) എന്നിവരാണ് മരിച്ചത്. 20 പേര്‍ക്ക് ഗുരുതര പരിക്കേറ്റു. പരിക്കേറ്റവരില്‍ നാല് പേരുടെ നില അതീവ ഗുരുതരമാണ്. ഇവരെ റൂയ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

Advertisment

ടോക്കണ്‍ വിതരണത്തിനായി 91 കൗണ്ടറുകള്‍ തുറന്നിട്ടുണ്ടെന്ന് തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) ബോര്‍ഡ് അംഗം ഭാനു പ്രകാശ് റെഡ്ഡി സംഭവത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 'തിക്കിലും തിരക്കിലും പെട്ട് ആറ് ഭക്തര്‍ മരിച്ചു, 40 പേര്‍ക്ക് പരിക്കേറ്റു, സാധ്യമായ ഏറ്റവും മികച്ച ചികിത്സാ സൗകര്യങ്ങള്‍ ഞങ്ങള്‍ ഒരുക്കുന്നു. ടിടിഡിയുടെ ചരിത്രത്തില്‍ ഇത്തരമൊരു സംഭവം ഉണ്ടായിട്ടില്ല. ഭക്തരോട് ആത്മാര്‍ത്ഥമായി മാപ്പ് ചോദിക്കുന്നു. ഞങ്ങള്‍ അന്വേഷണം നടത്തി ഗൗരവമായ നടപടി സ്വീകരിക്കും.' മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡുവും സംസ്ഥാന ആരോഗ്യമന്ത്രിയും ഇന്ന് തിരുപ്പതി സന്ദര്‍ശിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ജനുവരി പത്തിനാണ് വൈകുണ്ഠ ഏകാദശി ദര്‍ശനം. വൈകുണ്ഠ ദ്വാര ദര്‍ശനത്തിനായാണ് കൂപ്പണ്‍ വിതരണം ചെയ്യുന്നത്. 1,20,000 കൂപ്പണുകള്‍ വിതരണം ചെയ്യാന്‍ 94 കൗണ്ടറുകള്‍ തയ്യാറാക്കിയിരുന്നു.

Read More

Accident thirupathi temple

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: