/indian-express-malayalam/media/media_files/2025/01/08/T1XPztgCuuTHBP7fK2j7.jpg)
ഡോ വി നാരായണൻ
കൊച്ചി: ഐഎസ്ആർഒയുടെ എല്ലാ ല്വിക്വിഡ് പ്രൊപ്പൽസ് സംവിധാനങ്ങളിലും ജോലി ചെയ്തതിന്റെ അനുഭവ സമ്പത്തുമായാണ് ഡോ വി നാരായണൻ ഐഎസ്ആർഒയുടെ നേതൃത്വം ഏറ്റെടുക്കാനൊരുങ്ങുന്നത്. നിലവിൽ തിരുവനന്തപുരം, വലിയമല ല്വിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് ഡയറക്ടറാണ് ഡോ. വി നാരായണൻ. റോക്കറ്റ്, ബഹിരാകാശ പേടകം എന്നിവയുടെ പ്രൊപ്പൽഷൻ വിദഗ്ധനായ അദ്ദേഹം ഇന്ത്യയുടെ ബഹിരാകാശ ദൗത്യങ്ങൾക്ക് നിർണായക സംഭാവനകൾ നൽകിയ വ്യക്തിത്വമാണ്.
സാധാരണക്കാരനായി ജനിച്ച്, ഉയരങ്ങളിലേക്ക്
തമിഴ് നാട്ടിലെ കന്യാകുമാരി ജില്ലയിൽ നീലക്കാട്ടുവിളൈ എന്ന് ചെറിയ ഗ്രാമത്തിൽ വന്യപെരുമാളിന്റെയും തങ്കമ്മാളിന്റെയും മകനായാണ് ഡോ വി നാരായണന്റെ ജനനം. ഗ്രാമത്തിലെ സാധാരണ സർക്കാർ തമിഴ് മീഡിയം സ്‌കൂളിലാണ് അദ്ദേഹം പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്. 1984ലാണ് ഐഎസ്ആർഒയിൽ ചേർന്നത്.
ഐഎസ്ആർഒയിൽ പ്രവേശിച്ചതിന് ശേഷമാണ് അദ്ദേഹം എൻജിനിയിറങിൽ ബിരുദവും ഐഐടി ഖരഗ്പൂരിൽ നിന്ന് എംടെക്കും എയ്‌റോ സ്‌പേസ് എൻജിനീയറിങ് പിഎച്ച്ഡിയും നേടിയത്. ക്രയോജനിക് എൻജിനീയറ്ിങ്ങിലാണ് അദ്ദേഹത്തിന്റെ എംടെക്ക്. അതിൽ ഒന്നാം റാങ്കും അദ്ദേഹം കരസ്ഥമാക്കി.
നിർണായക സംഭവാനകൾ
സി25 ക്രയോജനിക് എൻജിൻ വികസനത്തിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. ക്രയോജനിക് പ്രൊപ്പൽഷൻ സിസ്റ്റത്തിൽ ഇന്ത്യയ്ക്ക് സ്വയംപര്യാപ്തത കൈവരിക്കാൻ കഴിഞ്ഞത് ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്. ക്രയോജനിക് അപ്പർ സ്റ്റേജിന്റെ വിജയകരമായ വികസനത്തിൽ പങ്കുവഹിച്ചിട്ടുണ്ട്. ജിഎസ്എൽവി മാർക്ക് ത്രീ, ചന്ദ്രയാൻ 2 മിഷൻ എന്നിവയിലും നിർണായ പങ്കുവഹിച്ചിട്ടുണ്ട്.
ചന്ദ്രയാൻ രണ്ട് ലാൻഡിങ് ദൗത്യം പരാജയം പഠിക്കാൻ നിയോഗിക്കപ്പെട്ട സമിതിയുടെ ചെയർമാനായിരുന്നു. ഇന്റർനാഷണൽ അക്കാദമി ഓഫ് ആസ്ട്രോനോട്ടിക്സ് അംഗമാണ്. സൗണ്ടിങ് റോക്കറ്റുകളുടെയും എഎസ്എൽവി, പിഎസ്എൽവി എന്നി വിക്ഷേപണ വാഹനങ്ങളുടെയും പ്രൊപ്പൽഷൻ മേഖലയിലെ ഗവേഷണ, വികസനപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്.
