scorecardresearch

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചു; നടൻ അല്ലു അർജുനെതിരെ കേസെടുത്തു

അല്ലു അർജുനെതിരെ കേസെടുത്ത ആന്ധ്രാ പൊലീസ് എഫ്ഐആറിൽ എംഎൽഎയുടെ പേരും ഉൾപ്പെടുത്തിയിട്ടുണ്ട്. എംഎൽഎയുടെ വീട്ടിലെത്തിയ താരം ഒരു മണിക്കൂറിലധികം ഇവിടെ പ്രചരണങ്ങൾക്കായി സമയം ചെലവഴിച്ചിരുന്നു

അല്ലു അർജുനെതിരെ കേസെടുത്ത ആന്ധ്രാ പൊലീസ് എഫ്ഐആറിൽ എംഎൽഎയുടെ പേരും ഉൾപ്പെടുത്തിയിട്ടുണ്ട്. എംഎൽഎയുടെ വീട്ടിലെത്തിയ താരം ഒരു മണിക്കൂറിലധികം ഇവിടെ പ്രചരണങ്ങൾക്കായി സമയം ചെലവഴിച്ചിരുന്നു

author-image
WebDesk
New Update
Telugu star | Allu Arjun | booked

2019ലെ തിരഞ്ഞെടുപ്പിലും നന്ദ്യാൽ എംഎൽഎയായ റെഡ്ഡിക്ക് വേണ്ടി അർജുൻ നേരത്തെ പ്രചാരണം നടത്തിയിരുന്നു (Video screengrab/ Silpa Ravi Reddy/ X)

ഹൈദരാബാദ്: ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് ആന്ധ്രാ എംഎൽഎയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുത്ത തെലുങ്ക് താരം അല്ലു അർജുനെതിരെ തിരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റ ചട്ടലംഘനത്തിന് കേസെടുത്തു. വൈഎസ്ആർസിപി സ്ഥാനാർത്ഥിയും സിറ്റിങ് എംഎൽഎയുമായ ശിൽപ രവിചന്ദ്ര കിഷോർ റെഡ്ഡിയുടെ വസതിയിൽ വൻ ജനക്കൂട്ടം തടിച്ചുകൂടിയതിനെ തുടർന്നാണ് നടന്റേയും സ്ഥാനാർത്ഥിയുടേയും പേരിൽ കേസെടുത്തത്.

Advertisment

ആന്ധ്രാപ്രദേശിലെ നന്ദ്യാൽ ജില്ലയിലെ ശിൽപ രവിചന്ദ്ര കിഷോർ റെഡ്ഡിയുടെ വസതിയിലാണ് താരം പ്രചരണത്തിനെത്തിയത്. അല്ലു അർജുനെതിരെ കേസെടുത്ത ആന്ധ്രാ പൊലീസ് എഫ്ഐആറിൽ എംഎൽഎയുടെ പേരും ഉൾപ്പെടുത്തിയിട്ടുണ്ട്. എംഎൽഎയുടെ വീട്ടിലെത്തിയ താരം ഒരു മണിക്കൂറിലധികം ഇവിടെ പ്രചരണങ്ങൾക്കായി സമയം ചെലവഴിച്ചിരുന്നു.

അല്ലുവിന്റെ ഹിറ്റ് ചിത്രമായ 'പുഷ്പ'യിലെ ഡയലോഗുകൾ പറഞ്ഞ് താരം കാണികളെ രസിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ താരത്തിനെതിരെ തിരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ട ലംഘനം ആരോപിച്ച് നിരവധി പേർ രംഗത്തെത്തിയത്.

Advertisment

സംഭവത്തെ തുടർന്ന് നന്ദ്യാലിലെ സ്‌പെഷ്യൽ ഡെപ്യൂട്ടി തഹസിൽദാർ നന്ത്യാൽ ടൗൺ പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകി. അല്ലു അർജുന് തിരഞ്ഞെടുപ്പ് പരിപാടികൾ നടത്താൻ മണ്ഡലം റിട്ടേണിംഗ് ഓഫീസറുടെ അനുമതിയില്ലെന്നും ഇത്രയും വലിയ ജനക്കൂട്ടം തടിച്ചുകൂടിയത് പൊതുജന സുരക്ഷാ പ്രശ്നങ്ങൾക്ക് കാരണമായെന്നും പൊലീസ് ചൂണ്ടിക്കാട്ടി. വലിയ ആൾക്കൂട്ടം ക്രമസമാധാന തകരാർ ഉണ്ടാക്കുകയും ചെയ്തെന്നാണ് ആരോപണം.

ഐപിസി സെക്ഷൻ 188 (പൊതുപ്രവർത്തകൻ യഥാവിധി പ്രഖ്യാപിച്ച ഉത്തരവ് അനുസരിക്കാത്തത്) പ്രകാരം ശനിയാഴ്ചയാണ് പൊലീസ് കേസെടുത്തത്. അല്ലു അർജുൻ തിരഞ്ഞെടുപ്പ് പ്രോട്ടോക്കോളുകൾ ലംഘിച്ചുവെന്നും, സിആർപിസി സെക്ഷൻ 144 (നാലിൽ കൂടുതൽ ആളുകളുടെ സമ്മേളനം), എ.പി. പൊലീസ് ആക്ടിലെ സെക്ഷൻ 31 എന്നിവയുടെ ലംഘനം നടത്തിയെന്നും എഫ്ഐആറിൽ പറയുന്നു. 2019ലെ തിരഞ്ഞെടുപ്പിലും നന്ദ്യാൽ എംഎൽഎയായ റെഡ്ഡിക്ക് വേണ്ടി അർജുൻ നേരത്തെ പ്രചാരണം നടത്തിയിരുന്നു.

Read More

Allu Arjun Police Case

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: