/indian-express-malayalam/media/media_files/FClgsLHKLAF21heNfbkI.jpg)
ഫയൽ ഫൊട്ടോ
ഡൽഹി: മദ്യനയ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യം. വ്യാഴാഴ്ചയാണ് ഡൽഹി റോസ് അവന്യു കോടതി അരവിന്ദ് കെജ്രിവാളിന് ജാമ്യം അനുവദിച്ചത്. മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അരവിന്ദ് കെജ്‌രിവാളിൻ്റെ ജാമ്യാപേക്ഷയിൽ ഡൽഹി കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.
അറസ്റ്റിലായി നാളെ മൂന്നു മാസം തിരയാനിരിക്കൊണ് ജാമ്യം ലഭിക്കുന്നത്. ജാമ്യത്തിനായി 1 ലക്ഷം രൂപ കെജ്രിവാൾ കെട്ടിവയ്ക്കണമെന്ന് കോടതി വ്യക്തമാക്കി.സ്പെഷ്യൽ ജഡ്ജ് ന്യായ് ബിന്ദുവാണ് ജാമ്യം അനുവദിച്ചത്. ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ഇ.ഡി. കോടതിയിൽ ആവശ്യപ്പെട്ടുവെങ്കിലും അംഗീകരിച്ചില്ല.
കേജ്‌രിവാൾ റൂസ് അവന്യൂ കോടതിയിൽ ഇടക്കാല ജാമ്യത്തിനും സാധാരണ ജാമ്യത്തിനുമുള്ള ഹർജികളാണ് സമർപ്പിച്ചത്. സ്ഥിര ജാമ്യമാണ് നിലവിൽ കെജ്രിവാളിന് അനുവദിച്ചിരിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി സുപ്രീം കോടതി ജൂൺ 1 വരെ ഇടക്കാല ജാമ്യം അനുവദിച്ചതിന് ശേഷം കേജ്രിവാൾ തിഹാർ ജയിലിലേക്ക് തിരികെയെത്തിയിരുന്നു.
ഡൽഹി എക്‌സൈസ് നയത്തിന്റെ രൂപീകരണത്തിൽ കേജ്‌രിവാളിന് നേരിട്ട് പങ്കുള്ളതായി ഇഡി നേരത്തെ ആരോപിച്ചിരുന്നു, 'സൗത്ത് ഗ്രൂപ്പിന്' - ദക്ഷിണേന്ത്യയിലെ ഒരു കൂട്ടം വ്യക്തികൾക്ക് നൽകേണ്ട ആനുകൂല്യങ്ങൾ പരിഗണിച്ച് തയ്യാറാക്കിയതാണ് മദ്യനയമെന്നാണ് ഇ.ഡിയുടെ പ്രധാന ആരോപണം. നയരൂപീകരണത്തിലെ അഴിമതിയുടെ പ്രതിഫലമായി 100 കോടി രൂപ AAP നേതാക്കൾക്ക് ലഭിച്ചിട്ടുണ്ട്. ഇത് 2021-2022 ലെ ഗോവ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചുവെന്നും ഏജൻസി ആരോപിച്ചു.
മദ്യ നയ കേസിൽ മാർച്ച് 21നാണ് മുഖ്യമന്ത്രി കേജ്‌രിവാളിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്.
Read More
- വിദ്യാർത്ഥികളുടെ ഭാവി അപകടത്തിൽ, നീറ്റ് വിവാദം പാർലമെൻ്റിൽ ഉന്നയിക്കും: രാഹുൽ ഗാന്ധി
- പ്രധാനമന്തി മോദിയോടുള്ള ജനങ്ങളുടെ വിശ്വാസ്യതയ്ക്ക് മങ്ങലേറ്റു: ശരദ് പവാർ
- 'ചെറിയൊരു തീപ്പൊരി മതി ഈ സർക്കാർ വീഴാൻ'; എൻഡിഎ സർക്കാർ ദുർബലമെന്ന് രാഹുൽ ഗാന്ധി
- ലോക്സഭ സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ തിരഞ്ഞെടുപ്പ്; കണക്കുകൂട്ടലുകളുമായി ഭരണ-പ്രതിപക്ഷ പാർട്ടികൾ
- ബംഗാളിൽ കാഞ്ചൻജംഗ എക്സ്പ്രസ് ചരക്ക് ട്രെയിനുമായി കൂട്ടിയിടിച്ച് 5 മരണം; രക്ഷാപ്രവർത്തനം തുടരുന്നു
- സമവായത്തിന്റെ ‘ക്ലാസിക് ഉദാഹരണം’; അയോധ്യാ തർക്കത്തിൽ തിരുത്തിയെഴുത്തുമായി എൻസിഇആർടി പാഠപുസ്തകം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us