വിക്ഷേപണ വാഹനങ്ങൾക്കുള്ള ല്വിക്വിഡ്, സെമി ക്രയോജനിക്, ക്രയോജനിക് പ്രൊപ്പൽഷൻ ഘടകങ്ങളുടെ വികസനത്തിലായിരുന്നു ഇതുവരെ അദ്ദേഹത്തിന്റെ പ്രവർത്തനം. എല്ലാ ബഹിരാകാശ ദൗത്യങ്ങളിലും പ്രോഗ്രാമുകളിലും തീരുമാനമെടുക്കുന്ന സ്ഥാപനമായ പ്രോജക്ട് മാനേജ്മെന്റ് കൗൺസിൽ-സ്പേസ് ട്രാൻസ്പോർട്ടേഷൻ സിസ്റ്റത്തിന്റെ ചെയർമാനും ഗഗൻയാനിന്റെ നാഷണൽ ലെവൽ ഹ്യൂമൻ റേറ്റഡ് സർട്ടിഫിക്കേഷൻ ബോർഡിന്റെ (എച്ച്ആർസിബി) ചെയർമാനുമാണ് അദ്ദേഹം.
ഉത്തരവാദിത്വം ഏറെ; ഡോ വി നാരായണൻ
നിരവധി ഉത്തരവാദിത്വങ്ങളാണ് ചെയർമാനെന്ന് നിലയിൽ കാത്തിരിക്കുന്നതെന്ന് ഐഎസ്ആർഒയുടെ നിയുക്ത മേധാവി ഡോ.വി നാരായണൻ പറഞ്ഞു.
"ഗഗൻയാൻ, ചന്ദ്രയാൻ നാല്, ഭാരതീയ അന്തരീക്ഷ സ്റ്റേഷൻ തുടങ്ങിയ ഒട്ടേറെ പദ്ധതികൾ നടപ്പാക്കാനുണ്ട്. നമ്മുടെ രാജ്യത്തെ വികസിത രാജ്യമാക്കാനുള്ള ഒട്ടേറെ കാര്യങ്ങൾ നടപ്പാക്കാനുണ്ട്. അതിന് വേണ്ടിയുള്ള പ്രയ്‌നമാണ് ചെയ്യാനുള്ളത്".-ഡോ.നാരായണൻ പറഞ്ഞു.
മുൻഗാമിയുമായി സാമ്യതകളേറെ
സ്ഥാനം ഒഴിയുന്ന ഐഎസ്ആർഒയുടെ നിലവിലെ ചെയർമാനും മലയാളിയുമായ ഡോ.എസ് സോമനാഥുമായി ഡോ. വി.നാരായണന്റെ ജീവിതത്തിനും സാമ്യതകളേറെയാണ്. തിരുവനന്തപുരത്തെ ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്റർ ഡയറക്ടറായി സോമനാഥനും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഡോ.വി നാരായണൻ നിലവിൽ ലിക്വിഡ് പ്രൊപ്പൽസ് സിസ്റ്റംസ് സെന്റെർ ഡയറക്ടറാണ്.
സാധാരണ സ്‌കൂളിൽ നിന്നായിരുന്നു ഡോ എസ് സ്വാമിനാഥന്റയും വിദ്യാഭ്യാസം. ആലപ്പുഴ ജില്ലയിലെ അരൂർ സെന്റ് അഗസ്റ്റിൻസ് ഹൈസ്‌കൂളിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കിയ സോമനാഥ് എറണാകുളം മഹാരാജാസ് കോളേജിൽ നിന്നാണ് പ്രീ-യൂണിവേഴ്‌സിറ്റി പ്രോഗ്രാം പൂർത്തിയാക്കിയത്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.