scorecardresearch

അയോധ്യയിൽ രാം ലല്ലയുടെ പ്രതിഷ്ഠ നിർവ്വഹിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി: Ayodhya Ram Mandir Inauguration Live Updates

Ayodhya Ram Mandir Inauguration Live Updates: അയോധ്യ ശ്രീരാമ ക്ഷേത്രം ചൊവ്വാഴ്ച മുതൽ പൊതുജനങ്ങൾക്കായി തുറക്കും

Ayodhya Ram Mandir Inauguration Live Updates: അയോധ്യ ശ്രീരാമ ക്ഷേത്രം ചൊവ്വാഴ്ച മുതൽ പൊതുജനങ്ങൾക്കായി തുറക്കും

Bhupendra Pandey & Maulshree Seth
New Update
Ayodhya Ram Mandir

Express Photo by Vishal Srivastava

Ayodhya Ram Mandir Pran Pratishtha News Live Updates: വർഷങ്ങളായുള്ള തർക്കങ്ങൾക്കും വാദപ്രതിവാദങ്ങൾക്കും നിയമപോരാട്ടങ്ങൾക്കും ഒടുവില്‍ അയോധ്യ ഇന്ന് രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന് വേദിയായി. കനത്ത സുരക്ഷാ സന്നാഹങ്ങൾക്ക് നടുവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അയോധ്യയിലെത്തി പ്രാണപ്രതിഷ്ഠ' ചടങ്ങുകൾക്ക് നേതൃത്വം നൽകി. ചൊവ്വാഴ്ച മുതൽ ആരാധനാലയം പൊതുജനങ്ങൾക്കായി തുറക്കും.

Advertisment

ഉച്ചയ്ക്ക് 12 ന് ശേഷമാണ്  'പ്രാണ്‍ പ്രതിഷ്ഠ' ചടങ്ങ് ആരംഭിച്ചത്. ചടങ്ങിനെത്തുടർന്ന് അതില്‍ പങ്കെടുത്ത 7,000-ത്തിലധികം വ്യക്തികളെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു സംസാരിക്കും. ജനുവരി 22 ന് കേന്ദ്ര സര്‍ക്കാരും ചില സംസ്ഥാന സര്‍ക്കാരുകളും ജീവനക്കാര്‍ക്ക് അർദ്ധദിന അവധി പ്രഖ്യാപിച്ചതിനാൽ, രാജ്യത്തും വിദേശത്തുമുള്ള ദശലക്ഷക്കണക്കിന് ആളുകൾ ടിവിയിലും ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലും അയോധ്യയിലെ ചടങ്ങുകളുടെ തത്സമയം സംപ്രേക്ഷണം കാണുമെന്നാണ് കരുതപ്പെടുതുന്നത്.

  • Jan 22, 2024 14:45 IST

    ശ്രീരാമനോട് മാപ്പ് പറയുന്നെന്ന് പ്രധാനമന്ത്രി മോദി

    രാമക്ഷേത്ര പ്രതിഷ്ഠയ്ക്ക് ശേഷം പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി, ക്ഷേത്രത്തിന്റെ പ്രതിഷ്ഠ പൂർത്തിയാക്കാൻ നിരവധി നൂറ്റാണ്ടുകൾ എടുത്തതിനാൽ ശ്രീരാമനോട് മാപ്പ് പറയാൻ ഈ ദിവസം ഉപയോഗിക്കുമെന്ന് പറഞ്ഞു. “നമ്മുടെ പ്രയത്നത്തിലും ത്യാഗത്തിലും തപസ്സിലും എന്തെങ്കിലുമൊരു കുറവുണ്ടായിരിക്കണം, ഇത്രയും നൂറ്റാണ്ടുകളായി നമുക്ക് ഈ ജോലി ചെയ്യാൻ കഴിഞ്ഞില്ല. ഇന്ന് പണി പൂർത്തിയായി. ശ്രീരാമൻ തീർച്ചയായും നമ്മോട് ക്ഷമിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു.



  • Jan 22, 2024 14:38 IST

    ജനുവരി 22 പുതിയ കാലചക്രത്തിന്റെ തുടക്കമാണെന്ന് മോദി

    “ജനുവരി 22-ലെ സൂര്യോദയം അതിശയകരമായ ഒരു തിളക്കം കൊണ്ടുവന്നു. 2024 ജനുവരി 22, ഒരു തീയതിയല്ല, മറിച്ച് ഒരു പുതിയ സമയചക്രത്തിന്റെ ഉത്ഭവമാണ്,” പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.



  • Advertisment
  • Jan 22, 2024 14:27 IST

    അയോധ്യയിൽ രാമനെത്തിയെന്ന് പ്രധാനമന്ത്രി മോദി

    പതിറ്റാണ്ടുകൾ നീണ്ട കാത്തിരിപ്പിനൊടുവിൽ രാമൻ അയോധ്യയിൽ എത്തിയെന്ന് പറഞ്ഞുകൊണ്ടാണ് പ്രാൺ പ്രതിഷ്ഠയ്ക്ക് നേതൃത്വം നൽകിയ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗം ആരംഭിച്ചത്. നീണ്ട തപസ്യാണ് അതിനായി വേണ്ടി വന്നത്. രാം ലല്ല ക്ഷേത്രത്തിലേക്ക് എത്തിയതോടെ എല്ലാ രാമഭക്തരിലേക്കും ചൈതന്യമെത്തി. 1000 ദിവസം കഴിഞ്ഞാലും ഈ പുണ്യദിനം എല്ലാവരും ചർച്ച ചെയ്യുമെന്നും പ്രധാനമന്ത്രി പറഞ്ഞു.



  • Jan 22, 2024 14:04 IST

    500 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ക്ഷേത്രം യാഥാർത്ഥ്യമായെന്ന് യോഗി ആദിത്യനാഥ്

    രാജ്യത്തിനാകെ വികാരനിർഭരമായ നിമിഷമാണ് അയോധ്യയിൽ നടന്നതെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 500 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ക്ഷേത്രം പണികഴിപ്പിച്ചതെന്ന് 'പ്രാൺ പ്രതിഷ്ഠ' ചടങ്ങിന് ശേഷം നടന്ന സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് യോഗി പറഞ്ഞു. “എന്റെ ഹൃദയത്തിൽ പ്രകടിപ്പിക്കാൻ വാക്കുകൾ കണ്ടെത്താൻ കഴിയാത്ത ചില വികാരങ്ങളുണ്ട്. എല്ലാവരും വികാരഭരിതരും സന്തുഷ്ടരുമാണ്. ഈ ചരിത്ര മുഹൂർത്തത്തിൽ രാജ്യത്തെ എല്ലാ നഗരങ്ങളും ഗ്രാമങ്ങളും അയോധ്യയായി മാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



  • Jan 22, 2024 13:54 IST

    പ്രതിഷ്ഠക്ക് ശേഷം വ്രതം അവസാനിപ്പിച്ച് പ്രധാനമന്ത്രി

    പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ 11 ദിവസത്തെ വ്രതം അവസാനിപ്പിച്ചു. 'പ്രാണപ്രതിഷ്ഠ' ചടങ്ങുകൾക്ക് ശേഷമാണ് അദ്ദേഹം തന്റെ ഉപവാസം അവസാനിപ്പിച്ചത്.



  • Jan 22, 2024 13:48 IST

    അതിഥികളെ അഭിവാദ്യം ചെയ്ത് നരേന്ദ്രമോദി

    അയോധ്യയിലെ രാമക്ഷേത്രത്തിലെ ‘പ്രാണപ്രതിഷ്ഠ’ ചടങ്ങുകൾക്ക് ശേഷം ക്ഷേത്രത്തിൽ നിന്ന് പുറത്തിറങ്ങിയ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉദ്ഘാടനത്തിന് ഒത്തുകൂടിയ ക്ഷണിതാക്കളെ അഭിവാദ്യം ചെയ്തു.



  • Jan 22, 2024 13:38 IST

    പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യാൻ പ്രധാനമന്ത്രി മോദി വേദിയിൽ

    അയോധ്യയിലെ രാമക്ഷേത്രത്തിലെ ‘പ്രാണപ്രതിഷ്ഠ’ ചടങ്ങുകൾക്ക് ശേഷം ക്ഷേത്രത്തിൽ നിന്ന് പുറത്തിറങ്ങിയ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉദ്ഘാടനത്തിന് തടിച്ചുകൂടിയ ജനങ്ങളെ അഭിസംബോധന ചെയ്യാൻ വേദിയിലെത്തി. പ്രധാനമന്ത്രി ഉടൻ സംസാരിക്കും.



  • Jan 22, 2024 13:31 IST

    പൊതുജനങ്ങൾക്ക് ദർശനം ചൊവ്വാഴ്ച്ച മുതൽ

    പ്രാൺ പ്രതിഷ്ഠ പൂർത്തിയാക്കിയതോടെ ചൊവ്വാഴ്ച്ച മുതൽ രാമക്ഷേത്രത്തിലേക്ക് പൊതുജനങ്ങൾക്ക് ദർശനത്തിനായി പ്രവേശനം അനുവദിക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമായി പതിനായിര കണക്കിന് തീർത്ഥാടകരാണ് ഇതിനോടകം തന്നെ അയോധ്യയിൽ എത്തിച്ചേർന്നിരിക്കുന്നത്. 8000 ത്തോളം വരുന്ന അതിഥികളാണ് പ്രാൺ പ്രതിഷ്ഠാ ചടങ്ങിന് സാക്ഷ്യം വഹിക്കാനായി ക്ഷേത്ര നഗരത്തിലേക്ക് എത്തിയത്.Ayodhya Ram Mandir



  • Jan 22, 2024 13:12 IST

    പ്രതിഷ്ഠാ ചടങ്ങ് അസാധാരണ നിമിഷമെന്ന് പ്രധാനമന്ത്രി

    രാം ലല്ലയുടെ പ്രതിഷ്ഠ എല്ലാവരേയും വികാരഭരിതരാക്കുന്ന അസാധാരണ നിമിഷമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു, ‘പ്രാണപ്രതിഷ്ഠ’ ചടങ്ങുകൾക്ക് നേതൃത്വം നൽകിയ ശേഷമായിരുന്നു മോദിയുടെ പ്രതികരണം. "ഈ ദൈവിക പരിപാടിയുടെ ഭാഗമാകാൻ കഴിഞ്ഞത് വലിയ ഭാഗ്യമുള്ള കാര്യമാണ്," പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു. Ayodhya Ram Mandir



  • Jan 22, 2024 12:43 IST

    അയോധ്യയിൽ രാം ലല്ല പ്രതിഷ്ഠാ കർമ്മം പൂർത്തിയായി

    ദിവസത്തിലെ ഏറ്റവും ഉത്തമമായ മുഹൂർത്തത്തിലായിരുന്നു പ്രധാനമന്ത്രി രാം ലല്ലയുടെ പ്രതിഷ്ഠ നിർവ്വഹിച്ചത്. രാമാനന്ദി വിധി പ്രകാരം നേത്രോന്മീലനം പൂർത്തിയാക്കിയ ശേഷമായിരുന്നു പ്രാൺ പ്രതിഷ്ഠ. പ്രതിഷ്ഠ നടക്കുമ്പോൾ തന്നെ ആകാശത്ത് നിന്നും ഹെലിക്കോപ്പ്റ്ററിൽ പുഷ്പവൃഷ്ടിയും നടന്നു. പ്രതിഷ്ഠുടെ തുടർ ചടങ്ങുകൾ പുരോഗമിക്കുന്നു.Ayodhya Ram Mandir



