/indian-express-malayalam/media/media_files/2024/11/27/NHfqXRTcS4ocBRuY3Ied.jpg)
ചിത്രം: എക്സ്
മുംബൈ: അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി, അനന്തരവൻ സാഗർ അദാനി, കമ്പനിയുടെ മാനേജിങ് ഡയറക്ടർ വിനീത് ജെയിൻ എന്നിവർക്കെതിരെ യുഎസ് ഫോറിൻ കറപ്റ്റ് പ്രാക്ടീസ് ആക്ട് (എഫ്‌സിപിഎ) ചുമത്തിയിട്ടില്ലെന്ന് അദാനി ഗ്രീൻ എനർജി (എജിഎൽ) അറിയിച്ചു. അദാനി ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായ ഗൗതം അദാനി എജിഎൽ ചെയർമാനും, സാഗർ അദാനി എക്‌സിക്യൂട്ടീവ് ഡയറക്ടറുമാണ്.
യുഎസ് എഫ്‌സിപിഎയുടെ ലംഘനത്തിന് മൂവർക്കും എതിരെ കുറ്റം ചുമത്തിയതായി റിപ്പോർട്ടുകൾ വന്നതിന് പിന്നാലെയാണ് വിശദീകരണം. ഇരുവർക്കുമെതിരെ ഗുരുതരമായ കുറ്റങ്ങൾ ചുമത്തിയിട്ടില്ലെന്ന്, അദാനി ഗ്രൂപ്പിനെ പ്രതിനിധീകരിച്ച് മുതിർന്ന അഭിഭാഷകനും മുൻ അറ്റോർണി ജനറലുമായ മുകുൾ റോത്തഗി പറഞ്ഞു.
"ഗൗതം അദാനി, സാഗർ അദാനി, വിനീത് ജെയിൻ എന്നിവർക്കെതിരെ യുഎസ് ഡിഒജെയുടെ കുറ്റപത്രത്തിലോ യുഎസ് എസ്ഇസിയുടെ സിവിൽ പരാതിയിലോ എഫ്‌സിപിഎ ലംഘനത്തിന് കുറ്റം ചുമത്തിയിട്ടില്ല." ഇത്തരം പ്രസ്താവനകൾ തെറ്റാണെന്നും, ഗ്രൂപ്പിനെതിരായ ആരോപണങ്ങളിൽ പ്രതിരകരിച്ച് അദാനി ഗ്രീൻ പറഞ്ഞു.
ബിസിനസ് നേടുന്നതിനോ നിലനിർത്തുന്നതിനോ വേണ്ടി ഒരു വിദേശ ഉദ്യോഗസ്ഥന് നേരിട്ടോ അല്ലാതെയോ പണമോ പദവിയോ വാഗ്ദാനമോ മൂല്യമുള്ള മറ്റെന്തെങ്കിലുമോ നൽകുന്നത് യുഎസ് എഫ്‌സിപിഎ പ്രകാരം അഴിമതിയായി കണക്കാക്കുന്നു.
ഗൗതം അദാനിക്കെതിരെ ന്യൂയോർക്ക് കോടതിയാണ് അഴിമതി കുറ്റം ചുമത്തിയത്. 20 വർഷത്തിനുള്ളിൽ 2 ബില്യൺ ഡോളർ ലാഭം പ്രതീക്ഷിക്കുന്ന സൗരോർജ പദ്ധതിയുമായി ബന്ധപ്പെട്ട കരാറുകൾ നേടുന്നതിനും ഇന്ത്യയിലെ ഏറ്റവും വലിയ സോളാർ പവർ പ്ലാന്റ് വികസിപ്പിക്കുന്നതിനും ഇന്ത്യൻ സർക്കാർ ഉദ്യോഗസ്ഥർക്ക് ഏകദേശം 265 മില്യൺ ഡോളർ കൈക്കൂലി നൽകിയെന്നാണ് അദാനിക്കെതിരായ കേസ്.
ഗൗതം അദാനി, സാഗർ അദാനി, വിനീത് ജെയിൻ എന്നിവർക്കു പുറമെ, അസൂർ പവർ, സിപിഡിക്യു എന്നിവയുമായി ബന്ധപ്പെട്ട മറ്റ് അഞ്ച് പേരെയും കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആരോപണങ്ങൾ നിഷേധിച്ച അദാനി ഗ്രൂപ്പ്, അവ അടിസ്ഥാനരഹിതമാണെന്ന് പ്രതികരിച്ചിരുന്നു.
Read More
- അദാനി ഫൗണ്ടേഷന്റെ 100 കോടി വേണ്ട; സര്വകലാശാലയ്ക്ക് വാഗ്ദാനം ചെയ്ത നിക്ഷേപം നിരസിച്ച് തെലങ്കാന സര്ക്കാര്
- പ്രിയങ്ക ഗാന്ധി ശനിയാഴ്ച വയനാട്ടിൽ;സത്യപ്രതിജ്ഞ നാളെ
- തോൽക്കുമ്പോൾ മാത്രമോ ഇവിഎമ്മിന് കുറ്റം: ബാലറ്റ് പേപ്പർ പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി
- ഭരണഘടനയുടെ 75-ാം വാർഷികം ആഘോഷിച്ച് രാജ്യം; ഇന്ത്യയുടെ അടിസ്ഥാന ശിലയെന്ന് രാഷ്ട്രപതി
- ഭരണഘടനാ ആമുഖത്തിലെ മതേതരത്വവും സോഷ്യലിസവും; ഭേദഗതി ചോദ്യം ചെയ്തുള്ള ഹർജി തള്ളി സുപ്രീംകോടതി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us