/indian-express-malayalam/media/media_files/CNVIpy9Z0ItmsGCFnl5g.jpg)
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ( ഫയൽ ചിത്രം)
ഡൽഹി: മൂന്നാം മോദി സർക്കാരിന്റെ ഒന്നാം ബജറ്റ് അവതരണത്തിന് മുന്നോടിയായി ധനമന്ത്രി നിർമ്മലാ സീതാരാമൻ ലോക്സഭയിൽ വെച്ച 2023-24 വർഷത്തെ സാമ്പത്തിക സർവ്വേയിൽ വിമർശനവുമായി കോൺഗ്രസ്. 10 വർഷത്തിനുള്ളിൽ 140 കോടി ഇന്ത്യക്കാരുടെ അഭിലാഷങ്ങൾ മോദി സർക്കാർ തകർക്കുകയാണ് ഉണ്ടായതെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. രാജ്യം ഏറ്റവും അപകടകരവും പ്രയാസകരവുമായ സാമ്പത്തിക സാഹചര്യത്തിലൂടെ കടന്നുപോകുമ്പോൾ മോദി സർക്കാരിന്റെ പരാജയങ്ങൾ മറച്ചുവെക്കുന്ന തിളങ്ങുന്ന പുറംമോടി മാത്രമാണ് സാമ്പത്തിക സർവ്വേയെന്നും ഖാർഗെ വിമർശിച്ചു.
സമ്പദ്‌വ്യവസ്ഥയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകതയെ ഫ്ലാഗ് ചെയ്യുകയും കയറ്റുമതി വർധിപ്പിക്കുന്നതിന് കൂടുതൽ ചൈനീസ് നേരിട്ടുള്ള നിക്ഷേപങ്ങളെ പിന്തുണയ്ക്കുകയും ചെയ്തതിനാൽ സാമ്പത്തിക സർവേ നടപ്പു സാമ്പത്തിക വർഷത്തിൽ 6.5 മുതൽ 7% വരെ വളർച്ചാ പ്രവചനമാണ് നടത്തിയിരിക്കുന്നത്.
10 വർഷത്തിനുള്ളിൽ 140 കോടി ഇന്ത്യക്കാരുടെ അഭിലാഷങ്ങൾ മോദി സർക്കാർ തകർത്തുവെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. “കേന്ദ്ര വിദ്യാഭ്യാസ മന്ത്രി (ധർമേന്ദ്ര പ്രധാൻ) സഭയിൽ നുണകൾ പ്രചരിപ്പിക്കുന്നു, നീറ്റ് പേപ്പർ ചോർച്ചയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നത് ഒഴിവാക്കുന്നു… ഇന്ന് യുവാക്കളുടെ ഭാവി അനിശ്ചിതത്വത്തിലാണ്. തൊഴിലില്ലായ്മ നിരക്ക് 9.2% ആണ്. ജോലികൾക്കായി യുവാക്കൾ അലയുകയാണ് ”എക്സിലെ പോസ്റ്റിൽ ഖാർഗെ പറഞ്ഞു.
രാജ്യത്തെ കുടുംബങ്ങളുടെ സമ്പാദ്യം കഴിഞ്ഞ 50 വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തിയതായി ഖാർഗെ ആരോപിച്ചു. എഫ്ഡിഐ ചൈനയിൽ നിന്ന് വരണമെന്ന് സർവ്വേയിൽ പറയുന്നു. ഗാൽവാനിലെ 20 രക്തസാക്ഷികളെ അപമാനിച്ചുകൊണ്ട് സാമ്പത്തിക സർവ്വേയിലൂടെ ചൈനയ്ക്ക് സാമ്പത്തിക 'ക്ലീൻ ചിറ്റ്' നൽകിയിരിക്കുകയാണ് മോദിയെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലേക്കുള്ള ചൈനീസ് ഉൽപ്പന്നങ്ങളുടെ ഇറക്കുമതി കുതിച്ചുയർന്നു. 2020 മുതൽ 68%, ചൈനയുമായുള്ള രാജ്യത്തിന്റെ വ്യാപാര കമ്മി 75% വർദ്ധിച്ചുവെന്നും ഖാർഗെ ആരോപിച്ചു.
“ഇന്നത്തെ വാർത്തകൾ പറയുന്നത് മോദി സർക്കാർ മൂന്ന് കർഷക വിരുദ്ധ കറുത്ത നിയമങ്ങൾ പിൻവാതിലിലൂടെ വീണ്ടും നടപ്പിലാക്കാൻ ആഗ്രഹിക്കുന്നു എന്നാണ്. ഭക്ഷണം നൽകുന്ന കർഷകരുടെ ദേശീയ ശരാശരി പ്രതിമാസ കാർഷിക വരുമാനം 5,298 രൂപ മാത്രമാണ്" തന്റെ പോസ്റ്റിൽ ഖാർഗെ പറഞ്ഞു. ദാരിദ്ര്യം ഏറെക്കുറെ തുടച്ചുനീക്കിയെന്ന അവകാശവാദത്തിലൂടെ സർവേ നഗ്നമായ നുണ പറയുകയാണെന്നും അദ്ദേഹം ആരോപിച്ചു. രാജ്യത്തെ സമ്പന്നരും ദരിദ്രരും തമ്മിലുള്ള അന്തരം 100 വർഷത്തിനിടയിലെ ഏറ്റവും ഉയർന്നതാണ് എന്നതാണ് സത്യമെന്നും കോൺഗ്രസ് അദ്ധ്യക്ഷൻ കൂട്ടിച്ചേർത്തു.
Read More
- കാർഷിക ഉന്നമനത്തിന് സ്വകാര്യ നിക്ഷേപം അനിവാര്യം; രാജ്യത്തിന്റെ സാമ്പത്തിക നില ശക്തമെന്ന് സർവ്വേ റിപ്പോർട്ട്
- ഫോൺ പേ ബഹിഷ്കരണ ക്യാംപെയിൻ; മാപ്പുപറഞ്ഞ് സിഇഒ
- പ്രസിഡന്റ് തിരഞ്ഞെടുപ്പിൽനിന്ന് പിന്മാറി ജോ ബൈഡൻ; കമല ഹാരിസ് സ്ഥാനാർത്ഥി
- ബംഗ്ലാദേശ് പ്രക്ഷോഭം; മരണസംഖ്യ 114 ആയി
- ബംഗ്ലാദേശ് പ്രക്ഷോഭം: കലാപബാധിത പ്രദേശങ്ങളിൽനിന്ന് 970 ഇന്ത്യൻ വിദ്യാർത്ഥികളെ ഒഴിപ്പിച്ചു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.