/indian-express-malayalam/media/media_files/2024/11/03/Q3COHYBl4YkPEEDQYtAT.jpg)
ആൻഡ്രോയിഡ് ഉപയോക്താക്കൾ സൂക്ഷിക്കുക
ന്യൂഡൽഹി:ആൻഡ്രോയിഡ് ഉപഭോക്താക്കൾക്ക് വെല്ലുവിളി സൃഷ്ടിച്ച് പുതിയ മാൽവെയർ (ട്രോജൻ മാൽവെയർ). ഉപഭോക്താവിൻ്റെ എല്ലാ വിവരങ്ങളും ചോർത്തി എടുക്കാൻ ശേഷിയുള്ളവയാണ് ഈ മാൽവെയറുകളെന്നും സുരക്ഷാ ഗവേഷകർ പറയുന്നു. പുതിയ മാൽവെയറിനെപ്പറ്റി വാർത്താ വിതരണ പ്രക്ഷേപണ വകുപ്പിന് കീഴിലുള്ള സൈബർ സുരക്ഷ ഏജൻസിയാ ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം മുന്നറിയിപ്പ് നൽകി കഴിഞ്ഞു
പാസ്‌വേഡുകൾ, ക്രെഡിറ്റ് കാർഡ് വിശദാംശങ്ങൾ, ഫോട്ടോകൾ, വീഡിയോകൾ, മറ്റ് സെൻസിറ്റീവ് വിവരങ്ങൾ തുടങ്ങിയ വ്യക്തിഗത ഡാറ്റയാണ് ഇതുപയോഗിച്ച് ചോർത്തപ്പെടുന്നത്. ബ്ലീപ്പിംഗ് കംപ്യൂട്ടറാണ് ഇത് ആദ്യം റിപ്പോർട്ട് ചെയ്തത്. ഗൂഗിൾ പ്ലേ സ്റ്റോർ വഴിയാണ് മാൽവെയർ പ്രചരിക്കുന്നത്.
ആൻഡ്രോയിഡ് ഉപയോക്താവിന് നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ അനധികൃത ഇടപാട് കണ്ടെത്തിയതായി അവകാശപ്പെടുന്ന മെസേജ് ലഭിക്കും. സുരക്ഷ ആപ്പെന്ന് വ്യാജേന അവർ നൽകുന്ന ലിങ്കിലെ ആപ്പ് ഇൻസ്റ്റാൾ ചെയ്യാനാകും നിർദേശം. പരിഭ്രാന്തരാകുന്ന ഉപഭോക്താക്കൾ ഈ ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്നവഴി വ്യാജൻമാർ വിവരങ്ങൾ ചോർത്തും.
എങ്ങനെ സുരക്ഷിതമായിരിക്കാം?
റാൻഡം ലിങ്കുകളിൽ നിന്ന് ഒരു ആപ്പും ഡൗൺലോഡ് ചെയ്യരുത്. ഗൂഗിൾ പ്ലേ സ്റ്റോർ വഴി മാത്രം ഔദ്യോഗിക ആപ്പുകൾ ഡൗൺലോഡ് ചെയ്യുക.
ഒരു ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിനുമുമ്പ് അതിൻ്റെ നിലവാരവും റേറ്റിംഗുകളും എപ്പോഴും പരിശോധിക്കുന്നതും നല്ലതാണ്. ഇത് ആപ്പിൻ്റെ ആധികാരികതയെക്കുറിച്ച് നല്ല ധാരണ നൽകും. കൂടാതെ,ഡൗൺലോഡ് ചെയ്യുന്നതിനുമുമ്പ് എല്ലാ ആപ്പുകളുടെയും ഡെവലപ്പർ വിശദാംശങ്ങൾ എപ്പോഴും ശ്രദ്ധിക്കുക.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us