/indian-express-malayalam/media/media_files/9rSExcsHBkfuY73OgXjH.jpg)
എക്സ്പ്രസ് ഫൊട്ടോ
പതിറ്റാണ്ടുകൾ നീണ്ട കാത്തിരിപ്പുകൾക്കും തർക്കങ്ങൾക്കും വിരാമമിട്ടുകൊണ്ട് അയോധ്യയിൽ രാമക്ഷേത്രം (Ayodhya Ram Mandir) യാഥാർത്ഥ്യമായി. ഉത്സവ പ്രതീതിയിലാണ് അയോധ്യ പ്രതിഷ്ഠാ ചടങ്ങിന് സാക്ഷ്യം വഹിച്ചത്.
ഉച്ചയ്ക്ക് 12 ന് ശേഷം ആരംഭിച്ച പ്രാൺ പ്രതിഷ്ഠാ ചടങ്ങുകൾക്ക് മുന്നോടിയായി അതിഥികൾ ഒഴുകിയെത്തിയപ്പോൾ ക്ഷേത്രനഗരം ഉത്സവ പ്രതീതിയിലായി. ചടങ്ങിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി രാവിലെ 10.45ന് അയോധ്യയിൽ എത്തി.തുടർന്ന് രാമജന്മഭൂമി ക്ഷേത്രത്തിലെത്തിയ നരേന്ദ്ര മോദി ഉച്ചയ്ക്ക് 12.05 ആരംഭിച്ച പ്രതിഷ്ഠാ ചടങ്ങുകൾക്ക് മുഖ്യ കാർമ്മികത്വം വഹിച്ചു.
മന്ത്രോച്ചാരണങ്ങൾ നിറഞ്ഞുനിന്ന ചടങ്ങിൽ താന്ത്രികർ നൽകിയ നിർദ്ദേശങ്ങളെല്ലാം തന്നെ പാലിച്ചുകൊണ്ട് പ്രധാനമന്ത്രി കർമ്മങ്ങൾ ചെയ്തു. ആർ എസ് എസ് സർസംഘചാലക് മോഹൻ ഭാഗവത്, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗവർണർ ആനന്ദിബെൻ പാട്ടീൽ എന്നിവരും പ്രധാനമന്ത്രിക്കൊപ്പം പൂജയിൽ പങ്കെടുത്തു.
ദിവസത്തിലെ ഏറ്റവും ഉത്തമമായ മുഹൂർത്തത്തിലായിരുന്നു പ്രധാനമന്ത്രി രാം ലല്ലയുടെ പ്രതിഷ്ഠ നിർവ്വഹിച്ചത്. രാമാനന്ദി വിധി പ്രകാരം നേത്രോന്മീലനം പൂർത്തിയാക്കിയ ശേഷമായിരുന്നു പ്രാൺ പ്രതിഷ്ഠ. പ്രതിഷ്ഠ നടക്കുമ്പോൾ തന്നെ ആകാശത്ത് നിന്നും ഹെലിക്കോപ്പ്റ്ററിൽ പുഷ്പവൃഷ്ടിയും നടന്നു.
Read Here: അയോദ്ധ്യയില്‍ ഇന്ന് നടക്കുന്ന ചടങ്ങുകള്‍ എന്തൊക്കെ?
/indian-express-malayalam/media/media_files/w8s1j53bVqXdcaKO9yz4.jpg)
കുബേർ തില
ഉച്ചയ്ക്ക് രണ്ട് മണിയോടെ കുബേർ തിലയിൽ ദർശനം നടത്തിയാണ് മോദിയുടെ സന്ദർശനം അവസാനിക്കുക. കുബേർ തിലയിലെ ഒരു പുരാതന ശിവക്ഷേത്രം പുതുക്കിപ്പണിയുകയും അവിടെ ജടായുവിന്റെ ഒരു വലിയ പ്രതിമ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. മോദി ശിവക്ഷേത്രത്തിൽ പ്രാർത്ഥന നടത്തുമെന്നും ജടായു പ്രതിമ അനാച്ഛാദനം ചെയ്യുമെന്നുമാണ് വിവരം.
രാമക്ഷേത്ര പ്രതിഷ്ഠയുടെ ഭാഗമായി ജനുവരി 16-നാണ് വിവിധ പൂജകളും ചടങ്ങുകളും അയോധ്യയിൽ ആരംഭിച്ചത്. ആചാരങ്ങളുടെ ഒരു പ്രധാന ഭാഗം അല്ലെങ്കിൽ "അധിവാസ" ഞായറാഴ്ച അവസാനിച്ചു. രാം ലല്ലയുടെ 51 ഇഞ്ച് പുതിയ വിഗ്രഹം തേൻ കൊണ്ട് പൊതിഞ്ഞ "മധ്വാധിവാസിൽ" ദിവസത്തിന്റെ ആചാരങ്ങൾ ആരംഭിച്ചു. "സ്‌നപൻ" ആചാരത്തിന്റെ ഭാഗമായി 114 കലശങ്ങളിൽ നിന്നുള്ള ഔഷധ ജലം കൊണ്ട് വിഗ്രഹത്തെ സ്നാനം ചെയ്യിപ്പിച്ചു.
/indian-express-malayalam/media/media_files/J66ztuXyTjRVKhAngvkz.jpg)
പഴയ വിഗ്രഹം അല്ലെങ്കിൽ "ഉത്സവ്" മൂർത്തി പൂക്കളാൽ അലങ്കരിച്ച ഒരു പാൽക്കിയിൽ വയ്ക്കുകയും പുതിയ ക്ഷേത്രത്തിലേക്ക് ദർശനത്തിനായി കൊണ്ടുപോകുകയും ചെയ്തു.
/indian-express-malayalam/media/media_files/qnPIgGMQooJ1LbWBaVwr.jpg)
പ്രതിഷ്ഠാ ദിനത്തിലെ പ്രത്യേക ചടങ്ങുകൾക്കായി ജയ്പൂരിൽ നിന്നുള്ള പുതപ്പുകളും ഷീഷ് കൊത്തിയ കിടക്കയും എത്തിച്ചിരുന്നു. വിഗ്രഹത്തിന്റെ കാൽക്കൽ കിടക്ക വെച്ചിരിക്കുമ്പോൾ, വിഗ്രഹം പുതപ്പുകൾ കൊണ്ട് മൂടിയിരുന്നു.
Read More
- 'രാം ലല്ല' മിഴി തുറക്കാൻ മണിക്കൂറുകൾ മാത്രം; കനത്ത സുരക്ഷയിൽ അയോധ്യ
- താൽക്കാലിക ആശുപത്രികൾ, ഫസ്റ്റ് എയ്ഡ് ബൂത്തുകൾ; അയോധ്യയിൽ മെഡിക്കൽ ടീമുകൾ സജ്ജം
- രാമക്ഷേത്രത്തിലേക്ക് പൊതുജന പ്രവേശനം എന്നു മുതൽ? വിഗ്രഹ പ്രതിഷ്ഠക്ക് മുന്നോടിയായി നടക്കുന്ന പൂജാവിധികൾ; 'രാം ലല്ലയുടെ' പ്രതിഷ്ഠാ വിശേഷങ്ങൾ
- ദേശീയ നേതൃത്വത്തിന്റെ എതിർപ്പിനിടയിലും അയോധ്യ സന്ദർശിച്ച് യു പിയിലെ കോൺഗ്രസ് നേതൃത്വം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.