  • Jan 22, 2024 12:22 IST

    പ്രതിഷ്ഠാ ചടങ്ങുകൾക്ക് നേതൃത്വം നൽകി പ്രധാനമന്ത്രി മോദി

    പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് രാം ലല്ല പ്രതിഷ്ഠാ ചടങ്ങിന്റെ മുഖ്യ ആചാര്യനായി നിലകൊണ്ടത്. മന്ത്രോച്ചാരണങ്ങൾ നിറഞ്ഞുനിന്ന ചടങ്ങിൽ താന്ത്രികർ നൽകിയ നിർദ്ദേശങ്ങളെല്ലാം തന്നെ പാലിച്ചുകൊണ്ട് പ്രധാനമന്ത്രി കർമ്മങ്ങൾ ചെയ്തു. ആർ എസ് എസ് സർസംഘചാലക് മോഹൻ ഭാഗവത്, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗവർണർ ആനന്ദിബെൻ പാട്ടീൽ എന്നിവരും പ്രധാനമന്ത്രിക്കൊപ്പം പൂജയിൽ പങ്കെടുത്തു



  • Jan 22, 2024 12:08 IST

    പ്രധാനമന്ത്രി രാമക്ഷേത്രത്തിലെത്തി

    രാമക്ഷേത്ര പ്രതിഷ്ഠക്ക് ശേഷം പുതിയ രാം ലല്ലയുടെ കണ്ണ് മൂടിയിരിക്കുന്ന തുണി അഴിച്ച് മാറ്റുന്ന ചടങ്ങ് പ്രധാനമന്ത്രി നരേന്ദ്ര മോദിയാകും നിർവ്വഹിക്കുക. തുടർന്ന് രാം ലല്ലയുടെ മുഖത്തിന് നേർക്ക് ഒരു കണ്ണാടി ഉയർത്തിപ്പിടിക്കും. 121 ആചാര്യൻമാരാണ് ചടങ്ങുകൾക്ക് മേൽനോട്ടം വഹിക്കുന്നത്.

    Ayodhya Ram Mandir



  • Jan 22, 2024 11:38 IST

    രാമക്ഷേത്ര പ്രതിഷ്ഠയ്ക്ക് സാക്ഷിയാവാൻ താരങ്ങളുമെത്തി

    അമിതാഭ് ബച്ചൻ, അഭിഷേക് ബച്ചൻ, രജനികാന്ത്, ധനുഷ്, അനുപം ഖേർ, വിവേക് ​​ഒബ്‌റോയ്, ആലിയ ഭട്ട്, കത്രീന കൈഫ്, രൺബീർ കപൂർ, വിക്കി കൗശൽ, മാധുരി ദീക്ഷിത്, ഭർത്താവ് ശ്രീറാം മാധവ് നൈനെ, പവൻ കല്യാൺ, ഷെഫാലി ഷാ, ജാക്കി ഷ്റോഫ്, ആയുഷ്മാൻ ഖുറാന  എന്നിവരുൾപ്പെടെ ഇന്ത്യൻ ചലച്ചിത്രമേഖലയിൽ നിന്നുള്ള നിരവധി അഭിനേതാക്കൾ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ അയോധ്യയിൽ എത്തിച്ചേർന്നിട്ടുണ്ട്.

     

    Read More: അമിതാഭ് ബച്ചനും രജനികാന്തും മുതൽ ആലിയ വരെ; രാമക്ഷേത്ര പ്രതിഷ്ഠയ്ക്ക് സാക്ഷിയാവാൻ താരങ്ങൾ അയോധ്യയിൽ



  • Jan 22, 2024 11:08 IST

    യോഗി ആദിത്യനാഥ്, മോഹൻ ഭഗവത് എന്നിവർ അയോധ്യയിൽ

    ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ആർ എസ് എസ് തലവൻ മോഹൻ ഭഗവത് എന്നിവർ അയോദ്ധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന് എത്തി



  • Jan 22, 2024 10:05 IST

    'പ്രാൺ പ്രതിഷ്ഠ'യിൽ പങ്കെടുന്നവർ

    മുൻ രാഷ്ട്രപതിമാർ രാംനാഥ് കോവിന്ദ്, പ്രതിഭാ പാട്ടീൽ, മുൻ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, മുൻ സ്പീക്കർ മീരാ കുമാർ, സുമിത്ര മഹാജൻ, 
    വ്യവസായ പ്രമുഖർ മുകേഷ്, നിത അംബാനി, തുടങ്ങിയവർ അയോധ്യയിൽ ഇതിനകം എത്തിയിട്ടുള്ളവരോ ഇവിടേക്ക് യാത്ര ചെയ്യുന്നവരോ ആണ്.

    അനിൽ അഗർവാൾ, രേഖ ജുൻജുൻവാല, ആദി ഗോദ്‌റെജ്, എൽഎൻടി ചെയർമാൻ എഎം നായിക്, സുധാ മൂർത്തി, സുനിൽ മിത്തൽ, കായിക താരങ്ങളായ സച്ചിൻ ടെണ്ടുൽക്കർ, വിരാട് കോലി, രവീന്ദ്ര ജഡേജ, പി.ടി. ഉഷ, സുനിൽ ഗവാസ്‌കർ, സൈന നെഹ്‌വാൾ, കെ ശിവൻ,  'മെട്രോമാൻ' ഇ.ശ്രീധരൻ എന്നിവരും ഇന്ന് അയോധ്യയിലെത്തും.

    സിനിമാ മേഖലയിൽ നിന്നും അമിതാഭ് ബച്ചൻ, അഭിഷേക് ബച്ചൻ, ആലിയ ഭട്ട്, രൺബീർ കപൂർ, രജനീകാന്ത്, ഹേമമാലിനി, ആശാ ഭോസ്‌ലെ, ഉഷാ മങ്കേഷ്‌കർ, അരുൺ ഗോവിൽ, പ്രസൂൺ ജോഷി, ശങ്കർ മഹാദേവൻ, സുഭാഷ് ഘായി, അനുരാധ പൗഡ്‌വാൾ തുടങ്ങിയവരും  ക്ഷണിതാക്കളിൽ ഉൾപ്പെടുന്നു.

    മുൻ കരസേനാ മേധാവി മനോജ് മുകുന്ദ് നരവാനെ, രാമക്ഷേത്ര വാസ്തുശില്പി ചന്ദ്രകാന്ത് ഭായ് സോംപുര എന്നിവരും പ്രധാന അതിഥികളാണ്. മുതിർന്ന ബിജെപി നേതാവ് രവിശങ്കർ പ്രസാദിനെ 'രാം ലല്ലയുടെ അഭിഭാഷകനായാണ്' ക്ഷണിച്ചിരിക്കുന്നത്.



  • Jan 22, 2024 09:19 IST

    പ്രമുഖ വ്യക്തികള്‍ ഉൾപ്പെടെ 8000 ക്ഷണിതാക്കള്‍

    പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ആർഎസ്എസ് സർസംഘചാലക് മോഹൻ ഭഗവത് എന്നിവർ ക്ഷേത്ര ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 1,500-1,600 'പ്രമുഖ' അതിഥികൾ ഉൾപ്പെടെ 8,000 ക്ഷണിതാക്കളുടെ പങ്കാളിത്തത്തിന് സാക്ഷ്യം വഹിക്കാനായുള്ള സജ്ജീകരണങ്ങള്‍ നടത്തിയിട്ടുണ്ട്.

    1200 കോടി രൂപ ചെലവിൽ നിർമിക്കുന്ന രാമക്ഷേത്രത്തിന്‍റെ ഉദ്ഘാടനത്തിന്‍റെ തത്സമയ സംപ്രേക്ഷണമുണ്ടാകും. ഡിഡി ന്യൂസിലാണ് ഇത് കാണാന്‍ കഴിയുക രാജ്യാന്തര പ്രേക്ഷകർക്ക് ദൂരദർശൻ നാഷണലിന്‍റെ യൂട്യൂബ് ചാനലിലൂടെ ചടങ്ങ് കാണാം.

    പരിപാടിക്ക് മുന്നോടിയായി, ജനുവരി 12 ന് മുതല്‍ 11 ദിവസത്തെ ആചാരം ആരംഭിച്ച പ്രധാനമന്ത്രി മോദി, സംസ്ഥാനങ്ങളിലേക്കുള്ള തന്‍റെ ഔദ്യോഗിക സന്ദർശന വേളയിൽ ശ്രീരാമനുമായി ബന്ധമുള്ള നിരവധി ക്ഷേത്രങ്ങൾ സന്ദർശിച്ചു. കഴിഞ്ഞ ആഴ്‌ചയിൽ, വികസന പദ്ധതികൾക്ക് തുടക്കമിടാനും മറ്റു പാർട്ടി പ്രവർത്തനങ്ങൾക്കുമായി പ്രധാനമന്ത്രി രാജ്യത്തിന്‍റെ വിവിധ സംസ്ഥാനങ്ങൾ സന്ദർശിച്ചിരുന്നു.



  • Jan 22, 2024 09:01 IST

    ഉത്സവ പ്രതീതിയിൽ അയോധ്യ

    രാം ലല്ല പ്രതിഷ്ഠാ ചടങ്ങുകൾക്ക് ഏതാനും മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേ അയോധ്യ ഉത്സവ പ്രതീതിയിലാണ്. ദിയകൾ കത്തിച്ചു, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പൂക്കൾ അലങ്കരിച്ചു, പുതിയ രാമക്ഷേത്രത്തിനകത്തും പുറത്തും സുരക്ഷാ ബാരിക്കേഡുകൾ, പ്രത്യേക ക്ഷണിതാക്കളെയും വിശിഷ്ടാതിഥികളെയും സെലിബ്രിറ്റികളെയും കാത്ത് 8,000 ത്തോളം കസേരകൾ. ഇതാണ് അയോധ്യയിലെ ഇപ്പോഴത്തെ കാഴ്ച്ച. 

    Read Full Story Here: 'പ്രാൺ പ്രതിഷ്ഠ'ക്ക് ഇനി മണിക്കൂറുകൾ മാത്രം



  • Jan 22, 2024 08:53 IST

    ‘പ്രാണ്‍ പ്രതിഷ്ഠ’ ചടങ്ങിന്‍റെ ഷെഡ്യൂള്‍

    • ചൊവ്വാഴ്ച രാവിലെ ക്ഷേത്രനഗരിയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഉച്ചയ്ക്ക് 12.05ന് പ്രാൺ പ്രതിഷ്ഠാ ചടങ്ങുകൾക്ക് തുടക്കം കുറിക്കും.
    • 10:25 am: പ്രധാനമന്ത്രി നരേന്ദ്ര മോദി അയോധ്യ വിമാനത്താവളത്തിൽ എത്തും, തുടർന്ന് ഹെലികോപ്റ്ററിൽ പരിപാടി നടക്കുന്ന വേദിയിൽ എത്തും.
    • 10:55 am: നരേന്ദ്ര മോദി ശ്രീരാമ ജന്മഭൂമിയിലെത്തും
    • 11:00 AM മുതൽ 12:00 PM വരെ: റിസർവ് ചെയ്‌തിരിക്കുന്നു. (ഈ സമയത്ത് പ്രധാനമന്ത്രി ക്ഷേത്ര പരിസരം സന്ദര്‍ശിച്ചേക്കും)
    • 12:05 PM മുതൽ 12:55 PM വരെ: പ്രാൺ പ്രതിഷ്ഠാ ചടങ്ങുകൾ നടക്കും
    • 12:55 PM: പ്രധാനമന്ത്രി മോദി വേദി വിടും
    • 1:00 PM: പ്രധാനമന്ത്രി പൊതുപരിപാടിയുടെ വേദിയിലെത്തും
    • 1:00 PM മുതല്‍ 2 PM വരെ: അയോധ്യയിൽ ഒരു പൊതു ചടങ്ങ് നടക്കും
    • 2:10 pm: പ്രധാനമന്ത്രി മോദി കുബേർ തിലയുടെ ദർശനത്തിന് പോകും



News Ayodhya

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: