scorecardresearch

പ്രണബ് മുഖര്‍ജിക്ക് രാജ്ഘട്ടിൽ സ്മാരകം നിർമിക്കും; സ്ഥലം അനുവദിച്ച് കേന്ദ്രസർക്കാർ

പതിമൂന്നാമത് രാഷ്ട്രപതിയും ഇന്ത്യൻ രാഷ്ട്രീയത്തിലെ സൗമ്യനുമായ പ്രണബ് മുഖർജി 2020 ഓഗസ്റ്റ് 31നാണ് അന്തരിച്ചത്

പതിമൂന്നാമത് രാഷ്ട്രപതിയും ഇന്ത്യൻ രാഷ്ട്രീയത്തിലെ സൗമ്യനുമായ പ്രണബ് മുഖർജി 2020 ഓഗസ്റ്റ് 31നാണ് അന്തരിച്ചത്

author-image
WebDesk
New Update
pranb mukerji

പ്രണബ് മുഖര്‍ജി (ഫയൽ ചിത്രം)

ന്യൂഡൽഹി: മുൻ രാഷ്ട്രപതി പ്രണബ് മുഖർജിക്ക് സ്മാരകം നിർമിക്കാൻ കേന്ദ്ര സർക്കാർ സ്ഥലം അനുവദിച്ചു. രാജ്ഘട്ടിലെ രാഷ്ട്രപതിമാർക്കും ഉപരാഷ്ട്രപതിമാർക്കും പ്രധാനമന്ത്രിമാർക്കും വേണ്ടി മാറ്റിവെച്ചിട്ടുള്ള സ്ഥലത്താണ് സ്മാരകം നിർമിക്കുന്നത്.

Advertisment

 പ്രണബ് മുഖർജിയുടെ മകൾ ശർമ്മിഷ്ഠ മുഖർജിയെ ആണ് പ്രധാനമന്ത്രിയുടെ ഓഫീസ് ഇക്കാര്യം അറിയിച്ചത്. താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടെന്നും സ്മാരകം നിർമിക്കാനുള്ള സർക്കാരിൻ്റെ തീരുമാനത്തിന് നന്ദി അറിയിച്ചെന്നും ശർമ്മിഷ്ഠ പറഞ്ഞു. മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിനോട് അനാദരവ് കാട്ടിയെന്ന കോൺഗ്രസ് ആരോപണങ്ങൾക്കിടെയാണ് സർക്കാരിന്റെ ഈ നീക്കം.

'രാഷ്ട്രീയ സ്മൃതി' സമുച്ചയത്തിനുള്ളിൽ സ്ഥലം നീക്കിവയ്ക്കുന്നതിന് കോമ്പീറ്റൻ്റ് അതോറിറ്റി അംഗീകാരം നൽകിയതായി എക്സിൽ പങ്കുവെച്ച പോസ്റ്റിൽ ശർമ്മിഷ്ഠ പറഞ്ഞു. സർക്കാരിൽ നിന്ന് ലഭിച്ച കത്തിന്റെ പകർപ്പും എക്സിൽ പോസ്റ്റുചെയ്തു. സ്മാരകം നിർമിക്കാൻ കുടുംബം സർക്കാരിനോട് ആവശ്യപ്പെട്ടിട്ടില്ലെന്നും ശർമ്മിഷ്ഠ എക്സിൽ കുറിച്ചു. അതേസമയം പ്രണബ് മുഖർജിയോട് കോൺഗ്രസ് അനാദരവ് കാട്ടിയെന്ന് ശർമ്മിഷ്ഠ മുഖർജി നേരത്തെ പറഞ്ഞിരുന്നു. എന്നാൽ ശർമ്മിഷ്ഠ മുഖർജിയെ തള്ളി സഹോദരൻ അഭിജിത്ത് ബാനർജി രംഗത്തുവന്നു. കോവിഡ് കാലത്ത് കടുത്ത നിയന്ത്രണങ്ങൾ ഉള്ളപ്പോഴാണ് അച്ഛൻ മരിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

പതിമൂന്നാമത് രാഷ്ട്രപതിയും ഇന്ത്യൻ രാഷ്ട്രീയത്തിലെ സൗമ്യനുമായ പ്രണബ് മുഖർജി 2020 ഓഗസ്റ്റ് 31നാണ് അന്തരിച്ചത്. കോവിഡിന്റെ പശ്ചാത്തലത്തിൽ കുടുംബാംഗങ്ങളും സുഹൃത്തുക്കളും കൂടി 20 പേരാണ് സംസ്കാര ചടങ്ങിൽ പങ്കെടുത്തത്. വിലാപയാത്ര നടത്താമെന്ന് കോൺഗ്രസ് തീരുമാനിച്ചെങ്കിലും കഴിഞ്ഞില്ല. രാഹുൽ ഗാന്ധിയടക്കം നേതാക്കൾ ആദരാഞ്ജലി അർപ്പിക്കാനെത്തിയിരുന്നെന്നും അഭിജിത്ത് ബാനർജി പറഞ്ഞു. പൂർണ ഔദ്യോഗിക ബഹുമതികളോടെ ലോധി റോഡ് ശ്മശനത്തിലാണ് സംസ്കാരം നടന്നത്.

Read More

Advertisment
Pranab Mukherjee

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: