scorecardresearch

സർക്കാരും ജുഡീഷ്യറിയും തമ്മിൽ അകലം പാലിക്കണം; ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ

മുൻ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിൻ്റെ വീട്ടിലെ ഗണപതി പൂജയിൽ പ്രധാനമന്ത്രി പങ്കെടുത്തത് ഒഴിവാക്കേണ്ട സംഭവമായിരുന്നെന്നും ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ വ്യക്തമാക്കി

മുൻ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിൻ്റെ വീട്ടിലെ ഗണപതി പൂജയിൽ പ്രധാനമന്ത്രി പങ്കെടുത്തത് ഒഴിവാക്കേണ്ട സംഭവമായിരുന്നെന്നും ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ വ്യക്തമാക്കി

author-image
WebDesk
New Update
snajaykishankaul

സഞ്ജയ് കിഷൻ കൗൾ

ജുഡീഷ്യറിയുടെ പ്രവർത്തനത്തിൽ പരിശോധനയും സന്തുലിതാവസ്ഥയും നിലനിർത്തണമെന്ന് മുൻ സുപ്രീം കോടതി ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ വ്യക്തമാക്കി. ഇന്ത്യൻ എക്‌സപ്രസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അഭിമുഖത്തിന്റെ പ്രസ്‌കത ഭാഗങ്ങൾ ഇവിടെ വായിക്കാം

വർത്തമാനകാലത്ത് ജുഡീഷ്യറിക്ക് മുന്നിലുള്ള വെല്ലുവിളികൾ എന്തെല്ലാം?

Advertisment

ജനങ്ങൾ ജുഡീഷ്യറിയെ എങ്ങനെ നോക്കിക്കാണുമെന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ് നീതി ന്യായവ്യവസ്ഥതിയ്ക്ക് വിശ്വാസത ലഭിക്കുന്നത്.ജനാധിപത്യത്തിലെ മൂന്ന് തൂണുകളിലൊന്നാണ് ജുഡീഷ്യറി. സംസ്ഥാനത്തിനും കേന്ദ്രത്തിലും അധികാരത്തിൽ വരുന്നവർ ചിലപ്പോഴെക്കെ ജുഡീഷ്യറിയെ ഒരു വിരുദ്ധ ശക്തിയായി കാണാറുണ്ട്. ജുഡിഷ്യറി എന്നത്, സർക്കാരുമായി യുദ്ധം ചെയ്യാനുള്ളതല്ല. ജുഡീഷ്യറിയുടെ പ്രവർത്തനത്തിൽ പരിശോധനയും സന്തുലിതാവസ്ഥയും നിലനിർത്തണം. ഒപ്പം, സർക്കാരിന്റെ പ്രവർത്തനങ്ങളിലും പരിശോധനയും സന്തുലിനാവസ്ഥതയും അനിവാര്യമാണ്.

ജുഡീഷ്യറിയും സർക്കാരും തമ്മിലുള്ള ബന്ധത്തെ എങ്ങനെ നോക്കി കാണുന്നു?

ഒരു ജഡ്ജി സർക്കാർ സംവിധാനങ്ങളുമായി അകലം പാലിക്കണമെന്നാണ് എന്റെ ചിന്താഗതി. സർക്കാരും ജുഡിഷ്യറിയും തമ്മിൽ എന്തെങ്കിലും പിരിമുറുക്കങ്ങൾ ഉണ്ടെങ്കിൽ അത് ജനാധിപത്യത്തിന് നല്ലതാണെന്ന് മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് വൈ കെ സബർവാളിന്റെ ഒരിക്കൽ പറഞ്ഞതാണ് ഞാനിപ്പോൾ ഓർക്കുന്നത്. 

Justice Kaul-crop

മുൻ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിനുമായുള്ള ബന്ധം?

Advertisment

സുപ്രീം കോടതിയിൽ, ജസ്റ്റിസ് ചന്ദ്രചൂഡും ഞാനും 2017 മുതൽ 2023 വരെ ഒരുമിച്ചായിരുന്നു. പലപ്പോഴും നിയമപരാമയ സംശയങ്ങൾ ഞങ്ങൾ പങ്കുവെച്ചിട്ടുണ്ട്. ജുഡീഷ്യൽ നിയമനങ്ങളിലെ കാലതാമസവുമായി ബന്ധപ്പെട്ട വിഷയം എന്റെ കോടതിയിൽ നിന്ന് പിൻവലിച്ചപ്പോൾ അല്പം നീരസം തോന്നിയിരുന്നെങ്കിലും വേഗത്തിൽ അത് പരിഹരിക്കാനായി.

അലഹബാദ് ഹൈക്കോടതി ജസ്റ്റിസ് എസ് കെ യാദവിന്റെ ഒരു രാഷ്ട്രീയ പരിപാടിയിലെ പ്രസംഗത്തെ എങ്ങനെ നോക്കികാണുന്നു?

ഒരു ജഡ്ജിയും കോടതിക്ക് പുറത്ത് രാഷ്ട്രീയ വിഷയങ്ങൾ കൈകാര്യം ചെയ്യാനും പ്രസ്താവനകൾ നടത്താനും പാടുള്ളതല്ല. വിഷയത്തിൽ കൊളീജിയം നടപടിയെടുക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. രാജ്യത്ത് 600-700 ജഡ്ജിമാരുണ്ട്. അവരിൽ ചിലർക്ക് തെറ്റ് സംഭവിക്കാം. ആശങ്കാജനകമായ വശം, ഇതുപോലുള്ള സംഭവങ്ങൾ ഇനിയും ഉണ്ടാകരുതെന്നാണ്. 

ju.kaul-crop

മുൻ ചീഫ് ജസ്റ്റിസിന്റെ വീട്ടിലെ ഗണപതി പൂജയിൽ പ്രധാനമന്ത്രി പങ്കെടുത്തതിനെപ്പറ്റി താങ്കളുടെ കാഴ്ചപ്പാട്?

വിവാഹം പോലുള്ള സ്വകാര്യചടങ്ങുകളിൽ ജഡ്ജിമാർ രാഷ്ട്രീയക്കാരെ ക്ഷണിക്കാറുണ്ട്. എന്നാൽ ഇത് അൽപ്പം അസാധാരണമായിരുന്നുവെന്നാണ് എന്റെ കാഴ്ചപ്പാട്. പ്രത്യേകിച്ചും നേരത്തെ തന്നെ വിവാദങ്ങൾ നടന്നുകൊണ്ടിരിക്കുന്ന സമയത്താണ് ഇത് സംഭവിച്ചത്. പ്രത്യേകിച്ച് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡൻ വിരമിക്കാൻ അധികസമയം ഇല്ലാതിരുന്നതിനാൽ ഇത് പലവിധത്തിലുള്ള ചർച്ചകൾക്ക് വഴി വെച്ചു. ഇത്തരം വിവാദങ്ങൾ ഒഴിവാക്കേണ്ടതാണെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. 

ജുഡിഷ്യറി നേരിടുന്ന വെല്ലുവിളികൾ?

കേസുകൾ സമയബന്ധിതമായി തീർപ്പാക്കാൻ കഴിയാത്തതാണ് ഇന്നും ജുഡിഷ്യറി നേരിടുന്ന പ്രധാന വെല്ലുവിളി. ഇത്രയേറെ സാങ്കതിക വിദ്യകൾ പുരോഗമിച്ചിട്ടും ഇന്നും പലകോടതിയിലും വർഷങ്ങൾ പഴക്കമുള്ള കേസുകൾ വരെ കെട്ടിക്കിടക്കുകയാണ്. കേസുകൾ തീർപ്പാക്കുന്നതിൽ കൃത്യത ഉറപ്പാക്കേതുണ്ട്. 

Read More

Judiciary Supreme Court

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: