scorecardresearch

ഹിന്ദുക്കളുടെയും ന്യൂനപക്ഷങ്ങളുടെയും സുരക്ഷ; മോദിക്ക് ഉറപ്പുനൽകി മുഹമ്മദ് യൂനുസ്

സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി മോദി ബംഗ്ലാദേശിലെ ഹിന്ദു സമൂഹം നേരിടുന്ന സുരക്ഷാ വെല്ലുവിളികളിൽ ആശങ്ക പ്രകടിപ്പിച്ചിരുന്നു

സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി മോദി ബംഗ്ലാദേശിലെ ഹിന്ദു സമൂഹം നേരിടുന്ന സുരക്ഷാ വെല്ലുവിളികളിൽ ആശങ്ക പ്രകടിപ്പിച്ചിരുന്നു

author-image
WebDesk
New Update
Muhammad Yunus, PM Modi

ഫയൽ ഫൊട്ടോ

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ ബന്ധപ്പെട്ട് ബംഗ്ലാദേശിലെ ഇടക്കാല സർക്കാരിന്റെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസ്. ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരായ സമീപകാല ആക്രമണങ്ങളും സുരക്ഷയും മുഹമ്മദ് യൂനുസ് അഭിസംബോധന ചെയ്തു. ഇടക്കാല സർക്കാർ ചുമതലയേറ്റശേഷം മോദിയും യൂനുസും തമ്മിലുള്ള ആദ്യ സംഭാഷണമാണിത്.

Advertisment

സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി ബംഗ്ലാദേശിലെ ഹിന്ദു സമൂഹം നേരിടുന്ന സുരക്ഷാ വെല്ലുവിളികളിൽ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുഹമ്മദ് യൂനുസിന്റെ വിളിയെത്തുന്നത്.

ജനാധിപത്യവും സുസ്ഥിരവും സമാധാനപരവും പുരോഗമനപരവുമായ ബംഗ്ലാദേശിന്റെ വളർച്ചയ്ക്ക് ഇന്ത്യയുടെ പിന്തുണ അറിയിച്ചതായും, ഹിന്ദുക്കളുടെയും ന്യൂനപക്ഷങ്ങളുടെയും സംരക്ഷണവും സുരക്ഷയും മുഹമ്മദ് യൂനുസ് ഉറപ്പു നൽകിയതായും പ്രധാനമന്ത്രി സാമൂഹ്യ മാധ്യമാമായ എക്സിലൂടെ വ്യക്തമാക്കി.

Advertisment

മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ആഗസ്റ്റ് 5ന് ഇന്ത്യയിലേക്ക് പലായനം ചെയ്തതിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു. കഴിഞ്ഞ ആഴ്‌ച ബംഗ്ലാദേശിൽ നടന്ന സംഭവവികാസങ്ങൾ ഇന്ത്യയിലുടനീളം ആശങ്ക ഉയർത്തിയിരുന്നു. 

ആക്രമണങ്ങളുടെ പശ്ചത്തലത്തിൽ, യൂനുസ് ബംഗ്ലാദേശിലെ ഹിന്ദു സമൂഹവുമായി ബന്ധപ്പെടുകയും ബംഗ്ലാദേശലെ ധകേശ്വരി ക്ഷേത്രം സന്ദർശിക്കുകയും ചെയ്തിരുന്നു. അവിടെ അദ്ദേഹം സമുദായ നേതാക്കളെ നേരിട്ട് കാണുകയും എല്ലാവർക്കും നീതി ഉറപ്പാക്കുമെന്ന് വാക്കു നൽകുകയും ചെയ്തു.

Read More

pm modi Bangladesh

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: