/indian-express-malayalam/media/media_files/2024/11/04/t2G5fOAy0ZHQc3RpSrpF.jpg)
ജോൺ ബ്രിട്ടാസ്
ന്യൂഡൽഹി: കേന്ദ്ര മന്ത്രി രവനീത് സിങ് ബിട്ടുവിന് മലയാളത്തിൽ കത്തയച്ച് പ്രതിഷേധം അറിയിച്ച് ജോൺ ബ്രിട്ടാസ് എംപി. ചോദ്യങ്ങൾക്കുള്ള ഉത്തരം മന്ത്രി ഹിന്ദിയിൽ മാത്രം നൽകുന്നതിൽ പ്രതിഷേധിച്ചാണ് എംപി മലയാളത്തിൽ കത്തയച്ചത്. ഹിന്ദിയിൽ മാത്രം ഉത്തരം നൽകുന്നത് ബുദ്ധിമുട്ടാണെന്ന ദക്ഷിണേന്ത്യയിൽ നിന്നുള്ള എംപിമാരുടെ പ്രതിഷേധത്തിന്റെ തുടർച്ചയായാണ് ബ്രിട്ടാസും രംഗത്തെത്തിയിരിക്കുന്നത്.
കേന്ദ്ര റെയിൽവേ-ഭക്ഷ്യസംസ്‌കരണ വ്യവസായ സഹകരണ മന്ത്രിയാണ് ബിട്ടു. താങ്കളുടെ കത്തുകൾ വായിച്ചു മനസ്സിലാക്കാൻ ഹിന്ദി ഭാഷ പഠിക്കുവാൻ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രിക്കയച്ച കത്തിൽ ജോൺ ബ്രിട്ടാസ് പറയുന്നു. മലയാളത്തിലുള്ള ഈ കത്ത് വായിക്കാൻ താങ്കൾ നേരിടുന്ന ബുദ്ധിമുട്ടാണ് എനിക്ക് ഹിന്ദിയിലുള്ള താങ്കളുടെ മറുപടികൾ വായിക്കാനും ഉണ്ടാകുന്നതെന്ന് മനസിലാക്കാനാണ് മലയാളത്തിൽ കത്തയച്ചതെന്നും ബ്രിട്ടാസ് വിവരിച്ചിട്ടുണ്ട്.
കേന്ദ്ര റെയിൽ മന്ത്രി അശ്വിനി വൈഷ്ണവിനെ ടാഗ് ചെയ്തുകൊണ്ട് സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ എക്സിലൂടെ ബ്രിട്ടാസ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
നേരത്തെ ബിട്ടുവിന്റെ ഹിന്ദിയിൽ മാത്രമുള്ള മറുപടിക്ക് തമിഴിൽ മറുപടി നൽകി ഡി എം കെ നേതാവും രാജ്യസഭ എം പിയുമായ എം എം അബ്ദുള്ളയും രംഗത്തെത്തിയിരുന്നു. ബിട്ടു ഹിന്ദിയിൽ അയച്ച കുറിപ്പിൽ ഒരു വാക്കുപോലും മനസിലായില്ലെന്നതടക്കം വിവരിച്ചുകൊണ്ടാണ് അബ്ദുള്ള, തമിഴിൽ കത്തെഴുതിയത്.
Read More
- ശ്രീനഗറിൽ ഞായറാഴ്ച മാർക്കറ്റിനു സമീപം ഗ്രനേഡ് ആക്രമണം; 10 പേർക്ക് പരിക്ക്
- ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതി; കുത്തനെ താഴോട്ട്
- "അസംബന്ധം, അടിസ്ഥാനരഹിതം;" അമിത് ഷായ്ക്കെതിരായ ആരോപണങ്ങളിൽ ശക്തമായി പ്രതിഷേധിച്ച് ഇന്ത്യ
- ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; രണ്ടു ഭീകരരെ വധിച്ച് സുരക്ഷാസേന
- കശ്മീരിൽ സൈനിക ക്യാമ്പിന് നേരെ ഭീകരാക്രമണം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.